Top

‘കേറി വാടാ മക്കളെ’; ഇംഗ്ലണ്ടിനെതിരെ ലീഡുയര്‍ത്തി ഇന്ത്യ, ഋഷഭ് പന്തിന് അര്‍ധസെഞ്ച്വറി

ഇംഗ്ലണ്ടിനെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ലീഡ്. ഏഴാം വിക്കറ്റില്‍ 71 റണ്‍സിന്റെ കൂട്ടുക്കെട്ടുയര്‍ത്തി ഋഷഭ് പന്ത്-വാഷിംഗ്ടണ്‍ സുന്ദര്‍ സഖ്യമാണ് ഇന്ത്യക്ക് ലീഡ് നല്‍കിയത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്തിട്ടുണ്ട്. 65 റണ്‍സുമായി ഋഷഭ് പന്തും 25 റണ്‍സുമായി വാഷിംഗ്ടണ്‍ സുന്ദറുമാണ് ക്രീസില്‍. നേരത്തെ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സില്‍ 205 റണ്‍സിന് പുറത്തായിരുന്നു. 146 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയുടെ ആറ് വിക്കറ്റുകള്‍ വീണിരുന്നു. പിന്നീട് രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്ത പന്ത് മികച്ച രീതിയിലാണ് […]

5 March 2021 4:46 AM GMT

‘കേറി വാടാ മക്കളെ’; ഇംഗ്ലണ്ടിനെതിരെ ലീഡുയര്‍ത്തി ഇന്ത്യ, ഋഷഭ് പന്തിന് അര്‍ധസെഞ്ച്വറി
X

ഇംഗ്ലണ്ടിനെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ലീഡ്. ഏഴാം വിക്കറ്റില്‍ 71 റണ്‍സിന്റെ കൂട്ടുക്കെട്ടുയര്‍ത്തി ഋഷഭ് പന്ത്-വാഷിംഗ്ടണ്‍ സുന്ദര്‍ സഖ്യമാണ് ഇന്ത്യക്ക് ലീഡ് നല്‍കിയത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്തിട്ടുണ്ട്. 65 റണ്‍സുമായി ഋഷഭ് പന്തും 25 റണ്‍സുമായി വാഷിംഗ്ടണ്‍ സുന്ദറുമാണ് ക്രീസില്‍. നേരത്തെ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സില്‍ 205 റണ്‍സിന് പുറത്തായിരുന്നു.

146 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയുടെ ആറ് വിക്കറ്റുകള്‍ വീണിരുന്നു. പിന്നീട് രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്ത പന്ത് മികച്ച രീതിയിലാണ് ബാറ്റ് വീശിയത്. 49 റണ്‍സെടുത്ത രോഹിത് ശര്‍മ്മയും 27 റണ്‍സെടുത്ത അജിന്‍ക്യെ രെഹാനയും മാത്രമാണ് മുന്‍നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. ശുഭ്മാന്‍ ഗില്ലും നായകന്‍ വിരാട് കോഹ്‌ലിയും പൂജ്യരായിട്ടാണ് മടങ്ങിയത്. ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് ആന്‍ഡേഴ്‌സന്‍, ബെന്‍ സ്റ്റോക്‌സ്, ജാക്ക് ലീച്ച് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

ഒരു വിക്കറ്റ് നഷ്ടത്തില്‍ 21 റണ്‍സെന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം കളി പുനരാരംഭിക്കുന്നത്. പൂജാരെയാണ് രണ്ടാം ദിനത്തില്‍ ആദ്യം വീഴുന്നത്. പിന്നാലെ ക്രീസിലെത്തിയ കോഹ്‌ലി സ്‌റ്റോക്‌സിന് മുന്നില്‍ കീഴടങ്ങി. രെഹാനയ്‌ക്കൊപ്പം ചേര്‍ന്ന് ഹിറ്റ്മാന്‍ കുട്ടുക്കെട്ട് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും 80 റണ്‍സില്‍ നില്‍ക്കെ രെഹാനെ വീണു. 100 റണ്‍സിന്റെ ലീഡുയര്‍ത്താന്‍ ഇന്ത്യക്ക് സാധിച്ചാല്‍ വിജയ സാധ്യതയേറും.

Next Story

Popular Stories