Top

‘അടിയോടടി’; ഇംഗ്ലണ്ട് ബൗളര്‍മാരെ നിലം തൊടീക്കാതെ അരങ്ങേറ്റക്കാരന്‍ ഇഷാന്‍ കിഷന്‍

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യ വിജയത്തിലേക്ക്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുത്തിട്ടുണ്ട്. ഇനി 39 പന്തില്‍ 35 റണ്‍സാണ് ഇന്ത്യക്ക് ജയിക്കാനാവശ്യം. 32 പന്തില്‍ 56 റണ്‍സെടുത്ത ഇഷാന്തിന്റെ പ്രകടനമാണ് ഇന്ത്യ ഇന്നിംഗ്‌സില്‍ നിര്‍ണായകമായത്. നാല് സിക്‌സും അഞ്ച് ഫോറും അടങ്ങുന്നതാണ് അരങ്ങേറ്റക്കാരന്‍ കൂടിയായ ഇഷാന്തിന്റെ ഇന്നിംഗ്‌സ്. 32 പന്തില്‍ 45 റണ്‍സുമായി നായകന്‍ വിരാട് കോലിയും 26 റണ്‍സുമായി ഋഷഭ് പന്തുമാണ് ക്രീസില്‍. കെ.എല്‍ രാഹുലിനെ ആദ്യ ഓവറില്‍ […]

14 March 2021 11:08 AM GMT

‘അടിയോടടി’; ഇംഗ്ലണ്ട് ബൗളര്‍മാരെ നിലം തൊടീക്കാതെ അരങ്ങേറ്റക്കാരന്‍ ഇഷാന്‍ കിഷന്‍
X

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യ വിജയത്തിലേക്ക്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുത്തിട്ടുണ്ട്. ഇനി 39 പന്തില്‍ 35 റണ്‍സാണ് ഇന്ത്യക്ക് ജയിക്കാനാവശ്യം. 32 പന്തില്‍ 56 റണ്‍സെടുത്ത ഇഷാന്തിന്റെ പ്രകടനമാണ് ഇന്ത്യ ഇന്നിംഗ്‌സില്‍ നിര്‍ണായകമായത്. നാല് സിക്‌സും അഞ്ച് ഫോറും അടങ്ങുന്നതാണ് അരങ്ങേറ്റക്കാരന്‍ കൂടിയായ ഇഷാന്തിന്റെ ഇന്നിംഗ്‌സ്.

32 പന്തില്‍ 45 റണ്‍സുമായി നായകന്‍ വിരാട് കോലിയും 26 റണ്‍സുമായി ഋഷഭ് പന്തുമാണ് ക്രീസില്‍. കെ.എല്‍ രാഹുലിനെ ആദ്യ ഓവറില്‍ തന്നെ കെ.എല്‍ രാഹുലിനെ നഷ്ടമായ ഇന്ത്യ പതറുമെന്ന് തോന്നിച്ചിരുന്നു. എന്നാല്‍ ആക്രമിച്ച് കളിച്ച കോലിയും ഇഷാനും ഇന്ത്യയെ മുന്നോട്ടു നയിച്ചു.

ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ വിക്കറ്റെടുത്താണ് ഇന്ത്യ തുടങ്ങിയത്. മൂന്നാം പന്തില്‍ ഓപ്പണര്‍ ജോസ് ബട്‌ലറിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ ഭുവ്‌നേശ്വര്‍ കുമാറാണ് ബ്രേക്ക് ത്രൂ നല്‍കിയത്. നേരിട്ട ആദ്യ പന്തില്‍ പുറത്തായ ബട്‌ലറിന് വിക്കറ്റ് നഷ്ടം നാണക്കേടായി മാറുകയും ചെയ്തു. പിന്നാലെയെത്തിയ ഡേവിഡ് മലാനെ കൂട്ടുപിടിച്ച് ജെയ്‌സണ്‍ റോയ് സ്‌കോര്‍ ബോര്‍ഡ് മുന്നോട്ടുനയിച്ചു.

23 പന്തില്‍ 24 റണ്‍സെടുത്ത് ഡേവിഡ് മലാനെ യുവേന്ദ്ര ചഹല്‍ പുറത്താക്കി. മലാന്റെ പുറത്താകലിന് പിന്നാലെ ആക്രമിച്ച് കളിക്കാന്‍ ശ്രമിച്ച റോയിയെ വാഷിംഗ്ടണ്‍ സുന്ദര്‍ ഭുവിയുടെ കൈകളിലെത്തിച്ചു. 46 റണ്‍സെടുത്ത റോയിയെ പരമ്പരയില്‍ രണ്ടാം തവണയാണ് സുന്ദര്‍ പുറത്താക്കുന്നത്. നായകന്‍ ഇയാന്‍ മോര്‍ഗന്‍ 28ഉം ബെന്‍ സ്‌റ്റോക്‌സ് 24 റണ്‍സുമെടുത്ത് പുറത്തായി. ഇരുവരുടെയും വിക്കറ്റ് ഷാര്‍ദ്ദുള്‍ താക്കൂറിനാണ്.

ഇന്ത്യന്‍ ടീം

This image has an empty alt attribute; its file name is INDIA-TEAM.jpg

കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, വിരാട് കോലി(നായകന്‍), സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, ഷാര്‍ദുല്‍ താക്കൂര്‍, യുസ്വേന്ദ്ര ചാഹല്‍

ഇംഗ്ലണ്ട് ടീം

This image has an empty alt attribute; its file name is TEAM1.jpg

ജെയ്‌സന്‍ റോയ്, ജോസ് ബട്ട്ലര്‍, ഡേവിഡ് മാലന്‍, ജോണി ബെയര്‍‌സ്റ്റോ, ഓയിന്‍ മോര്‍ഗന്‍(നായകന്‍), ബെന്‍ സ്റ്റോക്സ്, സാം കറന്‍, ജോഫ്ര ആര്‍ച്ചര്‍, ക്രിസ് ജോര്‍ദാന്‍, ആദില്‍ റഷീദ്, ടോം കറണ്‍.

Next Story

Popular Stories