Top

ഇന്ന് രാഹുല്‍ പുറത്താവും, വെടിക്കെട്ട് പൂരത്തിന് മാറ്റ് കൂട്ടാന്‍ ഹിറ്റ്മാനെത്തും; അരങ്ങേറ്റക്കാര്‍ തുടരും

ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ടി20 ഇന്ന് അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തില്‍ നടക്കും. രാത്രി 7നാണ് പോരാട്ടം. പരമ്പരയിലെ ഓരോ മത്സരം വിജയിച്ച ഇരു ടീമുകള്‍ക്കും ഇത് നിര്‍ണായക മത്സരമാണ്. അതേസമയം ഇത്തവണ മൊട്ടേറ സ്റ്റേഡിയത്തില്‍ കാണികളെ പ്രവേശിപ്പിക്കില്ലെന്ന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യ മത്സരത്തിന് 67,532 പേരും രണ്ടാം മത്സരത്തിന് 66,000പേരും കളികാണാനെത്തിയിരുന്നു. കോവിഡ് വ്യാപനത്തിന് സാധ്യതയുള്ളതിനാലാണ് പുതിയ നീക്കം. രണ്ടാം മത്സരത്തിന് വിപരീതമായി വലിയ പരീക്ഷണങ്ങളൊന്നും നടത്താന്‍ കോലിപ്പട തയ്യാറാവില്ല. ഫോമില്ലാത്ത ഓപ്പണര്‍ കെ.എല്‍ […]

16 March 2021 4:11 AM GMT

ഇന്ന് രാഹുല്‍ പുറത്താവും, വെടിക്കെട്ട് പൂരത്തിന് മാറ്റ് കൂട്ടാന്‍ ഹിറ്റ്മാനെത്തും; അരങ്ങേറ്റക്കാര്‍ തുടരും
X

ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ടി20 ഇന്ന് അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തില്‍ നടക്കും. രാത്രി 7നാണ് പോരാട്ടം. പരമ്പരയിലെ ഓരോ മത്സരം വിജയിച്ച ഇരു ടീമുകള്‍ക്കും ഇത് നിര്‍ണായക മത്സരമാണ്. അതേസമയം ഇത്തവണ മൊട്ടേറ സ്റ്റേഡിയത്തില്‍ കാണികളെ പ്രവേശിപ്പിക്കില്ലെന്ന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യ മത്സരത്തിന് 67,532 പേരും രണ്ടാം മത്സരത്തിന് 66,000പേരും കളികാണാനെത്തിയിരുന്നു. കോവിഡ് വ്യാപനത്തിന് സാധ്യതയുള്ളതിനാലാണ് പുതിയ നീക്കം.

രണ്ടാം മത്സരത്തിന് വിപരീതമായി വലിയ പരീക്ഷണങ്ങളൊന്നും നടത്താന്‍ കോലിപ്പട തയ്യാറാവില്ല. ഫോമില്ലാത്ത ഓപ്പണര്‍ കെ.എല്‍ രാഹുലിനെ മാറ്റി രോഹിത് ശര്‍മ്മ എത്തിയേക്കും. നിര്‍ണായകമായ ഈ മാറ്റമല്ലാതെ മറ്റൊരു പരീക്ഷണത്തിനും ടീം തയ്യാറായേക്കില്ല. രണ്ടാം ടി20യില്‍ അരങ്ങേറിയ സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും ടീമില്‍ തുടരും. ഭുവനേശ്വറും ഷാര്‍ദ്ദുള്‍ താക്കൂറും ബൗളിംഗ് സ്‌ക്വാഡിനെ നയിക്കാനാണ് സാധ്യത.

ഇന്ത്യ സാധ്യതാ ടീം:

രോഹിത് ശര്‍മ്മ, ഇഷാന്‍ കിഷന്‍, വിരാട് കോഹ് ലി(നായകന്‍), ഋഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദ്ദുള്‍ താക്കൂര്‍, യുവേന്ദ്ര ചഹല്‍, ഭുവനേശ്വര്‍ കുമാര്‍.

ഇംഗ്ലണ്ട് സാധ്യതാ ടീം:

ജെയ്സന്‍ റോയ്, ജോസ് ബട്ട്‌ലര്‍, ഡേവിഡ് മാലന്‍, ജോണി ബെയര്‍സ്റ്റോ, ഓയിന്‍ മോര്‍ഗന്‍(നായകന്‍), ബെന്‍ സ്റ്റോക്‌സ്, സാം കറന്‍, ജോഫ്ര ആര്‍ച്ചര്‍, ക്രിസ് ജോര്‍ദാന്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.

Next Story

Popular Stories