‘സിറാജ് നിന്നോട് ക്ഷമ ചോദിക്കുന്നു’; വംശീയ അധിക്ഷേപത്തില്‍ മാപ്പ് പറഞ്ഞ് ഡേവിഡ് വാര്‍ണര്‍

വംശീയാധിക്ഷേപം നേരിട്ട ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് സിറാജിനോട് മാപ്പ് പറഞ്ഞ് ഓസീസ് താരം ഡേവിഡ് വാര്‍ണര്‍. സിറാജിനോടും ഇന്ത്യന്‍ ടീമിനോടും ക്ഷമ ചോദിക്കുകയാണ്. ഓസീസ് കാണികളില്‍ നിന്ന് മെച്ചപ്പെട്ട പെരുമാറ്റമാണ് പ്രതീക്ഷിക്കുന്നത്. വംശീയ അധിക്ഷേപം യാതൊരുവിധത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് താരം പറഞ്ഞു.
നേരത്തെ ഓസീസ് നായകന് ടിം പെയ്നും സംഭവത്തില്‍ മാപ്പ് അപേക്ഷിച്ച് രംഗത്ത് വന്നിരുന്നു. അതിരുവിട്ട സ്ലഡ്ജിംഗിനും പെയ്ന് ക്ഷമ ചോദിച്ചിട്ടുണ്ട്. മൂന്നാം ടെസ്റ്റിനിടെ ഇന്ത്യന്‍ പേസ് ബൗളര്‍മാരായ ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് നേരെയാണ് കാണികളുടെ വംശീയ അധിക്ഷേപം നടന്നത്.
ഇന്ത്യന്‍ താരങ്ങള്‍ സംഭവത്തില്‍ പരാതി ഉയര്‍ത്തിയതോടെ കാണികളെ മൈതാനത്ത് നിന്ന് പുറത്താക്കി. മത്സരത്തില്‍ ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിനെതിരെ അതിരുവിട്ട് സ്ലഡ്ജ് ചെയ്ത ടിം പെയ്നെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. പ്രതിഷേധം ശക്തമായതോടെ ഓസീസ് ക്രിക്കറ്റ് ആസ്ട്രേലിയ ഇന്ത്യയോട് മാപ്പ് അഭ്യര്‍ത്ഥിക്കേണ്ടി വന്നു.