Top

മധ്യനിരയില്‍ വെടിക്കെട്ട്, ആഞ്ഞടിക്കാനാവാതെ വാലറ്റം; ഇംഗ്ലണ്ടിന് 330 റണ്‍സ് വിജയലക്ഷ്യം

ഇന്ത്യക്കെതിരായ അവസാന ഏകദിനത്തില്‍ ഇംഗ്ലണ്ടിന് 330 റണ്‍സ് വിജയലക്ഷ്യം. 78 റണ്‍സെടുത്ത ഋഷഭ് പന്തും 64 റണ്‍സെടുത്ത ഹര്‍ദിക് പാണ്ഡ്യയുമാണ് ഇന്ത്യന്‍ ബാറ്റിംഗില്‍ നിര്‍ണായകമായത്. ഓപ്പണര്‍ ശിഖര്‍ ധവാന്‍ 67 റണ്‍സെടുത്തു. ഇംഗ്ലണ്ടിന് വേണ്ടി മാര്‍ക്ക് വുഡ് മൂന്നും ആദില്‍ റാഷിദ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളിലും ഇന്ത്യക്ക് ടോസ് നഷ്ടമായതോടെയാണ് ആദ്യം ബാറ്റ് ചെയ്യാന്‍ നിര്‍ബന്ധിതരാവുന്നത്. നേരത്തെ അവസാന രണ്ട് ട്വന്റി20യിലും ഇന്ത്യക്ക് ടോസ് നഷ്ടമായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇന്നിറങ്ങിയത്. സ്പിന്നര്‍ […]

28 March 2021 6:38 AM GMT

മധ്യനിരയില്‍ വെടിക്കെട്ട്, ആഞ്ഞടിക്കാനാവാതെ വാലറ്റം; ഇംഗ്ലണ്ടിന് 330 റണ്‍സ് വിജയലക്ഷ്യം
X

ഇന്ത്യക്കെതിരായ അവസാന ഏകദിനത്തില്‍ ഇംഗ്ലണ്ടിന് 330 റണ്‍സ് വിജയലക്ഷ്യം. 78 റണ്‍സെടുത്ത ഋഷഭ് പന്തും 64 റണ്‍സെടുത്ത ഹര്‍ദിക് പാണ്ഡ്യയുമാണ് ഇന്ത്യന്‍ ബാറ്റിംഗില്‍ നിര്‍ണായകമായത്. ഓപ്പണര്‍ ശിഖര്‍ ധവാന്‍ 67 റണ്‍സെടുത്തു. ഇംഗ്ലണ്ടിന് വേണ്ടി മാര്‍ക്ക് വുഡ് മൂന്നും ആദില്‍ റാഷിദ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളിലും ഇന്ത്യക്ക് ടോസ് നഷ്ടമായതോടെയാണ് ആദ്യം ബാറ്റ് ചെയ്യാന്‍ നിര്‍ബന്ധിതരാവുന്നത്. നേരത്തെ അവസാന രണ്ട് ട്വന്റി20യിലും ഇന്ത്യക്ക് ടോസ് നഷ്ടമായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇന്നിറങ്ങിയത്. സ്പിന്നര്‍ കുല്‍ദീപ് യാദവിനെ പുറത്തിരുത്തി തങ്കരസു നടരാജനെ ബൗളിംഗ് സ്‌ക്വാഡിലെത്തിച്ചു.

പേസ് ബൗളര്‍മാര്‍ക്ക് പൂനെയിലെ പിച്ചില്‍ ലഭിക്കുന്ന ആനുകൂല്യം മുതലെടുക്കാനാണ് മാനേജ്‌മെന്റിന്റെ നീക്കം. രണ്ടാം മത്സരത്തില്‍ ടീമിലെ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ഇംഗ്ലീഷ്പ്പട ആധിപത്യം സ്ഥാപിച്ചിരുന്നു. ഇംഗ്ലീഷ് ടീമിലും ഒരു മാറ്റമുണ്ട്. പേസ് ബൗളര്‍ ടോം കറണിനെ പുറത്തിരുത്തിയ മാനേജ്‌മെന്റ് മാര്‍ക്ക് വുഡിനെ തിരികെ വിളിച്ചു.

ആത്മവിശ്വാസത്തോടെ തുടങ്ങി

മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ശിഖര്‍ ധവാനും ഇന്ത്യക്ക് സമ്മാനിച്ചത്. പേസ് ബൗളര്‍മാര്‍ക്ക് മുന്നില്‍ ആധിപത്യം സ്ഥാപിച്ച ഇരുവരും ആക്രമിച്ചു കളിച്ചു. 103 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുക്കെട്ട് ഉയര്‍ത്തിയ ഇരുവരും വലിയ ഭീഷണിയായി. പവര്‍ പ്ലേയില്‍ ആക്രമിച്ചാണ് ശിഖര്‍ ധവാന്‍ കളിച്ചത്. എന്നാല്‍ മറുവശത്ത് ഹിറ്റ്മാന്‍ ജാഗ്രതയോടെ ബാറ്റുവീശി.

37 പന്തില്‍ 37 റണ്‍സെടുത്ത രോഹിത്താണ് ആദ്യം വീണത്. ആദില്‍ റാഷിദിന്റെ പന്തില്‍ ബൗള്‍ഡ് ചെയ്യപ്പെട്ട ഹിറ്റ്മാന്‍ കൂടാരം കയറിയതോടെ ഇന്ത്യക്ക് തകര്‍ച്ചയിലേക്ക് വീണു. രണ്ടാം വിക്കറ്റില്‍ നാല് റണ്‍സ് കൂടെ ചേര്‍ക്കുന്നതിനിടെ ശിഖര്‍ ധവാനെയും ആദില്‍ മടക്കി അയച്ചു. 56 പന്തില്‍ 67 റണ്‍സെടുത്താണ് ശിഖര്‍ ധവാന്‍ മടങ്ങിയത്.

രണ്ട് വിക്കറ്റുകള്‍ വീണതോടെ ശ്രദ്ധയോടെ കളിക്കാന്‍ ശ്രമിച്ച കൊഹ്‌ലിയെ മോയീന്‍ അലി ക്ലീന്‍ ബൗള്‍ഡ് ചെയ്തു. ഒരുഘട്ടത്തില്‍ മൂന്ന് ഓവറില്‍ 8 റണ്‍സ് മാത്രമാണ് മോയീന്‍ അലി വിട്ടുനല്‍കിയത്. അതേസമയം ഇംഗ്ലണ്ടിന്റെ എല്ലാ പേസ് ബൗളര്‍മാരും ആദ്യഘട്ടത്തില്‍ ആറ് റണ്‍സിന് മുകളില്‍ ഇക്കണോമി റേറ്റിലാണ് പന്തെറിഞ്ഞത്. പാര്‍ടൈം സ്പിന്നര്‍ ലിായം ലിവിംഗ്സ്റ്റണ്‍ കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറി താരം കെ.എല്‍ രാഹുലിനെയും വീഴ്ത്തിയതോടെ ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരികെയെത്തി.

മധ്യനിര തകര്‍ത്തടിച്ചു

അപ്രതീക്ഷിതമായി സ്പിന്നര്‍ക്ക് മുന്നില്‍ പതറിയ ഇന്ത്യക്ക് നാല് വിക്കറ്റുകളാണ് അതിവേഗം നഷ്ടമായത്. എന്നാല്‍ ഹര്‍ദിക് പാണ്ഡ്യ ക്രീസിലെത്തിയതോടെ കളിമാറി. മികച്ച രീതിയില്‍ പന്തെറിഞ്ഞിരുന്ന മോയീന്‍ അലിയുടെ ഒരു ഓവറില്‍ 3 സിക്‌സാണ് ഹര്‍ദിക് നേടിയത്. തൊട്ടുമുന്‍പത്തെ ഓവറില്‍ ലിയാം ലിവിംഗ്‌സ്റ്റണിനെ ഒരു സിക്‌സും ബൗണ്ടറിയുമടിച്ച് പന്ത് തിളങ്ങിയിരുന്നു.

സ്പിന്നര്‍മാര്‍ തല്ലുവാങ്ങാന്‍ തുടങ്ങിയതോടെ റീസ് ടോപ്ലിയെ കൊണ്ടുവന്ന് നായകന്‍ ജോസ് ബട്‌ലര്‍ തിരികെ വരാനുള്ള ശ്രമം നടത്തി. എന്നാല്‍ ടോപ്ലിയെ ബൗണ്ടറിയടിച്ച് പന്ത് ആക്രമണം തുടര്‍ന്നു. മോയീന്‍ അലിയുടെ സ്ഥാനത്ത് ആദില്‍ റാഷിദിനെ കൊണ്ടുവന്നെങ്കിലും ഫലുണ്ടായില്ല. റാഷിദിന്റെ ഓവറില്‍ വീണ്ടും ഋഷഭ് സിക്‌സടിച്ചു. ഡ്രിങ്ക്‌സ് ബ്രേക്കിന്റെ പിരിയുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തിരുന്നു.

99 റണ്‍സിന്റെ കൂട്ടുക്കെട്ട് ഉയര്‍ത്തിയ ഇരുവരും ഇന്ത്യക്ക് മേല്‍കൈ നേടിക്കൊടുത്തു. എന്നാല്‍ 36ാമത്തെ ഓവറില്‍ കുട്ടുക്കെട്ട് പിരിച്ച സാം കറണ്‍ ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. 62 പന്തില്‍ ഋഷഭ് 78 റണ്‍സെടുത്താണ് പുറത്താവുന്നത്. കരിയറിലെ താരത്തിന്റെ മികച്ച സ്‌കോര്‍ കൂടിയാണിത്. അധികം വൈകാതെ ഹര്‍ദിക് പാണ്ഡ്യയും വീണു. സ്റ്റോക്‌സിനായിരുന്നു വിക്കറ്റ്. 44 പന്തില്‍ 64 റണ്‍സെടുത്ത ഹര്‍ദിക് 4 സിക്‌സും അഞ്ച് ബൗണ്ടറിയും നേടി.

വാലറ്റത്ത് താക്കൂര്‍ മാത്രം

വാലറ്റത്ത് 21 പന്തില്‍ 30 റണ്‍സെടുത്ത ഷാര്‍ദുള്‍ താക്കൂര്‍ മാത്രമാണ് തിളങ്ങിയത്. വേഗത്തില്‍ വിക്കറ്റ് വീണതോടെ പ്രതിരോധത്തിലായ ക്രുനാല്‍ പാണ്ഡ്യയ്ക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. 25 റണ്‍സെടുത്ത ക്രുനാല്‍ മാര്‍ക്ക് വുഡിന്റെ പന്തില്‍ പുറത്തായി. അവസാന അഞ്ച് വിക്കറ്റുകള്‍ അതിവേഗം നഷ്ടമായ ഇന്ത്യ 48.2 ഓവറില്‍ 329 റണ്‍സിന് പുറത്തായി.

Next Story

Popular Stories