Top

‘കണ്‍ഫ്യൂഷന്‍ തീര്‍ന്നു, രാഹുലിന് മുന്നില്‍ ശിഖര്‍ ധവാന്‍ വഴിമാറും’; സസ്‌പെന്‍സ് പൊളിച്ചത് കോഹ്‌ലി

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്കായി കെഎല്‍ രാഹുലും രോഹിത് ശര്‍മ്മയും ഓപ്പണ്‍ ചെയ്യും. നേരത്തെ ശിഖര്‍ ധവാനായിരിക്കും ഹിറ്റ്മാനൊപ്പം ഇറങ്ങുകയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സസ്‌പെന്‍സിന് വിരാമം കുറിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി രംഗത്ത് വന്നു. ആദ്യ മത്സരത്തില്‍ രോഹിത് ശര്‍മക്കൊപ്പം കെ എല്‍ രാഹുല്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുമെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം പറയവെ വിരാട് വ്യക്തമാക്കി. ഐപിഎല്ലിലെ കഴിഞ്ഞ സീസണില്‍ ഉള്‍പ്പെടെ മിന്നും ഫോമിലുള്ള താരമാണ് രാഹുല്‍. മധ്യനിരയിലും ഓപ്പണിംഗിലും […]

12 March 2021 4:37 AM GMT

‘കണ്‍ഫ്യൂഷന്‍ തീര്‍ന്നു, രാഹുലിന് മുന്നില്‍ ശിഖര്‍ ധവാന്‍ വഴിമാറും’; സസ്‌പെന്‍സ് പൊളിച്ചത് കോഹ്‌ലി
X

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്കായി കെഎല്‍ രാഹുലും രോഹിത് ശര്‍മ്മയും ഓപ്പണ്‍ ചെയ്യും. നേരത്തെ ശിഖര്‍ ധവാനായിരിക്കും ഹിറ്റ്മാനൊപ്പം ഇറങ്ങുകയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സസ്‌പെന്‍സിന് വിരാമം കുറിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി രംഗത്ത് വന്നു. ആദ്യ മത്സരത്തില്‍ രോഹിത് ശര്‍മക്കൊപ്പം കെ എല്‍ രാഹുല്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുമെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം പറയവെ വിരാട് വ്യക്തമാക്കി.

ഐപിഎല്ലിലെ കഴിഞ്ഞ സീസണില്‍ ഉള്‍പ്പെടെ മിന്നും ഫോമിലുള്ള താരമാണ് രാഹുല്‍. മധ്യനിരയിലും ഓപ്പണിംഗിലും നന്നായി കളിക്കാന്‍ രാഹുലിന് കഴിയും. എന്നാല്‍ ശിഖര്‍ ധവാന് മധ്യനിരയിലേക്ക് മാറ്റാന്‍ കഴിയില്ല. ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ അടിച്ചു കളിക്കാന്‍ ധവാനെക്കാള്‍ രാഹുലിന് കഴിയുമെന്നാണ് മാനേജ്‌മെന്റ് വിലയിരുത്തല്‍. നിയന്ത്രണങ്ങളൊന്നുമില്ലാതെ ആക്രമിച്ച് കളിക്കാനാണ് ടീമിന് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് കോഹ്‌ലിയും വ്യക്തമാക്കിയിട്ടുണ്ട്.

സൂര്യ കുമാറിന്റെ അരങ്ങേറ്റമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്ന മറ്റൊരു നീക്കം. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. സാധാരണയായി മൂന്നാമനായിട്ടാണ് യാദവ് ഇറങ്ങാറ്. എന്നാല്‍ കോഹ്‌ലി ടീമിലുള്ളതിനാല്‍ മധ്യനിരയില്‍ വെടിക്കെട്ടിന് നേതൃത്വം നല്‍കാനായിരിക്കും സൂര്യകുമാറിന്റെ ദൗത്യം.

സാധ്യതാ ടീം: രോഹിത് ശര്‍മ്മ, കെ.എല്‍ രാഹുല്‍, വിരാട് കോഹ്‌ലി(നായകന്‍), സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, ദീപക് ചഹര്‍, ഭുവനേശ്വര്‍ കുമാര്‍, യുവേന്ദ്ര ചഹല്‍.

Next Story

Popular Stories