Top

ഇംഗ്ലണ്ട് താരങ്ങളെല്ലാം നെഗറ്റീവ്; ചെന്നൈ പോരിന് സജ്ജമായി കൊഹ്ലിയും കൂട്ടരും

ചെന്നൈയില്‍ നടക്കുന്ന ആദ്യ ടെസ്റ്റ് പരമ്പരയ്‌ക്കെത്തിയ ഇംഗ്ലണ്ട് താരങ്ങള്‍ കോവിഡ്19 പരിശോധന പൂര്‍ത്തിയാക്കി. ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. ഇനി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ടെസ്റ്റ് നടത്തും. ഫെബ്രുവരി അഞ്ചിനാണ് ഒന്നാം ടെസ്റ്റ്. ആറ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ ശേഷം ഇരു ടീമുകള്‍ക്കും പരിശീലനം ആരംഭിക്കും. ശ്രീലങ്കയില്‍ നടന്ന പര്യടനത്തിനിടെ ഇംഗ്ലീഷ് സ്റ്റാര്‍ സ്പിന്നര്‍ മോയീന്‍ അലിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചെന്നൈയിലെ ടെസ്റ്റില്‍ കാണികള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തില്‍ നടക്കുന്ന മൂന്നും നാലും ടെസ്റ്റിന് […]

28 Jan 2021 3:59 AM GMT

ഇംഗ്ലണ്ട് താരങ്ങളെല്ലാം നെഗറ്റീവ്; ചെന്നൈ പോരിന് സജ്ജമായി കൊഹ്ലിയും കൂട്ടരും
X

ചെന്നൈയില്‍ നടക്കുന്ന ആദ്യ ടെസ്റ്റ് പരമ്പരയ്‌ക്കെത്തിയ ഇംഗ്ലണ്ട് താരങ്ങള്‍ കോവിഡ്19 പരിശോധന പൂര്‍ത്തിയാക്കി. ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. ഇനി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ടെസ്റ്റ് നടത്തും. ഫെബ്രുവരി അഞ്ചിനാണ് ഒന്നാം ടെസ്റ്റ്. ആറ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ ശേഷം ഇരു ടീമുകള്‍ക്കും പരിശീലനം ആരംഭിക്കും. ശ്രീലങ്കയില്‍ നടന്ന പര്യടനത്തിനിടെ ഇംഗ്ലീഷ് സ്റ്റാര്‍ സ്പിന്നര്‍ മോയീന്‍ അലിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ചെന്നൈയിലെ ടെസ്റ്റില്‍ കാണികള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തില്‍ നടക്കുന്ന മൂന്നും നാലും ടെസ്റ്റിന് കാണികള്‍ക്ക് പ്രവേശനമുണ്ടാവും. സ്റ്റേഡിയത്തിന്റെ കപ്പാസിറ്റിയുടെ 50 ശതമാനം കാണികള്‍ക്ക് പ്രവേശനം നല്‍കാനാണ് തീരുമാനം. നേരത്തെ ഓസീസില്‍ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി മത്സരങ്ങളില്‍ നിശ്ചിത ശതമാനം കാണികളെ പ്രവേശിപ്പിച്ചിരുന്നു. കൊവിഡിന്റെ സാഹചര്യത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന കായിക മത്സരങ്ങളില്‍ ചെറിയ ശതമാനം കാണികള്‍ക്ക് മാത്രമാണ് പ്രവേശനം നല്‍കി വരുന്നത്.

ഇംഗ്ലണ്ട് സ്‌ക്വാഡ്: ജോ റൂട്ട് (ക്യാപ്റ്റന്‍), ജോഫ്ര ആര്‍ച്ചര്‍, മൊയീന്‍ അലി, ജയിംസ് ആന്‍ഡേഴ്‌സണ്‍, ഡൊമിനിക് ബെസ്, സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേണ്‍സ്, ജോസ് ബട്‌ലര്‍, സാക്ക് ക്രൗളി, ബെന്‍ ഫോക്‌സ്, ഡാന്‍ ലോറന്‍സ്, ജാക്ക് ലീച്ച്, ഡോം സിബ്ലി, ബെന്‍ സ്റ്റോക്‌സ്, ഒല്ലി സ്‌റ്റോണ്‍, ക്രിസ് വോക്‌സ്.

ഇന്ത്യന്‍ സ്‌ക്വാഡ്: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, മായങ്ക് അഗര്‍വാള്‍, അജിങ്ക്യ രഹാനെ (ഉപനായകന്‍), റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ, ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, കുല്‍ദീപ് യാദവ്.

Next Story

Popular Stories