Top

‘അടിക്ക് തിരിച്ചടി, അശ്വിന് റെക്കോര്‍ഡ്’; രണ്ടാം ഇന്നിംഗ്‌സിലും തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട് ബാറ്റിംഗ് നിര, ഒമ്പത് വിക്കറ്റ് നഷ്ടമായി

മൊട്ടേറ ടെസ്റ്റില്‍ ആധിപത്യം തുടര്‍ന്ന് സ്പിന്നര്‍മാര്‍. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 9 വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സെടുത്തിട്ടുണ്ട്. ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 112 റണ്‍സിന് പുറത്തായിരുന്നു. നിലവില്‍ ഇംഗ്ലണ്ടിന് വെറും 47 റണ്‍സിന്റെ ലീഡ് മാത്രമാണുള്ളത്. റണ്ണൊന്നുമെടുക്കാതെ സ്റ്റുവര്‍ട്ട് ബ്രോഡും ജെയിംസ് ആന്‍ഡേസണുമാണ് ക്രീസില്‍. ഇന്ത്യക്ക് വേണ്ടി ആര്‍ അശ്വിന്‍ നാലും അക്‌സര്‍ പട്ടേലും അഞ്ചും വിക്കറ്റുകള്‍ വീഴ്ത്തി. കുറഞ്ഞ മത്സരങ്ങളില്‍ നിന്ന് 400 വിക്കറ്റ് ക്ലബില്‍ ഇടംനേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡും […]

25 Feb 2021 7:36 AM GMT

‘അടിക്ക് തിരിച്ചടി, അശ്വിന് റെക്കോര്‍ഡ്’; രണ്ടാം ഇന്നിംഗ്‌സിലും തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട് ബാറ്റിംഗ് നിര, ഒമ്പത് വിക്കറ്റ് നഷ്ടമായി
X

മൊട്ടേറ ടെസ്റ്റില്‍ ആധിപത്യം തുടര്‍ന്ന് സ്പിന്നര്‍മാര്‍. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 9 വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സെടുത്തിട്ടുണ്ട്. ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 112 റണ്‍സിന് പുറത്തായിരുന്നു. നിലവില്‍ ഇംഗ്ലണ്ടിന് വെറും 47 റണ്‍സിന്റെ ലീഡ് മാത്രമാണുള്ളത്. റണ്ണൊന്നുമെടുക്കാതെ സ്റ്റുവര്‍ട്ട് ബ്രോഡും ജെയിംസ് ആന്‍ഡേസണുമാണ് ക്രീസില്‍.

ഇന്ത്യക്ക് വേണ്ടി ആര്‍ അശ്വിന്‍ നാലും അക്‌സര്‍ പട്ടേലും അഞ്ചും വിക്കറ്റുകള്‍ വീഴ്ത്തി. കുറഞ്ഞ മത്സരങ്ങളില്‍ നിന്ന് 400 വിക്കറ്റ് ക്ലബില്‍ ഇടംനേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡും അശ്വിന്‍ പോക്കറ്റിലാക്കി. 77 മത്സരങ്ങളില്‍ നിന്നാണ് അശ്വിന്‍ 400 വിക്കറ്റ് നേടിയത്. പട്ടികയില്‍ ശ്രീലങ്കയുടെ ഇതിഹാസ സ്പിന്നര്‍ മുത്തയ്യാ മുരളീധരനാണ് മുന്നില്‍. 72 ടെസ്റ്റില്‍ നിന്നായിരുന്നു മുരളി 400 വിക്കറ്റ് വീഴ്ത്തിയത്.

Next Story

Popular Stories