Top

ഇന്ത്യ-സൗത്ത് ആഫ്രിക്ക മത്സരം ആവേശക്കൊടുമുടിയിലേക്ക്; അവസാന നിമിഷം വില്ലനായി മഴ

ഇന്ത്യ-സൗത്ത് ആഫ്രിക്ക വനിത ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ആവേശാന്ത്യത്തിലേക്ക്. മഴ തടസപ്പെടുത്തിയ കളിയുടെ ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം സൗത്ത് ആഫ്രിക്ക 46.3 ഓവറില്‍ 223 റണ്‍സെടുത്തിട്ടുണ്ട്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സെടുത്തിരുന്നു. 21 പന്തില്‍ 26 റണ്‍സാണ് സൗത്ത് ആഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടത്. ഓപ്പണര്‍ ലിസേല്‍ ലീ സെഞ്ച്വറി പ്രകടനമാണ്(131 പന്തില്‍ 132) സൗത്ത് ആഫ്രിക്കയുടെ ഇന്നിംഗ്‌സില്‍ നിര്‍ണായകമായത്. നേരത്തെ ടോസ് നേടിയ സൗത്ത് […]

12 March 2021 5:37 AM GMT

ഇന്ത്യ-സൗത്ത് ആഫ്രിക്ക മത്സരം ആവേശക്കൊടുമുടിയിലേക്ക്; അവസാന നിമിഷം വില്ലനായി മഴ
X

ഇന്ത്യ-സൗത്ത് ആഫ്രിക്ക വനിത ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ആവേശാന്ത്യത്തിലേക്ക്. മഴ തടസപ്പെടുത്തിയ കളിയുടെ ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം സൗത്ത് ആഫ്രിക്ക 46.3 ഓവറില്‍ 223 റണ്‍സെടുത്തിട്ടുണ്ട്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സെടുത്തിരുന്നു. 21 പന്തില്‍ 26 റണ്‍സാണ് സൗത്ത് ആഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടത്. ഓപ്പണര്‍ ലിസേല്‍ ലീ സെഞ്ച്വറി പ്രകടനമാണ്(131 പന്തില്‍ 132) സൗത്ത് ആഫ്രിക്കയുടെ ഇന്നിംഗ്‌സില്‍ നിര്‍ണായകമായത്.

നേരത്തെ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് സമാനമായി ജെമിഹ് റോഡ്രിഗസ് അതിവേഗം പുറത്തായി. മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന പുനം റൗട്ടും(108 പന്തില്‍ 77 റണ്‍സ്), സ്മൃതി മന്ദാനയും(25) സ്‌കോര്‍ ബോര്‍ഡില്‍ ചലനങ്ങളുണ്ടാക്കി. പിന്നീട് വന്ന ക്യാപ്റ്റന്‍ മിതാലി രാജ് ഉള്‍പ്പെടെയുള്ള മൂന്ന് പേരും 30 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തതോടെയാണ് ഇന്ത്യ 248ലെത്തിയത്.

മറുപടി ബാറ്റിംഗില്‍ ആദ്യ വിക്കറ്റില്‍ 41 റണ്‍സിന്റെ കൂട്ടുക്കെട്ടുയര്‍ത്തിയ സൗത്ത് ആഫ്രിക്ക അതിവേഗം മുന്നേറുമെന്ന് തോന്നിച്ചു. എന്നാല്‍ വിക്കറ്റ് അധികം വീഴ്ത്താതെ തന്നെ ഇന്ത്യ മത്സരത്തിലേക്ക് തിരികെ വന്നു. സീനിയര്‍ പേസ് ബൗളറായ ജുലന്‍ ഗോസ്വാമി എറിഞ്ഞ ഒമ്പത് ഓവറില്‍ നിന്ന് വെറും 20 റണ്‍സെടുക്കാനെ സൗത്ത് ആഫ്രിക്കയ്ക്ക് കഴിഞ്ഞിട്ടുള്ളു. ജുലന്‍ രണ്ട് വിക്കറ്റും നേടിയിട്ടുണ്ട്.

Next Story

Popular Stories