Top

‘ഇങ്ങനെയൊക്കെ ചെയ്യാവോ?’; ഇന്ത്യന്‍ ബൗളര്‍മാരെ നിലംതൊടീക്കാതെ ഇംഗ്ലീഷ് ഓപ്പണര്‍മാര്‍, പ്രത്യാക്രമണം തുടങ്ങി പ്രസിദ്ധ്

ഇന്ത്യന്‍ ബൗളര്‍മാരെ നിലംതൊടാതെ അടിച്ചു പറത്തി ഇംഗ്ലീഷ് ഓപ്പണര്‍മാര്‍. 14.2 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് എന്ന നിലയിലാണ്. 46 റണ്‍സെടുത്ത ജെയ്‌സണ്‍ റോയിയും ഒരു റണ്‍സെടുത്ത ബെന്‍ സ്റ്റോക്സുമാണ് പുറത്തായത്. അരങ്ങേറ്റക്കാരന്‍ പ്രസിദ്ധ് കൃഷ്ണയ്ക്കാണ് രണ്ട് നിർണായക വിക്കറ്റുകളും ലഭിച്ചത്. മറുപടി ബാറ്റിംഗിന്റെ തുടക്കത്തില്‍ തന്നെ ആക്രമിച്ച് കളിച്ച ബെയര്‍‌സ്റ്റോയാണ് ഇന്ത്യക്ക് തലവേദനയായി ക്രീസിലുള്ളത്. വെറും 51 പന്തില്‍ 80 റണ്‍സാണ് ബെയര്‍‌സ്റ്റോ അടിച്ചെടുത്തത്. ഇതില്‍ 7 സിക്‌സും 5 […]

23 March 2021 8:33 AM GMT

‘ഇങ്ങനെയൊക്കെ ചെയ്യാവോ?’; ഇന്ത്യന്‍ ബൗളര്‍മാരെ നിലംതൊടീക്കാതെ ഇംഗ്ലീഷ് ഓപ്പണര്‍മാര്‍, പ്രത്യാക്രമണം തുടങ്ങി പ്രസിദ്ധ്
X

ഇന്ത്യന്‍ ബൗളര്‍മാരെ നിലംതൊടാതെ അടിച്ചു പറത്തി ഇംഗ്ലീഷ് ഓപ്പണര്‍മാര്‍. 14.2 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് എന്ന നിലയിലാണ്. 46 റണ്‍സെടുത്ത ജെയ്‌സണ്‍ റോയിയും ഒരു റണ്‍സെടുത്ത ബെന്‍ സ്റ്റോക്സുമാണ് പുറത്തായത്. അരങ്ങേറ്റക്കാരന്‍ പ്രസിദ്ധ് കൃഷ്ണയ്ക്കാണ് രണ്ട് നിർണായക വിക്കറ്റുകളും ലഭിച്ചത്. മറുപടി ബാറ്റിംഗിന്റെ തുടക്കത്തില്‍ തന്നെ ആക്രമിച്ച് കളിച്ച ബെയര്‍‌സ്റ്റോയാണ് ഇന്ത്യക്ക് തലവേദനയായി ക്രീസിലുള്ളത്. വെറും 51 പന്തില്‍ 80 റണ്‍സാണ് ബെയര്‍‌സ്റ്റോ അടിച്ചെടുത്തത്. ഇതില്‍ 7 സിക്‌സും 5 ബൗണ്ടറിയും ഉള്‍പ്പെടും.

പ്രസിദ്ധ് കൃഷ്ണയെ തെരഞ്ഞുപിടിച്ച് തല്ലിയ ബെയര്‍‌സ്റ്റോയാണ് ഇംഗ്ലണ്ട് തുടക്കത്തില്‍ മുന്‍തൂക്കം നല്‍കിയത്. മൂന്നോവര്‍ മാത്രം പന്തെറിഞ്ഞ പ്രസിദ്ധ് 37 റണ്‍സാണ് വിട്ടുനല്‍കിയത്. എന്നാല്‍ നാലാം ഓവറില്‍ പ്രസിദ്ധ് തിരിച്ചടിച്ചു. രണ്ടാം പന്തില്‍ ജെയ്‌സണ്‍ റോയിയെ പുറത്താക്കി പ്രസിദ്ധ് അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ വിക്കറ്റ് സ്വന്തമാക്കി. പിന്നാലെ ബെന്‍സ്റ്റോക്സും വീണു. ഒരുവശത്ത് നാലോവറില്‍ 13 റണ്‍സ് മാത്രം വിട്ടുനല്‍കി ഭുവനേശ്വര്‍ കുമാര്‍ പിശുക്ക് കാണിച്ചപ്പോള്‍ ഷാര്‍ദ്ദുള്‍ താക്കൂര്‍, ക്രുനാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവരെല്ലാം കണക്കിന് തല്ലുവാങ്ങി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 317 റണ്‍സെടുത്തിരുന്നു. 98 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ടോപ് സ്‌കോറര്‍. ധവാനെ കൂടാതെ വിരാട് കോഹ്‌ലി, കെ.എല്‍ രാഹുല്‍, ക്രുനാല്‍ പാണ്ഡ്യ എന്നിവരും അര്‍ധസെഞ്ച്വറി നേടി. ഇംഗ്ലണ്ടിന് വേണ്ടി ബെന്‍ സ്റ്റോക്‌സ് മൂന്നും മാര്‍ക്ക് വുഡ് രണ്ട് വിക്കറ്റും വീഴ്ത്തി.

ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തില്‍ കരുതലോടെ കളിച്ച ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും സ്‌കോര്‍ ബോര്‍ഡ് പതിയെ മുന്നോട്ടു നയിച്ചു. എന്നാല്‍ സ്‌കോര്‍ 64 നില്‍ക്കെ അനാവശ്യ ഷോട്ട് കളിച്ച രോഹിത് ശര്‍മ്മ പുറത്തായി. 28 റണ്‍സായിരുന്നു ഹിറ്റാമാന്റെ സംഭാവന. പിന്നാലെയെത്തിയ നായകന്‍ വിരാട് കോഹ്‌ലി ശിഖര്‍ ധവാന് മികച്ച പിന്തുണ നല്‍കി ക്രിസീലുറച്ചു നിന്നു.

മൂന്നാം വിക്കറ്റില്‍ ധവാനൊപ്പം 102 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയാണ് വിരാട് പുറത്താവുന്നത്. 60 പന്തില്‍ ആറ് ബൗണ്ടറികളുടെ അകമ്പടിയോടെ കോഹ്‌ലി 56 റണ്‍സെടുത്തു. ബാറ്റിംഗ് പിച്ചില്‍ ഇന്ത്യ ഉയര്‍ന്ന സ്‌കോര്‍ പ്രവചിക്കപ്പെട്ടിരുന്നെങ്കിലും മധ്യനിരയില്‍ നിന്ന് പ്രതീക്ഷയ്‌ക്കൊത്ത പിന്തുണ ലഭിച്ചില്ല. ട്വന്റി-20 പരമ്പരയില്‍ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ച്ചവെച്ച ശ്രേയസ് അയ്യര്‍(6), ഹര്‍ദിക് പാണ്ഡ്യ(1) എന്നിവര്‍ വേഗം കൂടാരം കയറി.

സെഞ്ച്വറിയിലേക്ക് അതിവേഗം എത്തിച്ചേരാനുള്ള ശ്രമത്തിനിടയില്‍ ശിഖര്‍ ധവാനും വീണതോടെ കാര്യങ്ങള്‍ ഇന്ത്യക്ക് പ്രതികൂലമായി. 106 പന്തില്‍ 2 സിക്‌സറും 11 ബൗണ്ടറിയും നേടിയ ധവാന്റെ ബാറ്റില്‍ നിന്നും 98 റണ്‍സ് പിറന്നു. ട്വന്റി-20 പരമ്പരയില്‍ പൂര്‍ണമായും പരാജയപ്പെട്ട കെ.എല്‍ രാഹുല്‍ പതിവ് ആവര്‍ത്തിക്കാതിരുന്നതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരികെ വന്നു. 43 പന്ത് നേരിട്ട രാഹുല്‍ 62 റണ്‍സടിച്ചു. രാഹുലിന്റെ ഇന്നിംഗ്‌സാണ് ഇന്ത്യന്‍ സ്‌കോര്‍ മൂന്നൂറ് കടത്തിയത്.

അരങ്ങേറ്റക്കാരന്‍ ക്രുനാല്‍ പാണ്ഡ്യയും തകര്‍ത്തടിച്ചാണ് തുടങ്ങിയത്. അപ്രതീക്ഷിത വേഗത്തില്‍ താളം കണ്ടെത്തിയ ക്രുനാല്‍ പുറത്താവാതെ 58 റണ്‍സെടുത്തു. 2 സിക്‌സറും 7 ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു ട്വന്റി-20 സ്‌പെഷ്യലിസ്റ്റിന്റെ ഇന്നിംഗ്‌സ്. ആറാം വിക്കറ്റില്‍ 113 റണ്‍സാണ് രാഹുലും ക്രുനാലും കൂട്ടിച്ചേര്‍ത്തത്.

Next Story

Popular Stories