Top

രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക്; ഇംഗ്ലണ്ടിന്റെ നൈറ്റ് വാച്ച്മാന്‍ തന്ത്രം പാളി, മൂന്ന് വിക്കറ്റുകള്‍ വീണു

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക്. ഇന്ത്യ ഉയര്‍ത്തിയ 482 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. സ്റ്റംപെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. രണ്ട് റണ്‍സോടെ ക്യാപ്റ്റന്‍ ജോ റൂട്ടും 19 റണ്‍സുമായി ഡാനിയേല്‍ ലോറന്‍സുമാണ് ക്രീസില്‍. റോറി ബേണ്‍സ്(25), ഡൊമനിക് സിബ്ലി(3) എന്നിവരാണ് ആദ്യം പുറത്തായത്. പിന്നാലെ നൈച്ച് വാച്ച്മാനായി ജാക്കി ലീച്ചിനെ ഇറക്കിയ ഇംഗ്ലണ്ടിന് പാളി. റണ്ണെടുക്കും മുന്‍പ് ലീച്ചും വീണു. അക്‌സര്‍ പട്ടേല്‍ […]

15 Feb 2021 6:46 AM GMT

രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക്; ഇംഗ്ലണ്ടിന്റെ നൈറ്റ് വാച്ച്മാന്‍ തന്ത്രം പാളി, മൂന്ന് വിക്കറ്റുകള്‍ വീണു
X

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക്. ഇന്ത്യ ഉയര്‍ത്തിയ 482 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. സ്റ്റംപെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. രണ്ട് റണ്‍സോടെ ക്യാപ്റ്റന്‍ ജോ റൂട്ടും 19 റണ്‍സുമായി ഡാനിയേല്‍ ലോറന്‍സുമാണ് ക്രീസില്‍.

റോറി ബേണ്‍സ്(25), ഡൊമനിക് സിബ്ലി(3) എന്നിവരാണ് ആദ്യം പുറത്തായത്. പിന്നാലെ നൈച്ച് വാച്ച്മാനായി ജാക്കി ലീച്ചിനെ ഇറക്കിയ ഇംഗ്ലണ്ടിന് പാളി. റണ്ണെടുക്കും മുന്‍പ് ലീച്ചും വീണു. അക്‌സര്‍ പട്ടേല്‍ രണ്ടും ആര്‍ അശ്വിന്‍ ഒരു വിക്കറ്റും വീഴ്ത്തി.

തകര്‍ച്ചയോടെ തുടങ്ങി, റണ്‍മല തീര്‍ത്തു

രണ്ടാം ഇന്നിംഗ്സില്‍ 148 പന്തില്‍ 106 റണ്‍സ് നേടിയ അശ്വിന്റെ പ്രകടനത്തോടെ ഇന്ത്യ 481 റണ്‍സിന്റെ കൂറ്റന്‍ ലീഡുയര്‍ത്തിയിരുന്നു. ഒരു വിക്കറ്റിന് 54 റണ്‍സെന്ന നിലയിലാണ് മൂന്നാം ദിനം ഇന്ത്യ കളി പുനരാരംഭിക്കുന്നത്. സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍ കൂട്ടിച്ചേര്‍ക്കുന്നിതനിടെ പൂജാരയും രോഹിത് ശര്‍മ്മയും കൂടാരം കയറി. പിന്നാലെ രെഹാനയും ഋഷഭ് പന്തും പുറത്തായതോടെ ഇന്ത്യ തകര്‍ച്ച മണത്തു.

ഏഴാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന അശ്വിനും വിരാട് കോഹ്ലിയും മികച്ച രീതിയില്‍ ചെറുത്തുനില്‍പ്പ് നടത്തി. 95 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ഉയര്‍ത്തിയത്. കൂറ്റന്‍ സ്‌കോറിലേക്ക് എത്തുമെന്ന് തോന്നിച്ചെങ്കിലും 202ല്‍ നില്‍ക്കെ കോഹ്ലി പുറത്തായി.

62 റണ്‍സെടുത്ത കോഹ്ലിയെ മോയീന്‍ അലി വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. വാലറ്റത്ത് കുല്‍ദീപിനും ഇഷാന്ത് ശര്‍മ്മയ്ക്കും കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അവസാന വിക്കറ്റില്‍ സിറാജിനൊപ്പം 50 റണ്‍സ് അശ്വിന്‍ കൂട്ടിച്ചേര്‍ത്തു. ഇംഗ്ലണ്ടിന് വേണ്ടി ജാക്ക് ലീച്ചും മോയീന്‍ അലിയും നാല് വിക്കറ്റുകള്‍ വീഴ്ത്തി. ഓലി സ്റ്റോണിനും ഒരു വിക്കറ്റും ലഭിച്ചു.

Next Story

Popular Stories