Top

സൗത്ത് ആഫ്രിക്കയ്ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ വനിതകള്‍; പൊരുതി നായിക മിതാലി രാജ്

ഇന്ത്യക്കെതിരായ അവസാന ഏകദിനത്തില്‍ സൗത്ത് ആഫ്രിക്കയ്ക്ക് റണ്‍സ് 189 വിജയലക്ഷ്യം. അര്‍ധസെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ മിതാലി രാജാണ്(79 റണ്‍സ്) ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 30 റണ്‍സുമായി ഹര്‍മ്മന്‍ പ്രീത് കൗര്‍ മികച്ചു നിന്നു. ടോസ് നേടിയ സൗത്ത് ആഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. പതിവുപോലെ ഇന്ത്യയുടെ മുന്‍നിര അതിവേഗം പേസ് കരുത്തിന് മുന്നില്‍ കീഴടങ്ങി. സ്റ്റാര്‍ ഓപ്പണര്‍ സ്മൃതി മന്ദാനയ്ക്ക് 18 റണ്‍സ് മാത്രമെ എടുക്കാനായുള്ളു. 53 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്ന […]

17 March 2021 1:28 AM GMT

സൗത്ത് ആഫ്രിക്കയ്ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ വനിതകള്‍; പൊരുതി നായിക മിതാലി രാജ്
X

ഇന്ത്യക്കെതിരായ അവസാന ഏകദിനത്തില്‍ സൗത്ത് ആഫ്രിക്കയ്ക്ക് റണ്‍സ് 189 വിജയലക്ഷ്യം. അര്‍ധസെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ മിതാലി രാജാണ്(79 റണ്‍സ്) ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 30 റണ്‍സുമായി ഹര്‍മ്മന്‍ പ്രീത് കൗര്‍ മികച്ചു നിന്നു. ടോസ് നേടിയ സൗത്ത് ആഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.

പതിവുപോലെ ഇന്ത്യയുടെ മുന്‍നിര അതിവേഗം പേസ് കരുത്തിന് മുന്നില്‍ കീഴടങ്ങി. സ്റ്റാര്‍ ഓപ്പണര്‍ സ്മൃതി മന്ദാനയ്ക്ക് 18 റണ്‍സ് മാത്രമെ എടുക്കാനായുള്ളു. 53 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ ഹര്‍മ്മന്‍ പ്രീത് കൗറും മിതാലി രാജും ചേര്‍ന്ന് രക്ഷപ്പെടുത്തി.

എന്നാല്‍ കളിക്കിടെ പരിക്കേറ്റ ഹര്‍മ്മന്‍ പ്രീത് കൗര്‍ പുറത്തുപോയതോടെ ഇന്ത്യ തകര്‍ന്നടിഞ്ഞു. ആറ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. നദീന ദി ക്ലാര്‍ക്കാണ് ഇന്ത്യയുടെ നട്ടെല്ലൊടിച്ചത്. മൂന്ന് നിര്‍ണായക വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.

Next Story

Popular Stories