‘ജസ്റ്റിന് ട്രൂഡോ കര്‍ഷകരെ അഭിനന്ദിച്ചത് ഇന്ത്യാ-കാനഡ ബന്ധത്തെ ഗുരുതരമായി ബാധിക്കും’; കനേഡിയന്‍ ഹൈക്കമ്മീഷറെ വിളിച്ചുവരുത്തി മുന്നറിയിപ്പ് നല്കി ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തെ പിന്തുണച്ച് സംസാരിച്ച കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ ഇടപെടലില്‍ ഇടഞ്ഞ് ഇന്ത്യ. ജസ്റ്റിന് ട്രൂഡോയുടെ പരാമര്‍ശം ഇന്ത്യാ-കാനഡ ബന്ധത്തെ ഗുരുതരമായി ബാധിക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രാലയം കനേഡിയന്‍ ഹൈക്കമ്മീഷണറെ അറിയിച്ചു. ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയാണ് ഇന്ത്യ വിയോജിപ്പ് അറിയിച്ചത്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മന്ത്രാലയം കനേഡിയന്‍ പ്രതിനിധിയെ അറിയിച്ചു. ജസ്റ്റിന് ട്രൂഡോയും കനേഡിയന്‍ മന്തിമാരില്‍ ചിലരും എംപിമാരും നടത്തിയ പരാമര്‍ശങ്ങളോട് രൂക്ഷ ഭാഷയിലാണ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. ഇത്തരം […]

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തെ പിന്തുണച്ച് സംസാരിച്ച കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ ഇടപെടലില്‍ ഇടഞ്ഞ് ഇന്ത്യ. ജസ്റ്റിന് ട്രൂഡോയുടെ പരാമര്‍ശം ഇന്ത്യാ-കാനഡ ബന്ധത്തെ ഗുരുതരമായി ബാധിക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രാലയം കനേഡിയന്‍ ഹൈക്കമ്മീഷണറെ അറിയിച്ചു. ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയാണ് ഇന്ത്യ വിയോജിപ്പ് അറിയിച്ചത്.
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മന്ത്രാലയം കനേഡിയന്‍ പ്രതിനിധിയെ അറിയിച്ചു. ജസ്റ്റിന് ട്രൂഡോയും കനേഡിയന്‍ മന്തിമാരില്‍ ചിലരും എംപിമാരും നടത്തിയ പരാമര്‍ശങ്ങളോട് രൂക്ഷ ഭാഷയിലാണ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്.
ഇത്തരം പരാമര്‍ശങ്ങള്‍ ഇനിയും തുടര്‍ന്നാല്‍ അത് ഇന്ത്യാ-കാനഡ ബന്ധത്തെ ഗുരുതരമായി ബാധിക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഗുരുനാനാക്കിന്റെ ജന്മജിനത്തില്‍ നടത്തിയ ഓണ്‍ലൈന്‍ പരിപാടിയിലാണ് ട്രൂഡോ ഇന്ത്യയിലെ കര്‍ഷകരുടെ പ്രക്ഷോഭത്തെ പിന്തുണച്ച് സംസാരിച്ചത്. കര്‍ഷകരുടെ പ്രതിഷേധത്തെക്കുറിച്ച് ഇന്ത്യയില്‍നിന്നും വരുന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണെന്നും സമാധാനപരമായി പോരാടുന്ന കര്‍ഷകര്‍ക്കൊപ്പമാണ് കാനഡ നിലകൊള്ളുന്നതെന്നും ട്രൂഡോ പറഞ്ഞിരുന്നു.
ഇത്തരം പരാമര്‍ശങ്ങള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതാണെന്നും അത് സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ‘ഇന്ത്യന്‍ പൗരരുടെ സുരക്ഷയ്ക്കുവേണ്ടി നിലകൊള്ളുമെന്നാണ് കനേഡിയന്‍ സര്‍ക്കാരില്‍നിന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. തീവ്രവാദ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന പ്രസ്താവനകളില്‍നിന്നും രാഷ്ട്രീയ നേതാക്കള്‍ വിട്ടുനില്‍ക്കണം’, ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ട്രൂഡോ കര്‍ഷകരെ പിന്തുണച്ച് സംസാരിച്ചതിന് പിന്നാലെത്തന്നെ ഇന്ത്യ അതിനെതിരെ രംഗത്തെത്തിയിരുന്നു. ട്രൂഡോയുടേത് തെറ്റിദ്ധരിപ്പിക്കപ്പെട്ടതും അനുചിതവുമായ പ്രസ്താവനയാണെന്നായിരുന്നു വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ അന്ന് പ്രതികരിച്ചത്.
ട്രൂഡോ ഇന്ത്യയിലെ കര്‍ഷകരെ പിന്തുണച്ചതിന് പിന്നാലെ എറിന് ഒ ടൂലെ അടക്കമുള്ള കനേഡിയന്‍ രാഷ്ട്രീയ നേതാക്കള്‍ കര്‍ഷകരുടെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയിരുന്നു.