Top

ടി20 പരമ്പര സ്വന്തമാക്കാന്‍ കോലിപ്പട; ഓപ്പണിംഗില്‍ ‘കണ്‍ഫ്യൂഷന്‍’ തുടരും, രാഹുലിനെ കൈവിടാതെ രവിശാസ്ത്രി

ഇന്ത്യ- ഇംഗ്ലണ്ട് ട്വന്റി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് മൊട്ടേറയില്‍ നടക്കും. വൈകീട്ട് ഏഴ് മണിക്കാണ് മത്സരം. നിലവില്‍ രണ്ട് വീതം മത്സരങ്ങളില്‍ ഇരു ടീമുകളും വിജയച്ചതിനാല്‍ പരമ്പര നേടാന്‍ ഇന്നത്തെ കളി നിര്‍ണായകമാവും. നിലവില്‍ ഐസിസി റാങ്കില്‍ ഇംഗ്ലണ്ട് ഒന്നാമതും ഇന്ത്യ രണ്ടാമതുമാണ്. ഇന്നത്തെ മത്സരത്തില്‍ ഇന്ത്യ വിജയിച്ചാല്‍ റാങ്കിംഗില്‍ മുന്നേറാനാവുമെന്ന പ്രതീക്ഷയിലാണ് കോഹ്ലിയും കൂട്ടരും. സാധാരണയായി ടോസ് നിര്‍ണായകമാവുന്ന മൊട്ടേറയിലെ പിച്ചില്‍ ടോസ് നഷ്ടമായിട്ടും മിന്നും വിജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. അരങ്ങേറ്റ ഇന്നിംഗ്‌സില്‍ […]

20 March 2021 3:57 AM GMT

ടി20 പരമ്പര സ്വന്തമാക്കാന്‍ കോലിപ്പട; ഓപ്പണിംഗില്‍ ‘കണ്‍ഫ്യൂഷന്‍’ തുടരും, രാഹുലിനെ കൈവിടാതെ രവിശാസ്ത്രി
X

ഇന്ത്യ- ഇംഗ്ലണ്ട് ട്വന്റി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് മൊട്ടേറയില്‍ നടക്കും. വൈകീട്ട് ഏഴ് മണിക്കാണ് മത്സരം. നിലവില്‍ രണ്ട് വീതം മത്സരങ്ങളില്‍ ഇരു ടീമുകളും വിജയച്ചതിനാല്‍ പരമ്പര നേടാന്‍ ഇന്നത്തെ കളി നിര്‍ണായകമാവും. നിലവില്‍ ഐസിസി റാങ്കില്‍ ഇംഗ്ലണ്ട് ഒന്നാമതും ഇന്ത്യ രണ്ടാമതുമാണ്. ഇന്നത്തെ മത്സരത്തില്‍ ഇന്ത്യ വിജയിച്ചാല്‍ റാങ്കിംഗില്‍ മുന്നേറാനാവുമെന്ന പ്രതീക്ഷയിലാണ് കോഹ്ലിയും കൂട്ടരും.

സാധാരണയായി ടോസ് നിര്‍ണായകമാവുന്ന മൊട്ടേറയിലെ പിച്ചില്‍ ടോസ് നഷ്ടമായിട്ടും മിന്നും വിജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. അരങ്ങേറ്റ ഇന്നിംഗ്‌സില്‍ തന്നെ വെടിക്കെട്ട് പ്രകടനം കാഴ്ച്ചവെച്ച സൂര്യകുമാര്‍ യാദവും ബൗളിംഗില്‍ ഫോമിലേക്ക് ഉയര്‍ന്ന ഹര്‍ദിക് പാണ്ഡ്യയും ഇന്ത്യയുടെ കരുത്താകും. മറുവശത്ത് ജേസണ്‍ റോയിയും ജോഫ്രോ ആര്‍ച്ചറും ഇന്ത്യക്ക് വമ്പന്‍ ഭീഷണിയാവാനും സാധ്യതയുണ്ട്. മാര്‍ക്ക് വുഡ്, ജോസ് ബ്ടലർ, ഡേവിഡ് മലാൻ എന്നിവരും ഇംഗ്ലണ്ട് നിരയിലെ കരുത്തരാണ്.

ഇന്ത്യ നിര്‍ണായക മാറ്റങ്ങളുമായിട്ടാണ് ഇന്നിറങ്ങുക. ഫോമില്ലാത്ത കെ.എല്‍ രാഹുലിനെ പുറത്തിരുത്തി ഓപ്പണര്‍ സ്ഥാനത്തേക്ക് ഇഷാന്‍ കിഷനെ പരിഗണിച്ചേക്കും. സൂര്യകുമാര്‍ യാദവ് മൂന്നാ സ്ഥാനത്ത് സുരക്ഷിതനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവേന്ദ്ര ചഹലിന് പകരം രാഹുല്‍ ചഹര്‍ തന്നെ തുടരും. കെ.എല്‍ രാഹുലിനെ കൂടുതല്‍ പിന്തുണയ്ക്കുന്നത് കോച്ച് രവിശാസ്ത്രിയാണെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. നാല് ഇന്നിംഗ്‌സുകളില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടും രാഹുലിനെ നിലനിര്‍ത്തുന്നത് ശാസ്ത്രിയുടെ പിടിവാശിയാണെന്നും സൂചനയുണ്ട്.

സാധ്യതാ ടീം: രോഹിത് ശര്‍മ്മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, വിരാട് കോഹ്ലി(നായകന്‍), ഋഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, ഹര്‍ദിക് പാണ്ഡ്യെ, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദ്ദൂള്‍ താക്കൂര്‍, രാഹുല്‍ ചഹല്‍, ഭുവനേശ്വര്‍ കുമാര്‍.

Next Story

Popular Stories