Top

രക്ഷക വേഷത്തില്‍ ഹിറ്റ്മാനും രെഹാനെയും; ഇനി കളംനിറയേണ്ടത് പന്ത്, ആദ്യ ദിനം ഇന്ത്യക്ക് മേല്‍കൈ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഇന്ത്യക്ക് ചെറിയ മുന്‍തൂക്കം. സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സെടുത്തിട്ടുണ്ട്. 33 റണ്‍സുമായി ഋഷഭ് പന്തും 5 റണ്‍സുമായി അക്‌സര്‍ പട്ടേലുമാണ് ക്രീസില്‍. നേരത്തെ സെഞ്ചറി നേടിയ(161 റണ്‍സ്), അര്‍ധ സെഞ്ച്വറി നേടിയ((67 റണ്‍സ്) അജിന്‍ക്യ രെഹാനയുമാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ നെടുംതൂണായത്. നേരത്തെ ഇന്ത്യക്ക് 100 റണ്‍സെടുക്കുന്നതിനിടെ നിര്‍ണായകമായ മൂന്ന് വിക്കറ്റുകള്‍ ന്ഷ്ടമായിരുന്നു. രണ്ടാം ഓവറില്‍ ഓലീ സ്‌റ്റോണ്‍ ആണ് ഇന്ത്യക്ക് ആദ്യ പ്രഹരം ഏല്‍പ്പിക്കുന്നത്. റണ്ണെടുക്കും […]

13 Feb 2021 6:33 AM GMT

രക്ഷക വേഷത്തില്‍ ഹിറ്റ്മാനും രെഹാനെയും; ഇനി കളംനിറയേണ്ടത് പന്ത്, ആദ്യ ദിനം ഇന്ത്യക്ക് മേല്‍കൈ
X

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഇന്ത്യക്ക് ചെറിയ മുന്‍തൂക്കം. സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സെടുത്തിട്ടുണ്ട്. 33 റണ്‍സുമായി ഋഷഭ് പന്തും 5 റണ്‍സുമായി അക്‌സര്‍ പട്ടേലുമാണ് ക്രീസില്‍. നേരത്തെ സെഞ്ചറി നേടിയ(161 റണ്‍സ്), അര്‍ധ സെഞ്ച്വറി നേടിയ((67 റണ്‍സ്) അജിന്‍ക്യ രെഹാനയുമാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ നെടുംതൂണായത്.

നേരത്തെ ഇന്ത്യക്ക് 100 റണ്‍സെടുക്കുന്നതിനിടെ നിര്‍ണായകമായ മൂന്ന് വിക്കറ്റുകള്‍ ന്ഷ്ടമായിരുന്നു. രണ്ടാം ഓവറില്‍ ഓലീ സ്‌റ്റോണ്‍ ആണ് ഇന്ത്യക്ക് ആദ്യ പ്രഹരം ഏല്‍പ്പിക്കുന്നത്. റണ്ണെടുക്കും മുന്‍പ് ഗില്ലിന് സ്റ്റോണ്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നാലെ ക്രീസിലുറച്ച പൂജാര 21 റണ്‍സെടുത്ത ശേഷം ജാക്ക് ലീക്ക് മുന്നില്‍ കീഴടങ്ങി.

പൂജാരയ്ക്ക് ശേഷം ക്രീസിലെത്തിയ നായകന്‍ വിരാട് കോഹ്‌ലി നേരിട്ട അഞ്ചാം പന്തില്‍ ബൗള്‍ഡായി. റണ്ണൊന്നും നേടാന്‍ കഴിഞ്ഞില്ല. രണ്ടാം ടെസ്റ്റില്‍ തിരികെയെത്തിയ മോയീന്‍ അലിക്കാണ് വിക്കറ്റ്. എന്നാല്‍ പിന്നീട് ഒത്തുചേര്‍ന്ന രെഹാനയും ഹിറ്റ്മാനും സ്‌കോര്‍ പതിയെ മുന്നോട്ടു നയിച്ചു.

രെഹാനയുമായി താരതമ്യം ചെയ്യുമ്പോള്‍ വേഗത്തിലായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്‌സ്. ഇന്നിംഗ്‌സിലെ വലിയ കൂട്ടുക്കെട്ട് അപകടം ഉയര്‍ത്തുമെന്ന് തോന്നിച്ച സന്ദര്‍ഭത്തില്‍ ജാക്ക് ലീ ബ്രേക്ക് ത്രൂ സമ്മാനിക്കുകയായിരുന്നു. ഹിറ്റ്മാന്‍ മോയീന്‍ അലിയുടെ കൈകളിലെത്തി. അധികം വൈകാതെ രെഹാനയും ആര്‍ അശ്വിനും കീഴടങ്ങുകയായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി മോയീന്‍ അലിയും ജാക്ക് ലീയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പാര്‍ടൈം റോളിലെത്തിയ ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടാണ് അശ്വിനെ പുറത്താക്കിയത്.

Next Story

Popular Stories