
ജോബൈഡൻ അധികാരത്തിലെത്തി നൂറ് ദിവസങ്ങൾ പൂർത്തിയാകുമ്പോൾ ഇന്ത്യയുമായി ബന്ധം കൂടുതൽ ദൃഢമാക്കിയതായി യുഎസ് അധികൃതർ. ഇക്കാലയളവിൽ ഇന്ത്യയും അമേരിക്കയും തമ്മിൽ ആഗോളതലത്തിൽ സമഗ്രമായ പങ്കാളിത്തമുണ്ടാക്കിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റെ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.
അധികാരത്തിലെത്തിയ ആദ്യ നൂറ് ദിവസങ്ങൾ പൂർത്തിയാകുന്നതിനോടനുബന്ധിച്ച് ഇന്നലെ രാത്രി ബൈഡൻ സ്റ്റേറ്റ് ഓഫ് യൂണിയനെ അഭിസംബോധനചെയ്ത സമയത്തും ഇന്ത്യയെ പരാമർശിച്ചിരുന്നതായി നെഡ് പ്രൈസ് പറഞ്ഞു. ആഴത്തിലുള്ള ഈ പങ്കാളിത്തത്തെ പ്രതിബദ്ധതയോടെ നോക്കികാണണമെന്നും നെഡ് പ്രൈസ് പറഞ്ഞു. സമഗ്രവും സംയോജിതവുമായ പങ്കാളിത്ത കേന്ദ്രമായി അമേരിക്ക ഇന്ത്യയെ പരിഗണിക്കുന്നതായി നെഡ് പ്രൈസ് പറഞ്ഞു.
അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബൈഡന് സംസാരിച്ചിരുന്നു. കൂടാതെ നിരവധി ഉന്നതതല പ്രതിനിധിതല ചര്‍ച്ചകളും ഇരുരാജ്യങ്ങളും തമ്മില്‍ നടന്നു. പരിസ്ഥിതി മാറ്റങ്ങളെ സംബന്ധിച്ച് അമേരിക്കയുടെ പ്രത്യേക പ്രതിനിധിയായ ജോണ്‍കെറി ഈകാലയളവില്‍ ഇന്ത്യയിലെത്തിയിരുന്നു. അമേരിക്ക നേതൃത്വം വഴിയും മന്ത്രി തലത്തിലും ആദ്യമായാണ് ഇന്ത്യയുമായി ഇത്ര ദൃഢമായ ബന്ധം പുലര്‍ത്തുന്നത്. ഇതെല്ലാം ആഗോളാടിസ്ഥാനത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്രമായ പങ്കാളിത്തത്തെ സൂചിപ്പിക്കുന്നതാണെന്നും നെഡ് പ്രൈസ് പറഞ്ഞു.
- TAGS:
- Joe Biden
- NARENDRA MODI
- usa