Top

പിച്ച് ‘നന്നാക്കിയിട്ടും’ കാര്യമുണ്ടായില്ല, സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട്; 205ന് പുറത്ത്

നാലാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 205 റണ്‍സിന് പുറത്തായി. പതിവുപോലെ ഇന്ത്യയുടെ സ്പിന്‍ അറ്റാക്കിന് മുന്നില്‍ ഇംഗ്ലണ്ട് അടിയറവ് പറയുകയായിരുന്നു. അക്‌സര്‍ പട്ടേല്‍ 4വിക്കറ്റും രവിചന്ദ്ര അശ്വിന്‍ 3 വിക്കറ്റു വീഴ്ത്തി. മുഹമ്മദ് സിറാജിനും രണ്ടും വാഷിംഗ്ടണ്‍ സുന്ദറിന് ഒരു വിക്കറ്റും ലഭിച്ചു. ഇംഗ്ലണ്ടിന് വേണ്ടി ബെന്‍ സ്‌റ്റോക്‌സ് അര്‍ധ സെഞ്ച്വറി നേടി. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരെഞ്ഞെടുക്കുകയായിരുന്നു. 30 റണ്‍സെടുക്കുന്നതിനിടെ മൂന്ന് ബാറ്റ്സ്മാന്‍മാര്‍ കൂടാരം കയറിയത് ഇംഗ്ലണ്ട് പാളയത്തില്‍ ആശങ്ക വിതച്ചിരുന്നു. എന്നാല്‍ […]

4 March 2021 5:00 AM GMT

പിച്ച് ‘നന്നാക്കിയിട്ടും’ കാര്യമുണ്ടായില്ല, സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട്; 205ന് പുറത്ത്
X

നാലാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 205 റണ്‍സിന് പുറത്തായി. പതിവുപോലെ ഇന്ത്യയുടെ സ്പിന്‍ അറ്റാക്കിന് മുന്നില്‍ ഇംഗ്ലണ്ട് അടിയറവ് പറയുകയായിരുന്നു. അക്‌സര്‍ പട്ടേല്‍ 4വിക്കറ്റും രവിചന്ദ്ര അശ്വിന്‍ 3 വിക്കറ്റു വീഴ്ത്തി. മുഹമ്മദ് സിറാജിനും രണ്ടും വാഷിംഗ്ടണ്‍ സുന്ദറിന് ഒരു വിക്കറ്റും ലഭിച്ചു. ഇംഗ്ലണ്ടിന് വേണ്ടി ബെന്‍ സ്‌റ്റോക്‌സ് അര്‍ധ സെഞ്ച്വറി നേടി.

ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരെഞ്ഞെടുക്കുകയായിരുന്നു. 30 റണ്‍സെടുക്കുന്നതിനിടെ മൂന്ന് ബാറ്റ്സ്മാന്‍മാര്‍ കൂടാരം കയറിയത് ഇംഗ്ലണ്ട് പാളയത്തില്‍ ആശങ്ക വിതച്ചിരുന്നു. എന്നാല്‍ നാലാം വിക്കറ്റില്‍ ബെന്‍ സ്റ്റോക്സും (55) ജോണി ബെയര്‍സ്റ്റോയും (28) ജാഗ്രതയോടെ ബാറ്റ് വീശിയത് വന്‍ തകര്‍ച്ച ഒഴിവാക്കി. നായകന്‍ ജോ റൂട്ട് ഉള്‍പ്പെടെ ആറ് പേരാണ് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കാണാതെ പുറത്തായത്.

അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഓലി പോപ്പും ഡാന്‍ ലോറന്‍സും നടത്തിയ ചെറുത്തുനില്‍പ്പാണ് ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഓലി പോപ്പ് 29 റണ്‍സും ഡാന്‍ ലോറന്‍സ് 46 റണ്‍സും നേടി. ഇരുവരുടെയും കൂട്ടുക്കെട്ട് മികച്ച രീതിയില്‍ മുന്നേറുമെന്ന് തോന്നിച്ചെങ്കിലും അശ്വിന്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. പോപ് ഷോര്‍ട്ട് ലെഗ്ഗില്‍ ശുഭ്മാന്‍ ഗില്ലിന് ക്യാച്ച് നല്‍കി പുറത്തായി.

സ്പിന്നര്‍മാരെ ആക്രമിച്ച് കളിച്ച ലോറന്‍സിനെ അക്‌സര്‍ പട്ടേലിന്റെ പന്തില്‍ ഋഷഭ് പന്ത് സ്റ്റംപ് ചെയ്യുകയായിരുന്നു. ഇതേ ഓവറില്‍ തന്നെയാണ് സ്പിന്നര്‍ ഡോം ബെസ്സും പുറത്തായത്. ഒന്നാം ഇന്നിംഗ്‌സില്‍ മികച്ച ലീഡ് നേടാനായാല്‍ ഇന്ത്യക്ക് അനായാസ വിജയം സ്വന്തമാക്കാം. കഴിഞ്ഞ മത്സരത്തില്‍ നിന്ന് വിപരീതമായി മൊട്ടേറയിലെ പിച്ചില്‍ കൂടുതല്‍ റണ്‍സ് പിറക്കുമെന്നാണ് നിരീക്ഷകരുടെ പ്രവചനം.

വിശ്രമം അനുവദിച്ച ജസ്പ്രീത് ബുമ്രയ്ക്ക് പകരം മുഹമ്മദ് സിറാജാണ് അവസാന ടെസ്റ്റിന് ഇറങ്ങിയത്. മറ്റു മാറ്റങ്ങളൊന്നും ടീമിലില്ല. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇംഗ്ലണ്ട് ഇറങ്ങിയിരിക്കുന്നത്. ജോഫ്ര ആര്‍ച്ചറും സ്റ്റുവര്‍ട്ട് ബ്രോഡും പുറത്തുപോയി. ഡൊമിനിക് ബെസ്സും ഡാനിയേല്‍ ലോറന്‍സും ടീമിലെത്തി. ഇന്ത്യക്ക് സമാനമായി മൂന്ന് സ്പിന്നര്‍മാരാണ് ഇംഗ്ലീഷ് ടീമില്‍. ബെസ്സ്, ലോറന്‍സ് എന്നിവര്‍ക്ക് പുറമെ ജാക്ക് ലീച്ചും ടീമിലുണ്ട്. ജയിംസ് ആന്‍ഡേഴ്‌സണാണ് ടീമിനലെ ഏക പേസര്‍.

ഇന്ത്യ: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ, ഋഷഭ് പന്ത്, വാഷിംഗ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഇശാന്ത് ശര്‍മ, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട്: ഡൊമിനിക് സിബ്ലി, സാക് ക്രൗളി, ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട്, ഒല്ലി പോപ്, ബെന്‍ ഫോക്സ്, ഡാനിയേല്‍ ലോറന്‍സ്, ഡൊമിനിക് ബെസ്സ്, ജാക്ക് ലീച്ച്, ജയിംസ് ആന്‍ഡേഴ്സണ്‍.

Next Story

Popular Stories