Top

‘ചെപ്പോക്കില്‍ അശ്വിന്റെ ആദ്യ സ്‌ട്രൈക്ക്, പിന്നാലെ ബുമ്ര മാജിക്’; രണ്ട് വിക്കറ്റുകള്‍ വീണു

ചെന്നൈ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ആദ്യ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. 33 റണ്‍സെടുത്ത ഓപ്പണര്‍ റോറി ബേണ്‍സും ഡാന്‍ ലോറന്‍സുമാണ് പുറത്തായത്. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് 67 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ്. 26 റണ്‍സുമായി ഡോം സിബ്ലിയും നാല് റണ്‍സുമായി നായകന്‍ ജോ റൂട്ടുമാണ് ക്രീസില്‍. ആദ്യ ഓവറുകളില്‍ രവിചന്ദ്ര അശ്വിനെ നന്നായി കളിച്ച ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ പിന്നീട് പ്രതിരോധത്തിലായി. 23-ാം ഓവറില്‍ അശ്വിനെ റിവേഴ്‌സ് സ്വീപ്പ് ചെയ്യാന്‍ ശ്രമിച്ച റോറി ബേണ്‍സിനെ വിക്കറ്റ് […]

5 Feb 2021 1:09 AM GMT

‘ചെപ്പോക്കില്‍ അശ്വിന്റെ ആദ്യ സ്‌ട്രൈക്ക്, പിന്നാലെ ബുമ്ര മാജിക്’; രണ്ട് വിക്കറ്റുകള്‍ വീണു
X

ചെന്നൈ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ആദ്യ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. 33 റണ്‍സെടുത്ത ഓപ്പണര്‍ റോറി ബേണ്‍സും ഡാന്‍ ലോറന്‍സുമാണ് പുറത്തായത്. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് 67 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ്. 26 റണ്‍സുമായി ഡോം സിബ്ലിയും നാല് റണ്‍സുമായി നായകന്‍ ജോ റൂട്ടുമാണ് ക്രീസില്‍.

ആദ്യ ഓവറുകളില്‍ രവിചന്ദ്ര അശ്വിനെ നന്നായി കളിച്ച ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ പിന്നീട് പ്രതിരോധത്തിലായി. 23-ാം ഓവറില്‍ അശ്വിനെ റിവേഴ്‌സ് സ്വീപ്പ് ചെയ്യാന്‍ ശ്രമിച്ച റോറി ബേണ്‍സിനെ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് കൈപ്പിടിയിലൊതുക്കി. പിന്നാലെ ക്രീസിലെത്തിയ ഡാന്‍ ലോറന്‍സ് നിലയുറപ്പിക്കും മുന്‍പ് ബുമ്ര വീഴ്ത്തി. ലൈനില്‍ വീണ ഇന്‍സ്വിഗറില്‍ ലോറന്‍സിന്റെ പ്രതിരോധം ഭേദിച്ച് എല്‍ബിഡബ്ല്യുവില്‍ കുടുങ്ങുകയായിരുന്നു.

പ്രതീക്ഷിച്ചത് പോലെ ചെപ്പോക്കിലെ സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ രണ്ട് പേസ് ബൗളര്‍മാര്‍ക്ക് മാത്രമാണ് ഇന്ത്യ അവസരം നല്‍കിയത്. ഓസീസില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച വാഷിംഗ്ടണ്‍ സുന്ദറിന് വീണ്ടും അവസരം ലഭിച്ചു. ആര്‍ അശ്വിന്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരെ കൂടാതെ ഷഹ്ബാസ് നദീമിനെയും സ്പിന്‍ സ്‌ക്വാഡിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്.

സ്പിന്നര്‍മാരെ കളിക്കാന്‍ പാടുപെടുന്ന ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരെ സപ്രൈസ് ചെയ്യിക്കുകയാണ് കോഹ്ലിയുടെ തന്ത്രം. അതേസമയം കുല്‍ദീപ് യാദവിന് ഇത്തവണയും അവസരം ലഭിച്ചില്ല. നേരത്തെ ഓസീസിനെതിരായ പരമ്പരയിലും ബെഞ്ചിലിരിക്കാനായിരുന്നു കുല്‍ദീപിന്റെ വിധി. കാല്‍മുട്ടിന് വേദനയെ തുടര്‍ന്ന് അക്ഷര്‍ പട്ടേല്‍ പുറത്തായതോടെയാണ് നദീമിന് അവസരം ലഭിക്കുന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷം കളത്തിലിറങ്ങുന്ന ഇശാന്ത് ശര്‍മ്മയുടെ പ്രകടനവും നിര്‍ണായകമാവും. ജന്മനാട്ടില്‍ ആദ്യത്തെ ടെസ്റ്റിനാണ് ജസ്പ്രീത് ബുമ്ര ഇറങ്ങുന്നത്. അതേസമയം ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്സ്, ജോ ബേണ്‍സ് എന്നിവര്‍ ഇംഗ്ലണ്ട് നിരയില്‍ തിരിച്ചെത്തിയിട്ടുണ്ട്.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, വാഷിംഗ്ടണ്‍ സുന്ദര്‍, രവിചന്ദ്ര അശ്വിന്‍, ഇശാന്ത് ശര്‍മ്മ, ജസ്പ്രീത് ബുമ്ര, ഷഹ്ബാസ് നദീം.

ഇംഗ്ലണ്ട് ടീം: റോറി ബേണ്‍സ്, ഡൊമിനിക് സിബ്ലി, ഡാനിയേല്‍ ലോറന്‍സ്, ജോ റൂട്ട്, ബെന്‍ സ്റ്റോക്സ്, ഓലി പോപ്പ്, ജോസ് ബട്ട്ലര്‍, ഡൊമിന് ബെസ്സ്, ജോഫ്ര ആര്‍ച്ചര്‍, ജാക്ക് ലീ, ജയിംസ് ആന്‍ഡേഴ്സണ്‍.

Next Story

Popular Stories