Top

‘അക്‌സര്‍ പട്ടേല്‍ ഷോ’; ആദ്യ മൂന്ന് പന്തില്‍ രണ്ട് വിക്കറ്റ്, ഇംഗ്ലണ്ടിന് അതേ നാണയത്തില്‍ തിരിച്ചടി

ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. അക്‌സര്‍ പട്ടേല്‍ എറിഞ്ഞ ആദ്യ പന്തില്‍ ക്രൗളി ക്ലീന്‍ ബൗള്‍ഡായി. രണ്ടാമത്തെ പന്തില്‍ ജോണി ബെയര്‍സ്‌റ്റോയും പുറത്തായെങ്കിലും റിവ്യുവിലൂടെ ജീവന്‍ തിരിച്ചുകിട്ടി. എന്നാല്‍ മൂന്നാം പന്തില്‍ ബെയര്‍‌സ്റ്റോയെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത അക്‌സര്‍ ഇംഗ്ലണ്ട് പാളയത്തില്‍ ആശങ്ക വിതറി. രണ്ടാമത്തെ പന്തിലെ വിക്കറ്റ് ലഭിച്ചിരുന്നെങ്കില്‍ അക്‌സറിന് ഹാട്രിക് സ്വന്തമാക്കാമായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ അവസാന വിക്കറ്റ് അകസ്‌റിനായിരുന്നു. ഇംഗ്ലണ്ടിനെതിരായ മൂന്നാാം ടെസ്റ്റില്‍ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് […]

25 Feb 2021 5:52 AM GMT

‘അക്‌സര്‍ പട്ടേല്‍ ഷോ’; ആദ്യ മൂന്ന് പന്തില്‍ രണ്ട് വിക്കറ്റ്, ഇംഗ്ലണ്ടിന് അതേ നാണയത്തില്‍ തിരിച്ചടി
X

ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. അക്‌സര്‍ പട്ടേല്‍ എറിഞ്ഞ ആദ്യ പന്തില്‍ ക്രൗളി ക്ലീന്‍ ബൗള്‍ഡായി. രണ്ടാമത്തെ പന്തില്‍ ജോണി ബെയര്‍സ്‌റ്റോയും പുറത്തായെങ്കിലും റിവ്യുവിലൂടെ ജീവന്‍ തിരിച്ചുകിട്ടി. എന്നാല്‍ മൂന്നാം പന്തില്‍ ബെയര്‍‌സ്റ്റോയെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത അക്‌സര്‍ ഇംഗ്ലണ്ട് പാളയത്തില്‍ ആശങ്ക വിതറി. രണ്ടാമത്തെ പന്തിലെ വിക്കറ്റ് ലഭിച്ചിരുന്നെങ്കില്‍ അക്‌സറിന് ഹാട്രിക് സ്വന്തമാക്കാമായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ അവസാന വിക്കറ്റ് അകസ്‌റിനായിരുന്നു.

ഇംഗ്ലണ്ടിനെതിരായ മൂന്നാാം ടെസ്റ്റില്‍ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് 145 റണ്‍സിന് അവസാനിച്ചു. ഇംഗ്ലീഷ് നായകനും പാര്‍ടൈം ബൗളറുമായി ജോ റൂട്ടാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തത്. എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത റൂട്ട് അഞ്ച് വിക്കറ്റ് വീഴ്ത്തി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് രണ്ട് വിക്കറ്റിന് അഞ്ച് റണ്‍സെടുത്തിട്ടുണ്ട്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് മറികടക്കാന്‍ ഇംഗ്ലണ്ടിന് 28 റണ്‍സ് കൂടെ വേണം. രോഹിത് ശര്‍മ്മ നേടിയ 66 റണ്‍സാണ് ഇന്ത്യക്ക് 33 റണ്‍സിന്റെ ലീഡ് നേടാന്‍ സഹായിച്ചത്.

രണ്ടാം ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സെന്ന നിലയില്‍ കളി ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ ഉപനായകന്‍ അജിന്‍ക്യ രെഹാനയെ(7) നഷ്മായി. പിന്നീട് ഇന്ത്യയുടെ പേര് കേട്ട മധ്യനിരയും വാലറ്റവും തുടരെ തുടരെ കൂടാരം കയറുന്ന കാഴ്ച്ചയാണ് കണ്ടത്. ആറ് പേരാണ് രണ്ടക്കം കാണാതെ പുറത്തായത്. ഇതില്‍ മൂന്ന് പേര്‍ പൂജ്യത്തിനാണ് മടങ്ങിയത്.

ജാക്ക് ലീച്ച് നാല് വിക്കറ്റ് നേടിയിട്ടുണ്ട്. ആദ്യ ദിനം കരുതലോടെയാണ് ഇന്ത്യ തുടങ്ങിയത്. പേസ് ബൗളര്‍മാരെ ജാഗ്രതയോടെ കളിച്ച രോഹിത്തും ഗില്ലും സ്‌കോര്‍ പതുക്കെ മുന്നോട്ടു നയിച്ചു. എന്നാല്‍ ജോഫ്രാ ആര്‍ച്ചറിനെതിരെ മോശം ഷോട്ട് കളിച്ച ഗില്‍ വീണു. പിന്നാലെ പൂജാരെയെ പൂജ്യനാക്കി ജാക്ക് ലീച്ചു മടക്കിയയച്ചു. മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കോഹ് ലിയെ കൂട്ടുപിടിച്ച് രോഹിത് ശര്‍മ്മ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. ഈ കൂട്ടുക്കെട്ടാണ് ഇന്നിംഗ്സില്‍ നിര്‍ണായകമായത്.

ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സ് 112 റണ്‍സിന് അവസാനിച്ചിരുന്നു. ആറ് വിക്കറ്റ് നേടിയ അക്‌സര്‍ പട്ടേലാണ് ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്. രവിചന്ദ്ര അശ്വിന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇംഗ്ലീഷ് നിരയില്‍ അര്‍ധ സെഞ്ച്വറി നേടിയ സാക്ക് ക്രോളി(53 റണ്‍സ്) മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. ഇന്ത്യക്ക് സമാനമായി ആറ് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി.

Next Story

Popular Stories