Top

ആ റണ്ണൗട്ടില്‍ കളിയുടെ ഗതി മാറി; ആദ്യ ദിനം ഓസ്‌ട്രേലിയക്ക് മേല്‍ക്കൈ

അഡ്‌ലൈഡ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് മേല്‍ക്കൈ. ആദ്യ ദിനം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ 233-6 എന്ന നിലയിലാണ്. സന്ദര്‍ശകര്‍ക്കായി നായകന്‍ വിരാട് കോഹ്ലി (74), ചേതേശ്വര്‍ പൂജാര (43), അജിങ്ക്യ രഹാനെ (42) എന്നിവര്‍ മാത്രമാണ് ചെറുത്തു നിന്നത്. 188ല്‍ നില്‍കെ വിരാട് കോഹ്ലി റണ്ണൗട്ടായതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഓസിസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും, ജോഷ് ഹെയ്‌സല്‍വുഡ്, പാറ്റ് കമ്മിന്‍സ്, നാഥാന്‍ ലിയോണ്‍ എന്നിവര്‍ ഓരൊ വിക്കറ്റ് വീതം നേടി. പാളിയ ഓപ്പണിംഗ് പരീക്ഷണം കെഎല്‍ രാഹുലിനും ഷുബ്മാന്‍ […]

17 Dec 2020 6:02 AM GMT

ആ റണ്ണൗട്ടില്‍ കളിയുടെ ഗതി മാറി; ആദ്യ ദിനം ഓസ്‌ട്രേലിയക്ക് മേല്‍ക്കൈ
X

അഡ്‌ലൈഡ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് മേല്‍ക്കൈ. ആദ്യ ദിനം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ 233-6 എന്ന നിലയിലാണ്. സന്ദര്‍ശകര്‍ക്കായി നായകന്‍ വിരാട് കോഹ്ലി (74), ചേതേശ്വര്‍ പൂജാര (43), അജിങ്ക്യ രഹാനെ (42) എന്നിവര്‍ മാത്രമാണ് ചെറുത്തു നിന്നത്. 188ല്‍ നില്‍കെ വിരാട് കോഹ്ലി റണ്ണൗട്ടായതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഓസിസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും, ജോഷ് ഹെയ്‌സല്‍വുഡ്, പാറ്റ് കമ്മിന്‍സ്, നാഥാന്‍ ലിയോണ്‍ എന്നിവര്‍ ഓരൊ വിക്കറ്റ് വീതം നേടി.

പാളിയ ഓപ്പണിംഗ് പരീക്ഷണം

കെഎല്‍ രാഹുലിനും ഷുബ്മാന്‍ ഗില്ലിനും മുകളില്‍ പൃത്വി ഷായില്‍ വിശ്വാസം അര്‍പ്പിച്ച ഇന്ത്യക്ക് റണ്ടാം പന്തില്‍ തന്നെ മറുപടി കിട്ടി. സ്‌കോര്‍ ബോര്‍ഡില്‍ സ്‌കോര്‍ തെളിയും മുന്‍പ് പൂജ്യനായി ഷായെ മിച്ചല്‍ സ്റ്റാര്‍ക്ക് മടക്കി. സന്നാഹ മത്സരങ്ങളിലെ തുടര്‍ പരാജയം താരം ആദ്യ ടെസ്റ്റിലും ആവര്‍ത്തിച്ചു. മറുവശത്ത് ഉണ്ടായിരുന്ന മായങ്ക് അഗര്‍വാളിനും അധിക നേരം ആയുസ് അനുവദിച്ചില്ല പേസര്‍മാര്‍. പാറ്റ് കമ്മിന്‍സിന്റെ കൃത്യതയാര്‍ന്ന ബൗളിംഗില്‍ മായങ്കിന്റെ കുറ്റി തെറിച്ചു

വിശ്വാസം കാത്ത് പൂജാര

ഓസ്‌ട്രേലിയന്‍ പേസ് അറ്റാക്കിന് മുന്നില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിനെ ഓര്‍മിപ്പിക്കുന്ന പ്രകടനമാണ് ചേതേശ്വര്‍ പൂജാര പുറത്തെടുത്തത്. അപകടം വിതക്കാന്‍ സാധ്യതയുള്ള പന്തുകള്‍ക്ക് പൂജാരക്ക് മറുപടി ഉണ്ടായിരുന്നു. 160 പന്തുകള്‍ നേരിട്ട പൂജാര 43 റണ്‍സെടുത്താണ് പുറത്തായത്. രണ്ട് ബൗണ്ടറികള്‍ മാത്രം പിറന്ന ഇന്നിംഗ്‌സിന് നായകന്‍ കോഹ്ലി മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് 68 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 18-ാം ഓവറില്‍ രണ്ടാം വിക്കറ്റ് നേടിയ ഓസ്‌ട്രേലിയക്ക് 50-ാം ഓവര്‍ വരെ കാത്തിരിക്കേണ്ടി വന്നു മൂന്നാം വിക്കറ്റിനായി.

ഇത് കോഹ്ലിയുടെ മൈതാനം

എന്നും ബാറ്റിംഗില്‍ തന്നെ തുണച്ചിട്ടുള്ള അഡ്‌ലൈഡില്‍ വീണ്ടും കോഹ്ലിക്കായി കാണികള്‍ കയ്യടിച്ചു. ഓപ്പണര്‍മാരുടെ മടക്കത്തിന് ശേഷം ക്രീസിലെത്തിയ കോഹ്ലിക്ക് വ്യക്തമായ പദ്ധതിയുണ്ടായിരുന്നു. പൂജാര സ്‌കോറിംഗിന് വേഗം കൂട്ടാന്‍ മടി കാണിച്ചപ്പോള്‍ നിലയുറപ്പിച്ചതിന് ശേഷം താരം ബൗണ്ടറികള്‍ നേടി തുടങ്ങി. പിന്നീട് നാഥാന്‍ ലിയോണിനേയും മിച്ചല്‍ സ്റ്റാര്‍ക്കിനേയും അനായാസം ബൗണ്ടറി ലൈന്‍ കടത്തി. ലിയോണിന്റെ പന്തില്‍ കോഹ്ലി പുറത്താകേണ്ടതായിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയ റിവ്യും നല്‍കാന്‍ തയ്യാറാകത്തത് ഇന്ത്യന്‍ നായകന് ലൈഫ് നല്‍കി. തന്റെ 23-ാം അര്‍ദ്ധ സെഞ്ച്വറി തികച്ച താരം 74ല്‍ നില്‍കെ റണ്‍ ഔട്ടാകുകയായിരുന്നു.

ഉപനായകന്‍ അജിങ്ക്യ രഹാനയുടേയും വിരാട് കോഹ്ലിയുടേയും കൂട്ടുകെട്ടായിരുന്നു ഇന്ത്യക്ക് ഒന്നാം ദിനം ആശ്വസിക്കാന്‍ വക നല്‍കിയ ഒന്ന്. ഇരുവരും ചേര്‍ന്ന് 88 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നിര്‍ഭാഗ്യകരമായി കോഹ്ലി പുറത്തായതോടെ അധികം വൈകാതെ രഹാനയും മടങ്ങി. മൂന്ന് ബൗണ്ടറികളും ഒരു സിക്‌സും അടങ്ങിയതായിരുന്നു രഹാനെയുടെ ഇന്നിംഗ്‌സ് . 42 റണ്‍സെടുത്ത ഉപനായകനെ മിച്ചല്‍ സ്റ്റാര്‍ക്കാണ് വിക്കറ്റിന് മുന്നില്‍ കുടുക്കിയത്.

Next Story

Popular Stories