Top

പരിക്ക് മറന്ന് പോരാടണം, ഗാബയില്‍ ഇന്ത്യക്ക് അഭിമാന മത്സരം; തുറുപ്പു ചീട്ടായി യോര്‍ക്കറുകളുടെ ‘നട’രാജനെത്തിയേക്കും

ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യ നാളെ ഇറങ്ങും. ഗാബയില്‍ നാളെ പുലര്‍ച്ചെ 5.30നാണ് മത്സരം ആരംഭിക്കും. നിലവില്‍ ഒരോ മത്സരം വിജയിച്ച് ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്. മൂന്നാമത്തെ മത്സരത്തില്‍ ഇന്ത്യ വിരോചിത സമനില പിടിച്ചിരുന്നു. ഗാബയില്‍ വിജയിക്കുന്ന ടീമിനാവും പരമ്പര. നിരവധി താരങ്ങള്‍ക്ക് പരിക്കേറ്റതോടെ ഗാബ ടെസ്റ്റിന് ഇന്ത്യ വലിയ സമ്മര്‍ദ്ദത്തിലായിരിക്കും ഇറങ്ങുക. നേരത്തെ പരമ്പരയ്ക്ക് മുന്‍പ് തന്നെ ഇന്ത്യ പരിക്കിന്റെ പിടിയിലായിരുന്നു. പരിക്ക് തോല്‍പ്പിക്കുമോ? ഇന്ത്യക്ക് പരിക്കിനെ പേടിക്കേണ്ടി വരുമെന്നത് ഉറപ്പാണ്. ജസ്പ്രീത് […]

14 Jan 2021 2:02 AM GMT

പരിക്ക് മറന്ന് പോരാടണം, ഗാബയില്‍ ഇന്ത്യക്ക് അഭിമാന മത്സരം; തുറുപ്പു ചീട്ടായി യോര്‍ക്കറുകളുടെ ‘നട’രാജനെത്തിയേക്കും
X

ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യ നാളെ ഇറങ്ങും. ഗാബയില്‍ നാളെ പുലര്‍ച്ചെ 5.30നാണ് മത്സരം ആരംഭിക്കും. നിലവില്‍ ഒരോ മത്സരം വിജയിച്ച് ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്. മൂന്നാമത്തെ മത്സരത്തില്‍ ഇന്ത്യ വിരോചിത സമനില പിടിച്ചിരുന്നു. ഗാബയില്‍ വിജയിക്കുന്ന ടീമിനാവും പരമ്പര. നിരവധി താരങ്ങള്‍ക്ക് പരിക്കേറ്റതോടെ ഗാബ ടെസ്റ്റിന് ഇന്ത്യ വലിയ സമ്മര്‍ദ്ദത്തിലായിരിക്കും ഇറങ്ങുക. നേരത്തെ പരമ്പരയ്ക്ക് മുന്‍പ് തന്നെ ഇന്ത്യ പരിക്കിന്റെ പിടിയിലായിരുന്നു.

പരിക്ക് തോല്‍പ്പിക്കുമോ?

ഇന്ത്യക്ക് പരിക്കിനെ പേടിക്കേണ്ടി വരുമെന്നത് ഉറപ്പാണ്. ജസ്പ്രീത് ബുംമ്ര, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റിരുന്നു. മൂവരും നാലാം ടെസ്റ്റ് കളിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിക്ക് ബിസിസിഐ അവധി അനുവദിക്കുകയും ചെയ്തിരുന്നു. ഭുവനേശ്വര്‍ കുമാര്‍, രോഹിത് ശര്‍മ്മ, ഇഷാന്ത് ശര്‍മ്മ തുടങ്ങിയ താരങ്ങള്‍ക്ക് പരിക്കേല്‍ക്കുന്നത് ഐപിഎല്‍ മത്സരങ്ങള്‍ക്കിടെയാണ്. രോഹിത്തിന് ഇടക്കാലത്ത് ടീമില്‍ തിരികെയെത്താന്‍ സാധിച്ചു. എന്നാല്‍ ആദ്യ മൂന്ന് ടെസ്റ്റുകള്‍ക്കിടെ 9 ഇന്ത്യന്‍ താരങ്ങള്‍ക്ക് പരിക്കേറ്റു.

ശ്രീശാന്ത് തല്ലുവാങ്ങിയോ? മുംബൈ കേരള മത്സരത്തിന് ശേഷം ആരാധകരുടെ പോര്

കോവിഡിന്റെ പശ്ചാത്തലത്തില്‍ പരിക്കേല്‍ക്കുന്ന താരങ്ങള്‍ക്ക് പകരക്കാരനെ കണ്ടെത്തുക എളുപ്പം സാധിക്കുന്ന കാര്യമല്ല. ക്വാറന്റീന്‍ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളിലൂടെ കടന്നുപോയാല്‍ മാത്രമെ താരങ്ങള്‍ക്ക് ടീമിനൊപ്പം ചേരാനാവു. നിലവില്‍ പരിക്കേറ്റ താരങ്ങളുടെ കണക്കെടുത്താല്‍ ഒരു ടീമിന്റെ വലിപ്പത്തിനൊപ്പം നില്‍ക്കും. ബൗളര്‍മാരെയും ബാറ്റ്‌സ്മാന്‍മാരെയും ഒരുപോലെ പിന്തുണക്കുന്ന ഗാബയിലെ പിച്ചില്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെ പരിക്ക് സാരമായി ബാധിക്കുമെന്ന് തീര്‍ച്ചയാണ്. ആദ്യ ദിനങ്ങളില്‍ ബൗളര്‍മാര്‍ക്ക് അനുകൂലമാകുന്ന പിച്ച് രണ്ടാം ഇന്നിംഗ്‌സുകളില്‍ ബാറ്റിംഗിന് അനുകൂലമാവും. ഇരു ഇന്നിംഗ്‌സുകളിലും ബൗളര്‍മാരുടെ പ്രകടനം നിര്‍ണായകമാണ്.

ഐപിഎല്ലിനെതിരെ ലാം​ഗറിന്റെ വിമർശനം

ഇന്ത്യന്‍ താരങ്ങളുടെ പരിക്കിന് കാരണം ഐപിഎല്ലാണെന്ന് ആരോപിച്ച് ഓസീസ് കോച്ച് രംഗത്ത് വന്നിരുന്നു.

ആസ്‌ട്രേലിയക്കെതിരായ വലിയൊരു പരമ്പരയ്ക്ക് മുന്നോടിയായിട്ടാണ് ഐപിഎല്‍ നടത്തിയത് ശരിയായ നടപടിയാണോയെന്ന് സംശയമുണ്ട്. പുതിയ താരങ്ങളെ കണ്ടെത്തുന്നതില്‍ ഐപിഎല്ലിന് ഏറെ സഹായകരമാണ്. അതേസമയം സമയം തെറ്റി നടത്തിയാല്‍ അത് താരങ്ങളെ പരിക്കിന്റെ പിടിയിലാക്കാന്‍ കാരണമാവുകയും ചെയ്യും.

ഓസീസ് കോച്ച് ജസ്റ്റിന്‍ ലാംഗര്‍

തങ്കരസു നടരാജന്‍ തുറുപ്പു ചീട്ടാകും

പരിക്കേറ്റ ജസ്പ്രീത് ബുമ്രയ്ക്ക് പകരം തങ്കരസു നടരാജന്‍ ടീമിലിടം നേടുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. അരങ്ങേറ്റ മത്സരത്തില്‍ തന്നെ നിര്‍ണായക സാന്നിദ്ധ്യമാവാന്‍ നട്ടുവിന് കഴിഞ്ഞാല്‍ ഇന്ത്യക്ക് പ്രതീക്ഷകള്‍ക്ക് വകയുണ്ടാവും. വരുണ്‍ ചക്രവര്‍ത്തിയുടെ പരിക്കാണ് നടരാജന് ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് സെലക്ഷന്‍ നല്‍കിയത്. വീണു കിട്ടിയ അവസരത്തില്‍ നിന്ന് കഴിവ് തെളിയിക്കാന്‍ നട്ടുവിന് കഴിഞ്ഞു. ഒരു ഏകദിനം ഉള്‍പ്പെടെ നാല് മത്സരങ്ങളില്‍ നിന്ന് 8 വിക്കറ്റെടുത്താണ് നടരാജന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള വരവറിയിച്ചത്.

അഭിമുഖങ്ങളില്ല, ഫോണ്‍ ഉപയോഗിക്കാനാവില്ല; ഡെല്‍ഹിക്കെതിരായ പോരാട്ടത്തിന്റെ തയ്യാറെടുപ്പിലാണ് അസഹ്‌റുദ്ദീന്‍

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ വെറും 20 മത്സരങ്ങളില്‍ നിന്ന് 64 വിക്കറ്റാണ് നടരാജന്റെ നേടിയത്. അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് എത്തിപ്പെടാന്‍ സമയം കുറച്ച് വൈകിയെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും ഇക്കാര്യങ്ങളൊന്നും നടരാജനെ ബാധിക്കുന്നതല്ല. ഷമിയും രവീന്ദ്ര ജഡേജയും അടുത്ത മത്സരം കളിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ബുംമ്ര കൂടി പുറത്തേക്ക് പോയാല്‍ നടരാജന്‍ കളത്തിലിറങ്ങുമെന്ന് തീര്‍ച്ചയാണ്.

Next Story

Popular Stories