ഇന്ത്യ ഇപ്പോഴും അതിജീവിക്കുന്നത് പണ്ട് കോണ്‍ഗ്രസ് കെട്ടിപ്പടുത്ത സംവിധാനങ്ങള്‍ മൂലം; കേന്ദ്രത്തിനെതിരെ ശിവസേന
രാജ്യത്തെ കൊവിഡ് പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നയങ്ങള്‍ മൂലമാണ് ഇന്നത്തെ പ്രതിസന്ധിയില്‍ പോലും ഇന്ത്യ അതിജീവിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ കൊവിഡ് പ്രതിസന്ധിയെ വേണ്ട വിധം പ്രതിരോധിക്കുന്നില്ലെന്നും ശിവസേന പറഞ്ഞു. പാര്‍ട്ടി മുഖപത്രമായ സാംമ്നയിലെ എഡിറ്റോറിയലിലൂടെയാണ് പ്രതികരണം. പണ്ഡിത് ജവഹര്‍ ലാല്‍ നെഹ്റു, ഇന്ദിരാ ഗാന്ധി, മന് മോഹന്‍ സിംഗ് എന്നിവര്‍ കഴിഞ്ഞ 70 വര്‍ഷങ്ങളില്‍ നിര്‍മ്മിച്ചെടുത്തവ സംവിധാനമാണ് രാജ്യത്തെ ഇന്നും കാക്കുന്നത്. ആത്മനിര്‍ഭര്‍ ഇന്ത്യക്ക് ഇന്ന ചെറിയ രാജ്യങ്ങളുടെ സഹായം […]

രാജ്യത്തെ കൊവിഡ് പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നയങ്ങള്‍ മൂലമാണ് ഇന്നത്തെ പ്രതിസന്ധിയില്‍ പോലും ഇന്ത്യ അതിജീവിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ കൊവിഡ് പ്രതിസന്ധിയെ വേണ്ട വിധം പ്രതിരോധിക്കുന്നില്ലെന്നും ശിവസേന പറഞ്ഞു. പാര്‍ട്ടി മുഖപത്രമായ സാംമ്നയിലെ എഡിറ്റോറിയലിലൂടെയാണ് പ്രതികരണം.
പണ്ഡിത് ജവഹര്‍ ലാല്‍ നെഹ്റു, ഇന്ദിരാ ഗാന്ധി, മന് മോഹന്‍ സിംഗ് എന്നിവര്‍ കഴിഞ്ഞ 70 വര്‍ഷങ്ങളില്‍ നിര്‍മ്മിച്ചെടുത്തവ സംവിധാനമാണ് രാജ്യത്തെ ഇന്നും കാക്കുന്നത്. ആത്മനിര്‍ഭര്‍ ഇന്ത്യക്ക് ഇന്ന ചെറിയ രാജ്യങ്ങളുടെ സഹായം സ്വീകരിക്കേണ്ട സ്ഥിതിയാണെന്നും ശിവസേന ചൂണ്ടിക്കാട്ടി.
ചെറിയ രാജ്യങ്ങളായ പാകിസ്താന്, ഭൂട്ടാന്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ അവരെക്കൊണ്ടാവുന്ന പോലെ ഇന്ത്യയെ സഹായിക്കുന്നു. എന്നാല്‍ 20000 കോടി മുടക്കിയുള്ള പുതിയ പാര്‍ലമെന്റ് മന്ദിര നിര്‍മാണത്തില്‍ നിന്നും സര്‍ക്കാര്‍ ഇതുവരെ പിന്നോട്ട് പോയിട്ടില്ലെന്നും ശിവസേന പറഞ്ഞു.
രണ്ടാം തരംഗത്തേക്കാള്‍ ശക്തമായി കൊവിഡ് മൂന്നാം തരംഗം വരുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. എന്നാല്‍ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയെ ഒതുക്കുന്നതിലേക്ക് മാത്രമാണ് ബിജെപി സര്‍ക്കാരിന്റെ ശ്രദ്ധയെന്നും ശിവസേന ആരോപിച്ചു.
- TAGS:
- BJP
- COVID IN INDIA
- Shiv sena