Top

ശ്രീജേഷ് മതില്‍ കെട്ടി; ഒളിമ്പിക്‌സ് ഹോക്കിയില്‍ ന്യൂസിലന്‍ഡിനെ വീഴ്ത്തി ഇന്ത്യ തുടങ്ങി

ടോക്യോയില്‍ ഇന്ത്യയുടെ വലിയ മെഡല്‍ പ്രതീക്ഷയായ ഹോക്കിയില്‍ പുരുഷ ടീമിന് വിജയത്തുടക്കം. മലയാളി താരം പി.ആര്‍ ശ്രീജേഷിന്റെ മിന്നുന്ന സേവുകളുടെ പിന്‍ബലത്തില്‍ ന്യൂസിലന്‍ഡിനെ വീഴ്ത്തി ഇന്ത്യ കരുത്തുകാട്ടി. രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ ജയം. മത്സരത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ ആറാം മിനിറ്റില്‍ തന്നെ പെനാള്‍ട്ടി കോര്‍ണറിലൂടെ കെയിന്‍ റസല്‍ ന്യൂസിലാന്‍ഡിനെ മുന്നിലെത്തിച്ചു. എന്നാല്‍ ഒമ്പതാം മിനിറ്റില്‍ ന്യൂസിലാഡ് പ്രതിരോധ താരത്തിന്റെ പിഴവിനു ലഭിച്ച പെനാല്‍ട്ടി സ്‌ട്രോക്കില്‍ നിന്ന് രൂപിന്ദ്രപാല്‍ സിങ് ഇന്ത്യക്ക് സമനില സമ്മാനിച്ചു രണ്ടാം ക്വാര്‍റില്‍ […]

23 July 2021 11:06 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ശ്രീജേഷ് മതില്‍ കെട്ടി; ഒളിമ്പിക്‌സ് ഹോക്കിയില്‍ ന്യൂസിലന്‍ഡിനെ വീഴ്ത്തി ഇന്ത്യ തുടങ്ങി
X

ടോക്യോയില്‍ ഇന്ത്യയുടെ വലിയ മെഡല്‍ പ്രതീക്ഷയായ ഹോക്കിയില്‍ പുരുഷ ടീമിന് വിജയത്തുടക്കം. മലയാളി താരം പി.ആര്‍ ശ്രീജേഷിന്റെ മിന്നുന്ന സേവുകളുടെ പിന്‍ബലത്തില്‍ ന്യൂസിലന്‍ഡിനെ വീഴ്ത്തി ഇന്ത്യ കരുത്തുകാട്ടി. രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ ജയം.

മത്സരത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ ആറാം മിനിറ്റില്‍ തന്നെ പെനാള്‍ട്ടി കോര്‍ണറിലൂടെ കെയിന്‍ റസല്‍ ന്യൂസിലാന്‍ഡിനെ മുന്നിലെത്തിച്ചു. എന്നാല്‍ ഒമ്പതാം മിനിറ്റില്‍ ന്യൂസിലാഡ് പ്രതിരോധ താരത്തിന്റെ പിഴവിനു ലഭിച്ച പെനാല്‍ട്ടി സ്‌ട്രോക്കില്‍ നിന്ന് രൂപിന്ദ്രപാല്‍ സിങ് ഇന്ത്യക്ക് സമനില സമ്മാനിച്ചു

രണ്ടാം ക്വാര്‍റില്‍ പെനാല്‍ട്ടി കോര്‍ണറില്‍ നിന്നു ഗോള്‍ കണ്ടത്തിയ ഹമന്‍പ്രീത് ഇന്ത്യക്ക് ലീഡും സമ്മാനിച്ചു. ഈ ലീഡ് നിലനിര്‍ത്തിയ ഇന്ത്യക്കായി മൂന്നാം ക്വാര്‍ട്ടറില്‍ തന്റെ രണ്ടാം ഗോള്‍ നേടിയ രൂപിന്ദ്രപാല്‍ സിങ് ഇന്ത്യയുടെ ഗോള്‍ നേട്ടം മൂന്നാക്കി.

എന്നാല്‍ മൂന്നാം ക്വാര്‍ട്ടറിന്റെ അവസാന നിമിഷം മത്സരത്തിലെ ആദ്യ ഫീല്‍ഡ് ഗോളിലൂടെ കീവികള്‍ ലീഡ് 3-2 ആയി കുറച്ചു. നാലാം ക്വാട്ടറില്‍ കൂടുതല്‍ കരുത്തോടെ ന്യൂസിലാന്‍ഡ് സമനിലക്ക് ആയി ആക്രമിച്ചു കളിച്ചെങ്കിലും ശീജേഷിന്റെ മികച്ച രക്ഷപ്പെടുത്തലുകളും ഇന്ത്യന്‍ പ്രതിരോധത്തിന്റെ മികവും ഇന്ത്യക്ക് ആദ്യ മത്സരത്തില്‍ ജയം സമ്മാനിച്ചു.

Next Story

Popular Stories