ഓസ്‌ട്രേലിയ എ തിരച്ചടിച്ചു; സന്നാഹ മത്സരം സമനിലയില്‍

ഓസ്‌ട്രേലിയ എയ്‌ക്കെതിരായ ഇന്ത്യയുടെ തൃദിന സന്നാഹ മത്സരം സമനിലയില്‍ കലാശിച്ചു. രണ്ടാം ഇന്നിംഗ്‌സില്‍ 473 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 307 റണ്‍സെടുത്തു. സെഞ്ച്വറി നേടിയ ബെന്‍ മക്‌ഡെര്‍മോട്ടും, ജാക്ക് വില്‍ഡര്‍മുതുമാണ് ഓസീസിനായി പൊരുതിയത്. നായകന്‍ അലക്‌സ് ക്യാരി അര്‍ദ്ധസെഞ്ച്വറിയും നേടി. ഇന്ത്യക്കായി മൊഹമ്മദ് ഷമി രണ്ടും, സിറാജും, ഹനുമ വിഹാരിയും ഓരൊ വിക്കറ്റ് വീതം സ്വന്തമാക്കി. വിഹാരിയുടേയും റിഷഭ് പന്തിന്റേയും സെഞ്ച്വറി മികവിലാണ് ഇന്ത്യ കൂറ്റന്‍ ലീഡ് ഉയര്‍ത്തിയത്. ആദ്യ ഇന്നിംഗ്‌സില്‍ സന്ദര്‍ശകര്‍ 194റണ്‍സിന് പുറത്തായപ്പോള്‍ ഓസ്‌ട്രേലിയക്ക് 108 റണ്‍സെടുക്കാനെ സാധിച്ചൊള്ളു.

Latest News