പ്രവാസികള്‍ക്ക് തിരിച്ചടി; ഇനി അറിയിപ്പുണ്ടാകും വരെ ഇന്ത്യയില്‍നിന്ന് യുഎഇയിലേക്ക് സര്‍വ്വീസുണ്ടാകില്ലെന്ന് എമിറേറ്റ്‌സ്

ദുബായ്: ഇനി ഒരു പുതിയ അറിയിപ്പുണ്ടാകുന്നതുവരെ ഇന്ത്യയില്‍നിന്ന് യുഎഇയിലേക്ക് യാത്രാവിമാന സര്‍വ്വീസ് ഉണ്ടാകില്ലെന്ന് ദുബായുടെ ഔദ്യോഗിക വിമാന കമ്പനി എമിറേറ്റ്‌സ്. യുഎഇയിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാണ് എമിറേറ്റ്‌സിന്റെ പുതിയ പ്രഖ്യാപനം.

യാത്രാവിലക്കില്‍ ഇളവ് അനുവദിച്ച പശ്ചാത്തലത്തില്‍ ജുലൈ ഏഴ് മുതല്‍ സര്‍വ്വീസ് ആരംഭിക്കിച്ചേക്കുമെന്നായിരുന്നു മുന്‍പ് എമിറേറ്റ്‌സ് അറിയിച്ചിരുന്നത്. യുഎഇ പൗരന്‍മാര്‍, ഗോള്‍ഡന്‍ വിസയുള്ളവര്‍, ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ടുള്ളവര്‍ എന്നിവര്‍ക്ക് യുഎഇയിലേക്ക് വരാനും അനുമതിയുണ്ടായികുന്നു.

അതേസമയം, ജുലൈ 21 വരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് സര്‍വ്വീസുണ്ടാകില്ലെന്നാണ് എയര്‍ ഇന്ത്യയും ഇത്തിഹാദ് എയര്‍വേസും അറിയിച്ചിരുന്നത്.

Also Read: കൊവിഡ് പ്രതിസന്ധി കാലത്ത് ഇന്ത്യക്കായി പ്രാര്‍ത്ഥിച്ചവരില്‍ മുന്നില്‍ പാക് ജനത; സോഷ്യല്‍ മീഡിയ പഠനം പറയുന്നത്

Covid 19 updates

Latest News