ജാമീസണിന് മുന്നില്‍ പ്രതിരോധം തീര്‍ക്കാനാവാതെ ഇന്ത്യ; ആറ് വിക്കറ്റുകള്‍ വീണു, പ്രതീക്ഷ വാലറ്റത്തില്‍
ലണ്ടന്‍: ടെസ്റ്റ് വേള്‍ഡ് കപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. മൂന്നാം ദിനം ആദ്യ സെഷന്‍ പുരോഗമിക്കവെ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുത്തിട്ടുണ്ട്. ആര്‍ അശ്വിനും രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍. 146 റണ്‍സിന് മൂന്ന് വിക്കറ്റെന്ന് നിലയിലാണ് മൂന്നാം ദിനം കോലിപ്പട കളിയാരംഭിച്ചത്. സ്‌കോര്‍ ബോര്‍ഡില്‍ മൂന്ന് റണ്‍സ് കൂടെ ചേര്‍ക്കുന്നതിനിടെ നായകന്‍ കൊഹ് ലിയെ ജാമീസണ്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. രണ്ടാം ദിനത്തില്‍ തകര്‍ച്ചയിലേക്ക് എന്ന് തോന്നിച്ച ടീമിനെ കരകയറ്റിയത് കൊഹ് […]
20 Jun 2021 6:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലണ്ടന്‍: ടെസ്റ്റ് വേള്‍ഡ് കപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. മൂന്നാം ദിനം ആദ്യ സെഷന്‍ പുരോഗമിക്കവെ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുത്തിട്ടുണ്ട്. ആര്‍ അശ്വിനും രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍. 146 റണ്‍സിന് മൂന്ന് വിക്കറ്റെന്ന് നിലയിലാണ് മൂന്നാം ദിനം കോലിപ്പട കളിയാരംഭിച്ചത്. സ്‌കോര്‍ ബോര്‍ഡില്‍ മൂന്ന് റണ്‍സ് കൂടെ ചേര്‍ക്കുന്നതിനിടെ നായകന്‍ കൊഹ് ലിയെ ജാമീസണ്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി.
രണ്ടാം ദിനത്തില്‍ തകര്‍ച്ചയിലേക്ക് എന്ന് തോന്നിച്ച ടീമിനെ കരകയറ്റിയത് കൊഹ് ലിയാണ്. 132 പന്ത് പ്രതിരോധിച്ച നായകന്‍ 44 റണ്‍സെടുത്താണ് പുറത്തായത്. പതിവിലും വേഗത്തില്‍ സ്‌കോര്‍ ചലിപ്പിച്ച ഉപനായകന്‍ അജിന്‍ക്യെ രെഹാനയും വൈകാതെ വീണു. 49 റണ്‍സെടുത്ത രെഹാനയുടെ വിക്കറ്റ് നെയില്‍ വാഗ്നറിനാണ്. ക്രീസിലെത്തിയ വേഗത്തില്‍ ജാമിസണ്‍ ഋഷഭ് പന്തിനെയും കൂടാരം കയറ്റിയതോടെ ഇന്ത്യ തകര്‍ച്ച മണത്തു.
വാലറ്റത്ത് പ്രതിരോധം തീര്‍ക്കാനുള്ള ശ്രമത്തിലാണ് അശ്വിനും ജഡേജയും. ഇരുവരുടെയും വിക്കറ്റുകള്‍ മാത്രമാണ് ഇന്ത്യയുടെ പ്രതീക്ഷ. ഇനി വരാനുള്ള ഇഷാന്ത് ശര്‍മ്മ നൈറ്റ് വാച്ച്മാന്‍ റോളില്‍ ഇറങ്ങാറുള്ള താരമാണ്. ഇഷാന്തിനെ മാറ്റിനിര്‍ത്തിയാല്‍ ബാറ്റുകൊണ്ട് വലുതായൊന്നും മറ്റുള്ളവരില്‍ നിന്ന് പ്രതീക്ഷിക്കാനില്ല.
ജാമിസണനാണ് കിവീസിന്റെ ബൗളിംഗ് ആക്രമണം നയിക്കുന്നത്. 20 ഓവറില്‍ വെറും 26 റണ്‍സ് വിട്ടുനല്‍കിയ താരം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. നെയില്‍ വാഗ്നര്‍ 2 വിക്കറ്റുകള്‍ വീഴ്ത്തി. ട്രെന്‍ഡ് ബോള്‍ട്ട് ഒരു വിക്കറ്റും നേടിയിട്ടുണ്ട്. കാലവസ്ഥാ പ്രതികൂലമായി തുടരുന്ന സാഹചര്യത്തില്‍ പേസ് ബൗളര്‍മാര്‍ക്ക് കൂടുതല്‍ മുന്‍തൂക്കം ലഭിക്കുമെന്നാണ് പ്രവചനം.