Top

അക്‌സര്‍ പട്ടേലിന് മുന്നില്‍ തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട്; 112 എല്ലാവരും പുറത്ത്

ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സ് 112 റണ്‍സിന് അവസാനിച്ചു. ആറ് വിക്കറ്റ് നേടിയ അക്‌സര്‍ പട്ടേലാണ് ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്. രവിചന്ദ്ര അശ്വിന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇംഗ്ലീഷ് നിരയില്‍ അര്‍ധ സെഞ്ച്വറി നേടിയ സാക്ക് ക്രോളി(53 റണ്‍സ്) മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. ആറ് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. ഇതില്‍ ഡോം സിബ്ലിയും ജോണി ബെയര്‍സ്‌റ്റോയും റണ്ണൊന്നും നേടാതെയാണ് കൂടാരം കയറിയത്. 74 റണ്‍സിന് 3 വിക്കറ്റ് എന്ന നിലയിലായിരുന്ന ഇംഗ്ലണ്ട്. […]

24 Feb 2021 7:25 AM GMT

അക്‌സര്‍ പട്ടേലിന് മുന്നില്‍ തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട്; 112 എല്ലാവരും പുറത്ത്
X

ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സ് 112 റണ്‍സിന് അവസാനിച്ചു. ആറ് വിക്കറ്റ് നേടിയ അക്‌സര്‍ പട്ടേലാണ് ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്. രവിചന്ദ്ര അശ്വിന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇംഗ്ലീഷ് നിരയില്‍ അര്‍ധ സെഞ്ച്വറി നേടിയ സാക്ക് ക്രോളി(53 റണ്‍സ്) മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. ആറ് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. ഇതില്‍ ഡോം സിബ്ലിയും ജോണി ബെയര്‍സ്‌റ്റോയും റണ്ണൊന്നും നേടാതെയാണ് കൂടാരം കയറിയത്.

74 റണ്‍സിന് 3 വിക്കറ്റ് എന്ന നിലയിലായിരുന്ന ഇംഗ്ലണ്ട്. പിന്നീട് 37 റണ്‍സെടുക്കുന്നതിനിടെ നിര്‍ണായകമായ ഏഴ് വിക്കറ്റുകള്‍ വീണു. നൂറാം ടെസ്റ്റിനിറങ്ങിയ ഇഷാന്ത് ശര്‍മ്മയാണ് ആദ്യ വിക്കറ്റ് വിഴ്ത്തിയത്. പിന്നാലെ അക്‌സര്‍ പട്ടേല്‍ ബെയര്‍‌സ്റ്റോയെ മടക്കി. സ്പിന്നര്‍മാരെ മുഴുവനായും കളിയേല്‍പ്പിച്ച കോഹ്‌ലിയുടെ തീരുമാനം ശരിവെച്ച് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനെ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. സ്‌കോര്‍ ബോര്‍ഡില്‍ 74 റണ്‍സ് തികഞ്ഞതിന് പിന്നാലെ തുടര്‍ച്ചായി വിക്കറ്റുകള്‍ വീണു. ഇംഗ്ലണ്ടിന്റെ പ്രതീക്ഷയായിരുന്ന വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സാണ് അവസാനം വീണത്.

നേരത്തെ പിങ്ക് ബോളില്‍ പേസ് ബൌളര്‍മാർക്ക് മുന്‍തൂക്കമുണ്ടാവുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാല്‍ പ്രവചനങ്ങള്‍ക്ക് വിപരീതമായി രണ്ട് ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് മാത്രമാണ് ഇന്ത്യ അവസരം നല്‍കിയത്. നിർണായകമായ രണ്ട് മാറ്റങ്ങളാണ് ടീമിലുണ്ടായത്. രണ്ടാം ടെസ്റ്റില്‍ പുറത്തിരുത്തിയ ജസ്പ്രീത് ബുമ്രയും വാഷിംഗ് ടണ്‍ സുന്ദറും തിരികെയെത്തി. സിറാജും കുല്‍ദീപ് യാദവും പുറത്താവുകയും ചെയ്തു. വാഷിംഗ്ടണ്‍ സുന്ദറിന്റെ ഓള്‍റൗണ്ടര്‍ മികവ് ഉപയോഗിക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം.

മൊട്ടേറ ടെസ്റ്റില്‍ വിജയിച്ച് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലേക്ക് പ്രവേശിക്കുകയെന്നതില്‍ കുറഞ്ഞതൊന്നും കോഹ്‌ലിയും സംഘവും ലക്ഷ്യംവെക്കുന്നില്ല. ഇംഗ്ലണ്ടിനെതിരായ പരമ്പര 2-1നോ 3-1നോ നേടിയാല്‍ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാം. അതേസമയം ഇനിയുള്ള രണ്ട് പിങ്ക് ടെസ്റ്റും വിജയിച്ച് പരമ്പരയില്‍ ആധികാരിക പ്രകടനം നടത്തിയാലെ ഇംഗ്ലണ്ടിന് സാധ്യതയുള്ളൂ.

ഇന്ത്യ ടീം: രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി(നായകന്‍), അജിന്‍ക്യ രെഹാനെ, ചേതേശ്വര്‍ പൂജാര, ഋഷഭ് പന്ത്( വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഇഷാന്ത് ശര്‍മ്മ, ജസ്പ്രീത് ബുമ്ര.

ഇംഗ്ലണ്ട് ടീം: ഡോം സിബ്ലി, സാക് ക്രൗലി, ജോണി ബെയര്‍സ്‌റ്റോ, ജോ റൂട്ട്(നായകന്‍), ബെന്‍ സ്‌റ്റോക്‌സ്, ഓലി പോപ്, ബോന്‍ ഫോക്‌സ്(വിക്കറ്റ് കീപ്പര്‍), ജോഫ്രാ ആര്‍ച്ചര്‍, ജാക്ക് ലീച്ച്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍

Next Story

Popular Stories