Top

പുതുമുഖ ‘റിസ്‌കെടുത്ത്’ ഇന്ത്യ; പ്രസിദ്ധിനും ക്രുനാലിനും അരങ്ങേറ്റം, ഓപ്പണിംഗില്‍ ധവാന്‍ സര്‍പ്രൈസ്

ഇന്ത്യക്കെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുത്തു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ട് ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഇന്ത്യ 26 റണ്‍സെടുത്തിട്ടുണ്ട്. 17 റണ്‍സുമായി ശിഖര്‍ ധവാനും 9 റണ്‍സുമായി രോഹിത് ശര്‍മ്മയുമാണ് ക്രീസില്‍. ആദ്യ മത്സരത്തില്‍ സപ്രൈസ് ടീമുമായിട്ടാണ് ഇന്ത്യ കളത്തിലിറങ്ങിയത്. പേസ് ബൗളര്‍ പ്രസിദ്ധ് കൃഷ്ണയ്ക്കും ക്രുനാല്‍ പാണ്ഡ്യയ്ക്കും അരങ്ങേറ്റ മത്സരത്തിന് അവസരം നല്‍കി. സമീപകാലത്ത് വലിയ ഫോമില്ലാഴ്മയില്‍ കളിക്കുന്ന ശിഖര്‍ ധവാനാണ് രോഹിത്തിനൊപ്പം ഓപ്പണിംഗില്‍ ഇറങ്ങിയത്. അതേസമയം ട്വന്റി20യില്‍ […]

23 March 2021 3:30 AM GMT

പുതുമുഖ ‘റിസ്‌കെടുത്ത്’ ഇന്ത്യ; പ്രസിദ്ധിനും ക്രുനാലിനും അരങ്ങേറ്റം, ഓപ്പണിംഗില്‍ ധവാന്‍ സര്‍പ്രൈസ്
X

ഇന്ത്യക്കെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുത്തു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ട് ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഇന്ത്യ 26 റണ്‍സെടുത്തിട്ടുണ്ട്. 17 റണ്‍സുമായി ശിഖര്‍ ധവാനും 9 റണ്‍സുമായി രോഹിത് ശര്‍മ്മയുമാണ് ക്രീസില്‍. ആദ്യ മത്സരത്തില്‍ സപ്രൈസ് ടീമുമായിട്ടാണ് ഇന്ത്യ കളത്തിലിറങ്ങിയത്. പേസ് ബൗളര്‍ പ്രസിദ്ധ് കൃഷ്ണയ്ക്കും ക്രുനാല്‍ പാണ്ഡ്യയ്ക്കും അരങ്ങേറ്റ മത്സരത്തിന് അവസരം നല്‍കി.

സമീപകാലത്ത് വലിയ ഫോമില്ലാഴ്മയില്‍ കളിക്കുന്ന ശിഖര്‍ ധവാനാണ് രോഹിത്തിനൊപ്പം ഓപ്പണിംഗില്‍ ഇറങ്ങിയത്. അതേസമയം ട്വന്റി20യില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച സൂര്യകുമാര്‍ യാദവിന് ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല. ഏകദിന പരമ്പര വിജയിച്ച് നാണക്കേട് ഒഴിവാക്കാനാണ് മോര്‍ഗനും കൂട്ടരും ശ്രമിക്കുക. ടെസ്റ്റ്, ട്വന്റി20 പരമ്പരകളില്‍ ഇന്ത്യ മിന്നും വിജയം സ്വന്തമാക്കിയിരുന്നു.

വിജയ് ഹസാരെയിൽ നടത്തിയ മിന്നും പ്രകടനമാണ് ബറോഡ നായകൻ ക്രുനാൽ പാണ്ഡ്യയ്ക്ക് ഇന്ത്യൻ ടീമിലേക്ക് അവസരം നൽകിയത്. വിജയ് ഹസാരെ ട്രോഫിയിലെ അഞ്ച് മത്സരങ്ങളിൽ നിന്നും 388 റൺസാണ് ക്രുനാൽ അടിച്ചെടുത്തത്. കൂടാകെ അഞ്ച് വിക്കറ്റും താരം പോക്കറ്റിലാക്കി. 5.31 ഇക്കണോമി റേറ്റിലായിരുന്നു പാണ്ഡ്യയുടെ ബൗളിംഗ്. ഇതേ ടൂർണമെന്റിലെ മികച്ച പ്രകടനം കാഴ്ച്ചവെച്ചാണ് പ്രസിദ്ധിന്റെയും വരവ്. കർണാടകയ്ക്കായി ഏഴ് മത്സരങ്ങളിൽ 14 വിക്കറ്റ് നേടിയ പ്രസിദ്ധ് ബൗളർമാരുടെ നിരയിൽ ഏറ്റഴും ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്നു.

1st ODI. England XI:

J Roy, J Bairstow, B Stokes, E Morgan, J Buttler, S Billings, M Ali, S Curran, T Curran, A Rashid, M Wood

1st ODI. India XI:

R Sharma, S Dhawan, V Kohli, KL Rahul, S Iyer, H Pandya, K Pandya, S Thakur, B Kumar, K Yadav, P Krishna

Next Story