Top

ഹര്‍ദിക് വന്നു, കഥമാറി; സ്പിന്നര്‍മാരെ പൊടിപാറ്റി തല്ലിയൊതുക്കി പന്തും പാണ്ഡ്യയും

ഇംഗ്ലീഷ് സ്പിന്നര്‍മാരെ അടിച്ചൊതുക്കി ഹര്‍ദിക് പാണ്ഡ്യയും ഋഷഭ് പന്തും. അപ്രതീക്ഷിതമായി സ്പിന്നര്‍ക്ക് മുന്നില്‍ പതറിയ ഇന്ത്യക്ക് നാല് വിക്കറ്റുകളാണ് അതിവേഗം നഷ്ടമായത്. എന്നാല്‍ ഹര്‍ദിക് പാണ്ഡ്യ ക്രീസിലെത്തിയതോടെ കളിമാറി. മികച്ച രീതിയില്‍ പന്തെറിഞ്ഞിരുന്ന മോയീന്‍ അലിയുടെ ഒരു ഓവറില്‍ 3 സിക്‌സാണ് ഹര്‍ദിക് നേടിയത്. തൊട്ടുമുന്‍പത്തെ ഓവറില്‍ ലിയാം ലിവിംഗ്‌സ്റ്റണിനെ ഒരു സിക്‌സും ബൗണ്ടറിയുമടിച്ച് പന്ത് തിളങ്ങിയിരുന്നു. സ്പിന്നര്‍മാര്‍ തല്ലുവാങ്ങാന്‍ തുടങ്ങിയതോടെ റീസ് ടോപ്ലിയെ കൊണ്ടുവന്ന് നായകന്‍ ജോസ് ബട്‌ലര്‍ തിരികെ വരാനുള്ള ശ്രമം നടത്തി. എന്നാല്‍ […]

28 March 2021 5:01 AM GMT

ഹര്‍ദിക് വന്നു, കഥമാറി; സ്പിന്നര്‍മാരെ പൊടിപാറ്റി തല്ലിയൊതുക്കി പന്തും പാണ്ഡ്യയും
X

ഇംഗ്ലീഷ് സ്പിന്നര്‍മാരെ അടിച്ചൊതുക്കി ഹര്‍ദിക് പാണ്ഡ്യയും ഋഷഭ് പന്തും. അപ്രതീക്ഷിതമായി സ്പിന്നര്‍ക്ക് മുന്നില്‍ പതറിയ ഇന്ത്യക്ക് നാല് വിക്കറ്റുകളാണ് അതിവേഗം നഷ്ടമായത്. എന്നാല്‍ ഹര്‍ദിക് പാണ്ഡ്യ ക്രീസിലെത്തിയതോടെ കളിമാറി. മികച്ച രീതിയില്‍ പന്തെറിഞ്ഞിരുന്ന മോയീന്‍ അലിയുടെ ഒരു ഓവറില്‍ 3 സിക്‌സാണ് ഹര്‍ദിക് നേടിയത്. തൊട്ടുമുന്‍പത്തെ ഓവറില്‍ ലിയാം ലിവിംഗ്‌സ്റ്റണിനെ ഒരു സിക്‌സും ബൗണ്ടറിയുമടിച്ച് പന്ത് തിളങ്ങിയിരുന്നു.

സ്പിന്നര്‍മാര്‍ തല്ലുവാങ്ങാന്‍ തുടങ്ങിയതോടെ റീസ് ടോപ്ലിയെ കൊണ്ടുവന്ന് നായകന്‍ ജോസ് ബട്‌ലര്‍ തിരികെ വരാനുള്ള ശ്രമം നടത്തി. എന്നാല്‍ ടോപ്ലിയെ ബൗണ്ടറിയടിച്ച് പന്ത് ആക്രമണം തുടര്‍ന്നു. മോയീന്‍ അലിയുടെ സ്ഥാനത്ത് ആദില്‍ റാഷിദിനെ കൊണ്ടുവന്നെങ്കിലും ഫലുണ്ടായില്ല. റാഷിദിന്റെ ഓവറില്‍ വീണ്ടും ഋഷഭ് സിക്‌സടിച്ചു. ഡ്രിങ്ക്‌സ് ബ്രേക്കിന്റെ പിരിയുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തിട്ടുണ്ട്. 32 ഓവര്‍ പൂര്‍ത്തിയായി. സ്‌കോര്‍ ഈ വേഗത്തില്‍ മുന്നോട്ടുപോയാല്‍ ഇന്ത്യ അതിവേഗം 300 കടക്കും.

55 റണ്‍സെടുത്ത് പന്തും 38 റണ്‍സുമായി ഹര്‍ദിക്കുമാണ് ക്രീസിലുള്ളത്. ഇരുവരും മൂന്ന് സിക്‌സ് വീതം നേടിയിട്ടുണ്ട്. നേരത്തെ തുടക്കത്തില്‍ ലഭിച്ച ആനുകൂല്യം സ്പിന്നര്‍മാരെത്തിയതോടെ ഇന്ത്യക്ക് നഷ്ടമായിരുന്നു. 103 റണ്‍സിന്റെ ഓപ്പണിംഗ് കുട്ടുക്കെട്ട് ഉയര്‍ത്തിയ ഇന്ത്യക്ക് അതിവേഗത്തില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. രോഹിത് ശര്‍മ്മയാണ് ആദ്യം വീഴുന്നത്. ആദില്‍ റാഷിദിന്റെ പന്തില്‍ ബൗള്‍ഡായിട്ടാണ് ഹിറ്റ്മാന്‍ പുറത്താവുന്നത്. രണ്ടാം വിക്കറ്റില്‍ നാല് റണ്‍സ് കൂടെ ചേര്‍ക്കുന്നതിനിടെ ശിഖര്‍ ധവാനെയും ആദില്‍ മടക്കി അയച്ചു.

56 പന്തില്‍ 67 റണ്‍സെടുത്താണ് ശിഖര്‍ ധവാന്‍ മടങ്ങിയത്. രോഹിത് 37 പന്തില്‍ 37 റണ്‍സെടുത്തു. രണ്ട് വിക്കറ്റുകള്‍ വീണതോടെ ശ്രദ്ധയോടെ കളിക്കാന്‍ ശ്രമിച്ച കൊഹ്‌ലിയെ മോയീന്‍ അലി ക്ലീന്‍ ബൗള്‍ഡ് ചെയ്തു. മൂന്ന് ഓവറില്‍ 8 റണ്‍സ് മാത്രമാണ് മോയീന്‍ അലി വിട്ടുനല്‍കിയത്. അതേസമയം ഇംഗ്ലണ്ടിന്റെ എല്ലാ പേസ് ബൗളര്‍മാരും ആറ് റണ്‍സിന് മുകളില്‍ ഇക്കണോമി റേറ്റിലാണ് പന്തെറിഞ്ഞത്.

Next Story

Popular Stories