Top

ആര്‍ച്ചറിന്റെ പേസാക്രമണം, ഹിറ്റ്മാനും ഗില്ലും വീണു; ഇന്ത്യക്ക് തുടക്കത്തില്‍ തിരിച്ചടി

ചെന്നൈ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യക്ക് മോശം തുടക്കം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സെടുത്തിട്ടുണ്ട്. റണ്ണൊന്നുമെടുക്കാതെ നായകന്‍ കോഹ്‌ലിയും 9 റണ്‍സുമായി ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍. മൂന്നാം ദിനം 8 വിക്കറ്റ് നഷ്ടത്തില്‍ 555 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട് കളി പുനരാരംഭിച്ചത്. 23 റണ്‍സ് ചേര്‍ക്കുന്നതിനിടെ അവസാനത്തെ രണ്ട് വിക്കറ്റുകള്‍ ഇന്ത്യ വീഴ്ത്തി. റണ്‍മല പിന്തുടര്‍ന്ന് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് നാലാം ഓവറില്‍ രോഹിത് ശര്‍മ്മയെ(6) നഷ്ടമായി. പിന്നാലെ […]

7 Feb 2021 12:31 AM GMT

ആര്‍ച്ചറിന്റെ പേസാക്രമണം, ഹിറ്റ്മാനും ഗില്ലും വീണു; ഇന്ത്യക്ക് തുടക്കത്തില്‍ തിരിച്ചടി
X

ചെന്നൈ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യക്ക് മോശം തുടക്കം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സെടുത്തിട്ടുണ്ട്. റണ്ണൊന്നുമെടുക്കാതെ നായകന്‍ കോഹ്‌ലിയും 9 റണ്‍സുമായി ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍. മൂന്നാം ദിനം 8 വിക്കറ്റ് നഷ്ടത്തില്‍ 555 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട് കളി പുനരാരംഭിച്ചത്. 23 റണ്‍സ് ചേര്‍ക്കുന്നതിനിടെ അവസാനത്തെ രണ്ട് വിക്കറ്റുകള്‍ ഇന്ത്യ വീഴ്ത്തി.

റണ്‍മല പിന്തുടര്‍ന്ന് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് നാലാം ഓവറില്‍ രോഹിത് ശര്‍മ്മയെ(6) നഷ്ടമായി. പിന്നാലെ യുവതാരം ശുഭ്മാന്‍ ഗില്ലും കൂടാരം കയറിയതോടെ ഇന്ത്യയുടെ തുടക്കം പാളി. 29 റണ്‍സാണ് ഗില്ലിന്റെ സംഭാവന. ഇരു വിക്കറ്റുകളും ജോഫ്രാ ആര്‍ച്ചറിനാണ്. ന്യൂ ബോളില്‍ ആര്‍ച്ചറിന്റെ പന്തുകള്‍ക്ക് മൂര്‍ച്ഛയേറുമെന്ന് നേരത്തെ നിരീക്ഷകര്‍ വ്യക്തമാക്കിയിരുന്നു.

ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുമ്രയും രവിചന്ദ്ര അശ്വിനും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. കരിയറിലെ രണ്ടാം മത്സരം കളിക്കുന്ന ഷഹബാസ് നദും പേസര്‍ ഇഷാന്ത് ശര്‍മ്മയും രണ്ട് വിക്കറ്റുകള്‍ നേടി. ഓസീസില്‍ മിന്നും പ്രകടനം പുറത്തെടുത്ത വാഷിംഗ്ടണ്‍ സുന്ദറിന് പക്ഷേ ഇത്തവണ വിക്കറ്റുകളൊ്ന്നും ലഭിച്ചില്ല.

റൂട്ടിന്റെ അവിസ്മരണീയ പ്രകടനം

ചെന്നൈ ടെസ്റ്റില്‍ ചരിത്രം രചിച്ച് ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട്. ക്രിക്കറ്റിന്റെ ചരിത്രത്തില്‍ നൂറാം ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന് ബഹുമതിക്കാണ് റൂട്ട് അര്‍ഹനായിരിക്കുന്നത്. 377 പന്തുകള്‍ നേരിട്ട റൂട്ട് 218 റണ്‍സ് നേടിയാണ് പുറത്താവുന്നത്. ഇതോടെ ക്യാപ്റ്റനെന്ന നിലയില്‍ തുടര്‍ച്ചയായ മൂന്നാമത്തെ ടെസ്റ്റിലും 150ന് മുകളില്‍ സ്‌കോര്‍ ചെയ്ത റൂട്ട് ഓസീസ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാനൊപ്പമെത്തി.

Next Story

Popular Stories