Top

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: കിവീസ് നായകന്‍ ഇന്ത്യയില്‍ തുടരും, കൊഹ്ലിയും സംഘവും നേരത്തെ ഇംഗ്ലണ്ടിലേക്ക്

കോവിഡ് ഭീഷണിയെത്തുടര്‍ന്ന് ഐ.പി.എല്‍. നിര്‍ത്തിവച്ചതിനു പിന്നാലെ ക്രിക്കറ്റ് ആരാധകരുടെ മുഴുവന്‍ കണ്ണുകളും ഇനി ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ പോരാട്ടത്തിലേക്ക്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടാനൊരുങ്ങുകയാണ്. ഇംഗ്ലണ്ടിലെ സതാംപ്ടണില്‍ ജൂണ്‍ 18 മുതല്‍ 22 വരെയാണ് ഫൈനല്‍ മത്സരം അരങ്ങേറുക. ഐ.സി.സി. ടെസ്റ്റ് റാങ്കിങ്ങിലെ ആദ്യ രണ്ടു സ്ഥാനക്കാരായ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലാണ് കലാശപ്പോരാട്ടം. ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തില്‍ ഫൈനലിനായി ഇരു ടീമുകളുടെയും യാത്ര ഇപ്പോള്‍ നേരി അനിശ്ചിതത്വലായിരിക്കുകയാണ്. […]

6 May 2021 4:25 AM GMT

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: കിവീസ് നായകന്‍ ഇന്ത്യയില്‍ തുടരും, കൊഹ്ലിയും സംഘവും നേരത്തെ ഇംഗ്ലണ്ടിലേക്ക്
X

കോവിഡ് ഭീഷണിയെത്തുടര്‍ന്ന് ഐ.പി.എല്‍. നിര്‍ത്തിവച്ചതിനു പിന്നാലെ ക്രിക്കറ്റ് ആരാധകരുടെ മുഴുവന്‍ കണ്ണുകളും ഇനി ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ പോരാട്ടത്തിലേക്ക്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടാനൊരുങ്ങുകയാണ്. ഇംഗ്ലണ്ടിലെ സതാംപ്ടണില്‍ ജൂണ്‍ 18 മുതല്‍ 22 വരെയാണ് ഫൈനല്‍ മത്സരം അരങ്ങേറുക. ഐ.സി.സി. ടെസ്റ്റ് റാങ്കിങ്ങിലെ ആദ്യ രണ്ടു സ്ഥാനക്കാരായ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലാണ് കലാശപ്പോരാട്ടം.

ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തില്‍ ഫൈനലിനായി ഇരു ടീമുകളുടെയും യാത്ര ഇപ്പോള്‍ നേരി അനിശ്ചിതത്വലായിരിക്കുകയാണ്. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ എല്ലാം തന്നെ ഇംഗ്ലണ്ട് വിലക്കിയിരിക്കുകയാണ്.

മാത്രമല്ല ഇന്ത്യയില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് 14 ദിവസം ക്വാറന്റീനും ബ്രിട്ടീഷ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ടീം ഇന്ത്യക്കു പുറമേ ന്യൂസിലന്‍ഡിനും ഈ തീരുമാണങ്ങള്‍ തിരിച്ചടിയായിരിക്കുകയാണ്. കിവീസ് നായകന്‍ കെയ്ന്‍ വില്യംസണിനു പുറമേ പേസര്‍ ട്രെന്‍്‌റ് ബോള്‍ട്ട് തുടങ്ങി ഒട്ടനവധി കിവീസ് താരങ്ങള്‍ ഐ.പി.എല്‍. കളിക്കാനായി ഇന്ത്യയിലായിരുന്നു.

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ന്യൂസിലന്‍ഡിലും നിര്‍ബന്ധിത ക്വാറന്റീന്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളതിനാല്‍ വില്യംസണ്‍ ഉള്‍പ്പടെയുള്ള താരങ്ങളോട് ഇന്ത്യയില്‍ തുടരാനാണ് കിവീസ് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്.

ന്യൂസിലന്‍ഡിലും ഇംഗ്ലണ്ടിലും ക്വാറന്റീന്‍ ഇരിക്കുന്നതിനു പകരം ഇന്ത്യയില്‍ തുടര്‍ന്നു കൊണ്ട് ടീം ഇന്ത്യയും ന്യൂസിലന്‍ഡ് ടീമിലെ മറ്റു താരങ്ങളും ഇംഗ്ലണ്ടില്‍ എത്തുന്ന മുറയ്ക്ക് അവിടെ എത്തി ക്വാറന്റീനില്‍ പോകാനാണ് വില്യംസണും ബോള്‍ട്ടിനും ബോര്‍ഡ് നല്‍കിയിരിക്കുന്ന നിര്‍ദേശം.

അതേസമയം ടീം ഇന്ത്യ മുന്‍നിശ്ചയിച്ചതിലും രണ്ടാഴ്ച മുമ്പേ ഇംഗ്ലണ്ടിലേക്കു പോകാനാണ് ലക്ഷ്യമിടുന്നത്. ഫൈനലിനു മുമ്പ് ഇംഗ്ലീഷ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാണിത്. നേരത്തെ ജൂണ്‍ രണ്ടിന് ഇംഗ്ലണ്ടിലേക്കു തിരിക്കാനായിരുന്നു പദ്ധതി.

എന്നാല്‍ രണ്ടിന് ഇംഗ്ലണ്ടിലെത്തിയാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ 1ധ ദിവസത്തെ ക്വാറന്റീന്‍ കഴിഞ്ഞു വെറും രണ്ടു ദിവസം മാത്രമേ പരിശീലനത്തിനു ലഭിക്കു. ഇതു മുന്‍നിര്‍ത്തി മേയ് മൂന്നാം വാരത്തോടെ ടീമിനെ ഇംഗ്ലണ്ടിലേക്ക് അയയ്ക്കാനാണ് ബി.സി.സി.ഐ. ലക്ഷ്യമിടുന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ അനുമതി വേണം. ഇന്ത്യയില്‍ നിന്നുള്ള എല്ലാ തരത്തിലുള്ള ഫ്‌ളൈറ്റുകള്‍ക്കും വിലക്ക് നിലനില്‍ക്കുന്നതിനാല്‍ ചാര്‍ട്ടേര്‍ഡ് വിമാനം പോലും ഇംഗ്ലീഷ് മണ്ണില്‍ ഇറങ്ങുന്നതിനു പരിമിതിയുണ്ട്. ഇതു കണക്കിലെടുത്തു ബി.സി.സി.ഐ. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലുമായി ബന്ധപ്പെടുകയും ഇന്ത്യന്‍ താരങ്ങുടെ യാത്രയ്ക്ക് അനുമതി ലഭിക്കാന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന്റെ ഇടപെടലും തേടിയിട്ടുണ്ട്.

Next Story

Popular Stories