‘സൂപ്പര്‍ മാനായി ഋഷഭ്’; എറിഞ്ഞ ആദ്യ പന്തില്‍ വിക്കറ്റെടുത്ത് സിറാജ്, ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച
രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 87 എന്ന നിലയിലാണ് ഇംഗ്ലണ്ട്. ജസ്പ്രീത് ബുമ്രയ്ക്ക് പകരം ടീമിലെത്തിയ മുഹമ്മദ് സിറാജ് ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നേടി. ഓലി പോപ്പിനെയാണ് സിറാജ് ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചത്. മത്സരത്തില്‍ 39-ാം ഓവറിലാണ് നായകന് കോഹ്ലി സിറാജിനെ കൊണ്ടുവരുന്നത്. ലെഗിലേക്ക് സ്വിംഗ് ചെയ്ത ബോള്‍ കളിക്കാന്‍ ശ്രമിച്ച പോപ്പിനെ ഋഷഭ് പറന്നു പിടിക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ രവിചന്ദ്ര […]

രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 87 എന്ന നിലയിലാണ് ഇംഗ്ലണ്ട്. ജസ്പ്രീത് ബുമ്രയ്ക്ക് പകരം ടീമിലെത്തിയ മുഹമ്മദ് സിറാജ് ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നേടി. ഓലി പോപ്പിനെയാണ് സിറാജ് ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചത്. മത്സരത്തില്‍ 39-ാം ഓവറിലാണ് നായകന് കോഹ്ലി സിറാജിനെ കൊണ്ടുവരുന്നത്. ലെഗിലേക്ക് സ്വിംഗ് ചെയ്ത ബോള്‍ കളിക്കാന്‍ ശ്രമിച്ച പോപ്പിനെ ഋഷഭ് പറന്നു പിടിക്കുകയായിരുന്നു.
മൂന്ന് വിക്കറ്റ് നേടിയ രവിചന്ദ്ര അശ്വിനാണ് ഇംഗ്ലീഷ് ഇന്നിംഗ്സിന്റെ നടുവൊടിച്ചത്. അക്സര്‍ പട്ടേലിനും ഇഷാന്ത് ശര്‍മ്മയ്ക്കും ഒരോ വിക്കറ്റും നേടി. ഓപ്പണര്‍മാരായ ബേണ്‍സ്, സിബ്ലി എന്നിവര്‍ക്കൊപ്പം ആദ്യ ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറി നേടിയ ഇംഗ്ലീഷ് നായകന് ജോ റൂട്ടും 23 റണ്‍സെടുക്കുന്നതിനിടെ കൂടാരം കയറിയിരുന്നു. പിന്നീട് ലോറന്‍സും ബെന്‍ സ്റ്റോക്സും അശ്വിനും മുന്നില്‍ കീഴടങ്ങി.
ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 329 റണ്‍സിന് പുറത്തായിരുന്നു. രണ്ടാം ദിനം ആറ് വിക്കറ്റ് 300 റണ്‍സ് എന്ന നിലയില്‍ കളി പുനരാരംഭിച്ച ഇന്ത്യക്ക് കാര്യമായൊന്നും ചെയ്യാനായില്ല. അപരാജിത അര്‍ധസെഞ്ച്വറിയുമായി(58) വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് തിളങ്ങിയെങ്കിലും വാലറ്റത്തിന്റെ പിന്തുണ ലഭിച്ചില്ല. ഇഷാന്ത് ശര്‍മ്മയും കുല്‍ദീപ് യാദവും റണ്ണൊന്നും നേടാതെയാണ് പുറത്തായത്.
നേരത്തെ ഹിറ്റ്മാന് രോഹിത് ശര്‍മ്മയുടെ സെഞ്ച്വറിയും(161), അജിന്‍ക്യ രെഹാനയുടെ അര്‍ധസെഞ്ച്വറിയുമാണ്(67) ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. ഇംഗ്ലണ്ടിന് വേണ്ടി മോയീന്‍ അലി നാലും ഓലി സ്റ്റോണ്‍ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.