Top

0,1,0 രാഹുലിന് വീണ്ടും അടിപതറി; ടി20 ടെസ്റ്റിന് സമാനമായി തുടങ്ങി ഇന്ത്യ

ഇം​ഗ്ലണ്ടിനെതിരായ മൂന്നാം ടി20യിൽ ഇന്ത്യക്ക് മോശം തുടക്കം. മൂന്നോവർ പൂർത്തിയായപ്പോൾ ഇന്ത്യ എട്ട് റൺസിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. റണ്ണൊന്നുമെടുക്കാതെ കെ.എൽ രാഹുൽ പുറത്തായി. പരിക്കിന് ശേഷം തിരിച്ചെത്തിയ മാർക്ക് വുഡിനാണ് വിക്കറ്റ്. മുന്നോവറിൽ ഒരു ബൗണ്ടറി പോലും നേടാൻ ഇന്ത്യക്ക് കഴിഞ്ഞില്ല. ടോസ് നേടിയ ഇം​ഗ്ലണ്ട് ബാറ്റിം​ഗ് തെരഞ്ഞെടുക്കുകയായിരുന്നു. ടോസ് നിര്‍ണായകമായ മോട്ടേറയിലെ പിച്ചില്‍ ഇത്തവണ പോരാട്ടം കടുക്കും. ആദ്യം ബാറ്റ് ചെയ്യുന്ന ടീം 180 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്താല്‍ മാത്രമാവും വിജയപ്രതീക്ഷ […]

16 March 2021 8:21 AM GMT

0,1,0 രാഹുലിന് വീണ്ടും അടിപതറി; ടി20 ടെസ്റ്റിന് സമാനമായി തുടങ്ങി ഇന്ത്യ
X

ഇം​ഗ്ലണ്ടിനെതിരായ മൂന്നാം ടി20യിൽ ഇന്ത്യക്ക് മോശം തുടക്കം. മൂന്നോവർ പൂർത്തിയായപ്പോൾ ഇന്ത്യ എട്ട് റൺസിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. റണ്ണൊന്നുമെടുക്കാതെ കെ.എൽ രാഹുൽ പുറത്തായി. പരിക്കിന് ശേഷം തിരിച്ചെത്തിയ മാർക്ക് വുഡിനാണ് വിക്കറ്റ്. മുന്നോവറിൽ ഒരു ബൗണ്ടറി പോലും നേടാൻ ഇന്ത്യക്ക് കഴിഞ്ഞില്ല. ടോസ് നേടിയ ഇം​ഗ്ലണ്ട് ബാറ്റിം​ഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ടോസ് നിര്‍ണായകമായ മോട്ടേറയിലെ പിച്ചില്‍ ഇത്തവണ പോരാട്ടം കടുക്കും. ആദ്യം ബാറ്റ് ചെയ്യുന്ന ടീം 180 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്താല്‍ മാത്രമാവും വിജയപ്രതീക്ഷ കൈവരൂ.

മൂന്നാം മത്സരത്തിനിറങ്ങുന്ന ഇംഗ്ലണ്ട് ടീമിലേക്ക് മാര്‍ക്ക് വുജ് തിരികെയെത്തും. ഇന്ത്യ ടീമില്‍ രോഹിത് ശര്‍മ്മ ഓപ്പണിംഗ് സ്ഥാനത്തേക്ക് തിരികെയെത്തുമ്പോള്‍ കഴിഞ്ഞ മത്സരത്തില്‍ അരങ്ങേറിയ സൂര്യകുമാര്‍ യാദവ് പുറത്തിരിക്കും. പവര്‍ പ്ലേയില്‍ കൂടുതല്‍ റണ്‍സ് അടിച്ചെടുക്കാനാവും ഇന്ത്യ ശ്രമിക്കുക.

ഇന്ത്യന്‍ ടീം:

Rohit Sharma, KL Rahul, Ishan Kishan, Virat Kohli(c), Rishabh Pant(w), Shreyas Iyer, Hardik Pandya, Washington Sundar, Shardul Thakur, Bhuvneshwar Kumar, Yuzvendra Chahal

ഇംഗ്ലണ്ട് ടീം:

Jason Roy, Jos Buttler(w), Dawid Malan, Jonny Bairstow, Eoin Morgan(c), Ben Stokes, Sam Curran, Chris Jordan, Jofra Archer, Adil Rashid, Mark Wood

Next Story

Popular Stories