Top

അഡ്‌ലെയ്ഡില്‍ നാണംകെട്ട് ഇന്ത്യ; ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ബാറ്റിങ് നിര, 36 റണ്‍സിന് ഓള്‍ഔട്ട്

അഡ്‌ലെയ്ഡ്: അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച. മൂന്നാം ദിനത്തില്‍ ഓസ്‌ട്രേലിയ ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്തെറിയുകയായിരുന്നു. ഇതോടെ 90 റണ്‍സിന്റെ ദയനീയ വിജയലക്ഷ്യമാണ് ഇന്ത്യ ഓസ്‌ട്രേലിയക്ക് മുന്നില്‍ വെച്ചിരിക്കുന്നത്. ഇന്ത്യന്‍ സ്‌കോര്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സില്‍ അവസാനിച്ചു. ടെസ്റ്റ് ചരിത്രത്തിലെ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. സമീപകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിനുണ്ടായ അവിശ്വസനീയമായ തോല്‍വിയാണിത്. അവസാന മണിക്കൂറുകളില്‍ ഇന്ത്യ തകര്‍ന്നടിയുകയായിരുന്നു. ഒരു ബാറ്റ്‌സ്മാനും രണ്ടക്കം കടന്നില്ല. ഒരു വിക്കറ്റിന് ഒമ്പത് റണ്‍സോടെയായിരുന്നു ഇന്ത്യ […]

19 Dec 2020 12:43 AM GMT

അഡ്‌ലെയ്ഡില്‍ നാണംകെട്ട് ഇന്ത്യ; ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ബാറ്റിങ് നിര, 36 റണ്‍സിന് ഓള്‍ഔട്ട്
X

അഡ്‌ലെയ്ഡ്: അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച. മൂന്നാം ദിനത്തില്‍ ഓസ്‌ട്രേലിയ ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്തെറിയുകയായിരുന്നു. ഇതോടെ 90 റണ്‍സിന്റെ ദയനീയ വിജയലക്ഷ്യമാണ് ഇന്ത്യ ഓസ്‌ട്രേലിയക്ക് മുന്നില്‍ വെച്ചിരിക്കുന്നത്.

ഇന്ത്യന്‍ സ്‌കോര്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സില്‍ അവസാനിച്ചു. ടെസ്റ്റ് ചരിത്രത്തിലെ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. സമീപകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിനുണ്ടായ അവിശ്വസനീയമായ തോല്‍വിയാണിത്. അവസാന മണിക്കൂറുകളില്‍ ഇന്ത്യ തകര്‍ന്നടിയുകയായിരുന്നു. ഒരു ബാറ്റ്‌സ്മാനും രണ്ടക്കം കടന്നില്ല.

ഒരു വിക്കറ്റിന് ഒമ്പത് റണ്‍സോടെയായിരുന്നു ഇന്ത്യ ബാറ്റിങ് തുടങ്ങിയത്. എന്നാല്‍ 36 റണ്‍സിന് ഇന്ത്യയുടെ ഇന്നിങ്‌സ് അവസാനിക്കുകയായിരുന്നു. 19 റണ്‍സിനിടെ ആറ് വിക്കറ്റ് നഷ്ടമായി. 26 റണ്‍സിന് പുറത്താകുമോ എന്ന ആശങ്കപോലും ഉയര്‍ന്നു. അതിനെ മറുകടന്നെങ്കിലും ഇതിന് മുമ്പുണ്ടായിരുന്ന ഏറ്റവും കുറഞ്ഞ സ്‌കോര്‍ മറുകടക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. 1974ല്‍ നേടിയ 42 ആണ് ഇതിന് മുമ്പുണ്ടായിരുന്ന ഏറ്റവും കുറഞ്ഞ സ്‌കോര്‍. ദശകങ്ങള്‍ക്ക് ശേഷമാണ് ഈ ദയനീയ പ്രകടനമെന്നതും ശ്രദ്ധേയമാണ്.

ഒമ്പത് വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. മുഹമ്മദ് ഷമി പരിക്കേറ്റ് ബാറ്റിങ് പൂര്‍ത്തിയാക്കാതെ മടങ്ങേണ്ടി വന്നതും ഇന്ത്യയ്ക്ക് തിരിച്ചടിയായി.

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ പരാജയത്തിനൊപ്പം ഓസ്‌ട്രേലിയന്‍ ബൗളര്‍മാരുടെ മികവുകൂടി ഇക്കുറി പരിഗണിക്കേണ്ടതുണ്ടെന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

Next Story

Popular Stories