Top

അവസാനം കരുണാരത്‌നയുടെ ‘സാമ്പിള്‍ വെടിക്കെട്ട്’; ഇന്ത്യക്ക് 263 റണ്‍സ് വിജയലക്ഷ്യം

കൊളംബൊ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 263 റണ്‍സ് വിജയലക്ഷ്യം. പുറത്താവാതെ 43 റണ്‍സെടുത്ത ചാമിക കരുണാരത്‌നയുടെ പ്രകടനമാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഇന്ത്യക്ക് വേണ്ടി ദീപക് ചവര്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദ്വീപ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. പാണ്ഡ്യെ സഹോദരങ്ങള്‍ക്ക് ഓരോ വിക്കറ്റും ലഭിച്ചു. ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഭേദപ്പെട്ട തുടക്കം ലഭിച്ച ശ്രീലങ്കയുടെ ആദ്യ വിക്കറ്റ് വീഴുന്നത് സ്‌കോര്‍ 49ല്‍ നില്‍ക്കെയാണ്. 35 റണ്‍സെടുത്ത അവിഷ്‌ക ഫെര്‍ണാണ്ടോയെ ചഹല്‍ മനീഷ് […]

18 July 2021 8:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അവസാനം കരുണാരത്‌നയുടെ ‘സാമ്പിള്‍ വെടിക്കെട്ട്’; ഇന്ത്യക്ക് 263 റണ്‍സ് വിജയലക്ഷ്യം
X

കൊളംബൊ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 263 റണ്‍സ് വിജയലക്ഷ്യം. പുറത്താവാതെ 43 റണ്‍സെടുത്ത ചാമിക കരുണാരത്‌നയുടെ പ്രകടനമാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഇന്ത്യക്ക് വേണ്ടി ദീപക് ചവര്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദ്വീപ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. പാണ്ഡ്യെ സഹോദരങ്ങള്‍ക്ക് ഓരോ വിക്കറ്റും ലഭിച്ചു. ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ഭേദപ്പെട്ട തുടക്കം ലഭിച്ച ശ്രീലങ്കയുടെ ആദ്യ വിക്കറ്റ് വീഴുന്നത് സ്‌കോര്‍ 49ല്‍ നില്‍ക്കെയാണ്. 35 റണ്‍സെടുത്ത അവിഷ്‌ക ഫെര്‍ണാണ്ടോയെ ചഹല്‍ മനീഷ് പാണ്ഡ്യെയുടെ കൈകളിലെത്തിച്ചു. പിന്നീട് തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കെറ്റെടുത്ത ഇന്ത്യ ലങ്കയ്ക്ക് മികച്ച കൂട്ടുക്കെട്ടുയര്‍ത്താന്‍ അവസരം നല്‍കിയില്ല. സ്‌കോര്‍ 85ല്‍ നില്‍ക്കെ കുല്‍ദ്വീപ് ഒരു ഓവറില്‍ രണ്ട് വിക്കറ്റുകളെടുത്തതോടെ ലങ്ക സമ്മര്‍ദ്ദത്തിലേക്ക് വീഴുകയും ചെയ്തു. നാലിന് 117 എന്ന നിലയിലേക്ക് വീണ ലങ്കയെ അസലങ്ക- ഷനക സഖ്യം കരകയറ്റി.

അവസാന ഓവറുകളില്‍ ചാമിക കരുണാരത്‌നയുടെ വെടിക്കെട്ട് കൂടി ചേര്‍ന്നതോടെ ലങ്ക മാന്യമായ സ്‌കോറിലെത്തി. 35 പന്ത് നേരിട്ട ചാമിക 43 റണ്‍സെടുത്തു. രണ്ട് സിക്‌സും ഒരു ബൗണ്ടറിയും മാത്രമാണ് നേടിയതെങ്കിലും സിഗിംളുകളും ഡബിളുകളുമെടുത്ത് സ്‌കോറിംഗിന് വേഗത കൂട്ടി. ദസുന്‍ ഷനക (39), ചരിത് അസലങ്ക (38), അവിഷ്‌ക ഫെര്‍ണാണ്ടോ (32) എന്നിവരാണ് മറ്റു ടോപ് സ്‌കോറര്‍മാര്‍.

Next Story

Popular Stories