Top

രോഹിത് ഓപ്പണര്‍, നടരാജനില്ല; നിര്‍ണ്ണായക ടെസ്റ്റ് ടീമിനുള്ള ഇന്ത്യന്‍ ടീം ഇങ്ങനെ

ഓസ്‌ട്രേലിയയ്‌ക്കെതിരായ നിര്‍ണായക സിഡ്‌നി ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഐപിഎല്ലിനിടെ പരിക്കേറ്റ രോഹിത് ശര്‍മ്മ പ്ലേയിംഗ് ഇലവണില്‍ ഇടം പിടിച്ചു.

6 Jan 2021 11:06 AM GMT

രോഹിത് ഓപ്പണര്‍, നടരാജനില്ല; നിര്‍ണ്ണായക ടെസ്റ്റ് ടീമിനുള്ള ഇന്ത്യന്‍ ടീം ഇങ്ങനെ
X

ഓസ്‌ട്രേലിയയ്‌ക്കെതിരായ നിര്‍ണ്ണായക സിഡ്‌നി ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഐപിഎല്ലിനിടെ പരിക്കേറ്റ രോഹിത് ശര്‍മ്മ പ്ലേയിംഗ് ഇലവണില്‍ ഇടം പിടിച്ചു. ഉപനായകനായാണ് രോഹിത് ടീമില്‍ എത്തുന്നത്. ഏകദിന ടീമില്‍ ഉള്‍പ്പെട്ടിരുന്ന നവ്ദീപ് സെയിനിയുടെ ടെസ്റ്റ് അരങ്ങേറ്റ മത്സരം കൂടിയാകും സിഡ്‌നിയിലേത്.

പരിക്കേറ്റ മുഹമ്മദ് ഷമിക്ക് പകരമാണ് നവദീപ് സെയ്‌നി ടീമിലെത്തിയത്. എന്നാല്‍ തമിഴ്‌നാട് താരോദയം എന്‍ നടരാജിനെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല. അതേസമയം മയങ്ക് അഗര്‍വാളിന്റെ മോശം ഫോം അദ്ദേഹത്തെ ടീമില്‍ നിലനിര്‍ത്തിയില്ല.

മടങ്ങിവരവില്‍ രോഹിത് തന്നെയാകും ഓപ്പണര്‍ എന്ന് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ പറഞ്ഞു. ചേതേശ്വര്‍ പുജാര ടീമിലുള്ളപ്പോള്‍ ടെസ്റ്റിലെ സ്ഥിര സാന്നിദ്ധ്യമല്ലാത്ത രോഹിത്തിനെ വൈസ് ക്യാപ്റ്റന്‍ ആക്കിയതില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ടീം പ്രഖ്യാപനം നടത്തിയിരിക്കുന്നത്. നടരാജനെ ഒഴിവാക്കി സെയ്‌നിയെ ടീമില്‍ ഉള്‍പ്പെടുത്തിയത് ലോബിയിസത്തിന്റെ ഭാഗമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

അജിങ്ക്യ രഹാന ക്യാപ്റ്റനാവുമ്പോള്‍ ,രോഹിത് ശര്‍മ്മയാണ് വെസ് ക്യാപ്റ്റന്‍. ശുബ്മാന്‍ ഗില്‍ ,ചെതേശ്വര്‍ പുജാര, ഹനുമന വിഹാരി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ജസ്പ്രീത് ഭുംറ, ഉമേശ് യാദവ്, നവദീപ് സെയ്‌നി എന്നിവരാണ് ടീം ഇന്ത്യയില്‍ ഉള്‍പ്പെടുന്ന മറ്റുള്ളവര്‍.

Next Story