Top

നൂറാം ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറി നേടാന്‍ റൂട്ട്, നദീമിന് ആദ്യ വിക്കറ്റ്; ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോറിലേക്ക്

ചെന്നൈ ടെസ്റ്റില്‍ ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോറിലേക്ക്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് നാല് വിക്കറ്റിന് 393 എന്ന നിലയിലാണ്. നൂറാം ടെസ്റ്റ് കളിക്കുന്ന ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടിന്റെ (168* റണ്‍സ്) പ്രകടനമാണ് മത്സരത്തില്‍ നിര്‍ണായ വഴിത്തിരിവുണ്ടാക്കിയത്. രണ്ടാം ദിനം കളി തുടങ്ങുമ്പോള്‍ മൂന്ന് വിക്കറ്റിന് 263 റണ്‍സ് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. സെഞ്ച്വറി നേടി ക്രീസില്‍ നിലയുറപ്പിച്ച റൂട്ടിന് ബെന്‍ സ്‌ട്രോക്ക് മികച്ച പിന്തുണ നല്‍കിയതോടെ സ്‌കോര്‍ വേഗത്തില്‍ മുന്നോട്ട് നീങ്ങി. 82 റണ്‍സെടുത്ത സ്‌ട്രോക്കിനെ […]

6 Feb 2021 2:03 AM GMT

നൂറാം ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറി നേടാന്‍ റൂട്ട്, നദീമിന് ആദ്യ വിക്കറ്റ്; ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോറിലേക്ക്
X

ചെന്നൈ ടെസ്റ്റില്‍ ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോറിലേക്ക്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് നാല് വിക്കറ്റിന് 393 എന്ന നിലയിലാണ്. നൂറാം ടെസ്റ്റ് കളിക്കുന്ന ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടിന്റെ (168* റണ്‍സ്) പ്രകടനമാണ് മത്സരത്തില്‍ നിര്‍ണായ വഴിത്തിരിവുണ്ടാക്കിയത്. രണ്ടാം ദിനം കളി തുടങ്ങുമ്പോള്‍ മൂന്ന് വിക്കറ്റിന് 263 റണ്‍സ് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. സെഞ്ച്വറി നേടി ക്രീസില്‍ നിലയുറപ്പിച്ച റൂട്ടിന് ബെന്‍ സ്‌ട്രോക്ക് മികച്ച പിന്തുണ നല്‍കിയതോടെ സ്‌കോര്‍ വേഗത്തില്‍ മുന്നോട്ട് നീങ്ങി. 82 റണ്‍സെടുത്ത സ്‌ട്രോക്കിനെ നദീം വീഴ്ത്തുമ്പോള്‍ ഇംഗ്ലണ്ട് സ്‌കോര്‍ 385 കടന്നിരുന്നു.

ബുമ്രയ്ക്ക് ആദ്യ ദിനം രണ്ട് വിക്കറ്റും രവിചന്ദ്ര അശ്വിന് ഒരു വിക്കറ്റും ലഭിച്ചിരുന്നു. ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോര്‍ നേടിയാല്‍ ചെപ്പോക്കില്‍ ഇന്ത്യ വിയര്‍പ്പൊഴുക്കേണ്ടി വരുമെന്ന് തീര്‍ച്ചയാണ്. നിര്‍ണായകമായ ടോസ് ഇന്ത്യക്ക് നഷ്ടമായതാണ് മത്സരത്തില്‍ തിരിച്ചടിയായിരിക്കുന്നത്. ഓസീസില്‍ മികച്ച പ്രകടനം നടത്തിയ വാഷിംഗ്ടണ്‍ സുന്ദറിന് ഇത്തവണ വലിയ സംഭാവനകളൊന്നും നല്‍കാന്‍ കഴിഞ്ഞില്ലെന്നതും ഇന്ത്യക്ക് തിരിച്ചടിയായിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഇക്കണോമി റേറ്റില്‍ പന്തെറിഞ്ഞതും സുന്ദറാണ്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. എന്നാല്‍ 23ാം ഓവറില്‍ അശ്വിനെ റിവേഴ്സ് സ്വീപ്പ് ചെയ്യാന്‍ ശ്രമിച്ച റോറി ബേണ്‍സിനെ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് കൈപ്പിടിയിലൊതുക്കി. പിന്നാലെ ക്രീസിലെത്തിയ ഡാന്‍ ലോറന്‍സിനെ നിലയുറപ്പിക്കും മുന്‍പ് ബുമ്രയും വീഴ്ത്തി. ലൈനില്‍ വീണ ഇന്‍സ്വിഗറില്‍ ലോറന്‍സിന്റെ പ്രതിരോധം ഭേദിച്ച് എല്‍ബിഡബ്ല്യു ആയി മാറുകയായിരുന്നു. തകര്‍ച്ച മണത്തെങ്കിലും മത്സരത്തിലേക്ക് തിരികെയെത്തിയ ഇംഗ്ലണ്ടിനെ സിബ്ലിയും റൂട്ടും മുന്നോട്ടു നയിച്ചു. ആദ്യ ദിവസം മൂന്ന് പന്തുകള്‍ മാത്രം ബാക്കിയിരിക്കെയാണ് സിബ്ലി പുറത്താവുന്നത്.

പ്രതീക്ഷിച്ചത് പോലെ ചെപ്പോക്കിലെ സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ മൂന്ന് സ്പിന്‍ ബൗളര്‍മാരുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഓസീസില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച വാഷിംഗ്ടണ്‍ സുന്ദറിന് വീണ്ടും അവസരം ലഭിച്ചു. ആര്‍ അശ്വിന്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരെ കൂടാതെ ഷഹ്ബാസ് നദീമിനെയും സ്പിന്‍ സ്‌ക്വാഡിലേക്ക് തെരഞ്ഞെടുത്തിരുന്നു. അക്ഷര്‍ പട്ടേലിന്റെ പരിക്കാണ് നദീമിന് അവസരം നല്‍കിയത്.

Next Story

Popular Stories