Top

നൂറാം ടെസ്റ്റില്‍ സെഞ്ച്വറിയടിച്ച് റൂട്ട്; ചെപ്പോക്കിലെ ഒന്നാം ദിനം പോക്കറ്റിലാക്കി ഇംഗ്ലീഷ്പ്പട

ചെന്നൈ ടെസ്റ്റിലെ ആദ്യദിനത്തില്‍ ഇംഗ്ലണ്ടിന് മുന്‍തൂക്കം. ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സ് നേടിയിട്ടുണ്ട്. നായകന്‍ ജോ റൂട്ടിന്റെ സെഞ്ച്വറിയും ഡോം സിബ്ലിയുടെ 87 റണ്‍സുമാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. റൂട്ടിന്‍റെ നൂറാം ടെസ്റ്റ് മത്സരമാണിത്. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുമ്ര രണ്ടും രവിചന്ദ്ര അശ്വിന്‍ ഒരു വിക്കറ്റും വീഴ്ത്തി. മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. എന്നാല്‍ 23ാം ഓവറില്‍ അശ്വിനെ […]

5 Feb 2021 6:18 AM GMT

നൂറാം ടെസ്റ്റില്‍ സെഞ്ച്വറിയടിച്ച് റൂട്ട്; ചെപ്പോക്കിലെ ഒന്നാം ദിനം പോക്കറ്റിലാക്കി ഇംഗ്ലീഷ്പ്പട
X

ചെന്നൈ ടെസ്റ്റിലെ ആദ്യദിനത്തില്‍ ഇംഗ്ലണ്ടിന് മുന്‍തൂക്കം. ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സ് നേടിയിട്ടുണ്ട്. നായകന്‍ ജോ റൂട്ടിന്റെ സെഞ്ച്വറിയും ഡോം സിബ്ലിയുടെ 87 റണ്‍സുമാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. റൂട്ടിന്‍റെ നൂറാം ടെസ്റ്റ് മത്സരമാണിത്. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുമ്ര രണ്ടും രവിചന്ദ്ര അശ്വിന്‍ ഒരു വിക്കറ്റും വീഴ്ത്തി. മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്.

എന്നാല്‍ 23ാം ഓവറില്‍ അശ്വിനെ റിവേഴ്സ് സ്വീപ്പ് ചെയ്യാന്‍ ശ്രമിച്ച റോറി ബേണ്‍സിനെ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് കൈപ്പിടിയിലൊതുക്കി. പിന്നാലെ ക്രീസിലെത്തിയ ഡാന്‍ ലോറന്‍സിനെ നിലയുറപ്പിക്കും മുന്‍പ് ബുമ്രയും വീഴ്ത്തി. ലൈനില്‍ വീണ ഇന്‍സ്വിഗറില്‍ ലോറന്‍സിന്റെ പ്രതിരോധം ഭേദിച്ച് എല്‍ബിഡബ്ല്യു ആയി മാറുകയായിരുന്നു. തകര്‍ച്ച മണത്തെങ്കിലും മത്സരത്തിലേക്ക് തിരികെയെത്തിയ ഇംഗ്ലണ്ടിനെ സിബ്ലിയും റൂട്ടും മുന്നോട്ടു നയിച്ചു. ആദ്യ ദിവസം മൂന്ന് പന്തുകള്‍ മാത്രം ബാക്കിയിരിക്കെ സിബ്ലിയെ ബുമ്ര പുറത്താക്കിയെങ്കിലും ഇംഗ്ലണ്ട് സ്‌കോര്‍ മികച്ച നിലയിലേക്ക് എത്തിയിരുന്നു.

പ്രതീക്ഷിച്ചത് പോലെ ചെപ്പോക്കിലെ സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ മൂന്ന് സ്പിന്‍ ബൗളര്‍മാരുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഓസീസില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച വാഷിംഗ്ടണ്‍ സുന്ദറിന് വീണ്ടും അവസരം ലഭിച്ചു. ആര്‍ അശ്വിന്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരെ കൂടാതെ ഷഹ്ബാസ് നദീമിനെയും സ്പിന്‍ സ്‌ക്വാഡിലേക്ക് തെരഞ്ഞെടുത്തിരുന്നു. അക്ഷര്‍ പട്ടേലിന്റെ പരിക്കാണ് നദീമിന് അവസരം നല്‍കിയത്.

എന്നാല്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ നദീമിന് കഴിഞ്ഞില്ല. 20 ഓവര്‍ പന്തെറിഞ്ഞ നദീമിന് വിക്കറ്റൊന്നും ലഭിച്ചില്ല. 3.45 ഇക്കണോമിയിലായിരുന്നു നദീം ബൗള്‍ ചെയ്തത്. ഓസീസിലെ പ്രകടനം ആവര്‍ത്തിക്കാന്‍ വാഷിംഗ്ടണ്‍ സുന്ദറിനും കഴിഞ്ഞില്ല. 4.58 ശരാശരി റണ്‍ വിട്ടുനല്‍കിയ സുന്ദറിനെ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ അനായാസം നേരിട്ടു. രണ്ടാം ദിനം റൂട്ടിനെ വേഗത്തില്‍ പുറത്താക്കി മത്സരത്തിലേക്ക് തിരികെ വരാനാവും ഇന്ത്യയുടെ ശ്രമം.

Next Story

Popular Stories