യുഎന്നിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ നിന്നും ഇന്ത്യ പിന്നോട്ട് പോയി; ലക്ഷ്യത്തോടടുക്കുന്നത് കേരളമുള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങള്‍ മാത്രം
സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ നിന്നും ഇന്ത്യ പിന്നോട്ട് പോയതായി റിപ്പോര്‍ട്ട്. യുഎന്‍ അംഗരാജ്യങ്ങള്‍ 2030 നുള്ളില്‍ നേടിയെടുക്കാന്‍ ലക്ഷ്യമിട്ട 17 സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ നിന്നാണ് ഇന്ത്യയുടെ സ്ഥാനം പിന്നോട്ട് പോയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 115ാം സ്ഥാനത്തായിരുന്നു ഇന്ത്യ. എന്നാല്‍ ഈ വര്‍ഷം ഇത് 117ാം സ്ഥാനത്തിലേക്ക് താഴ്ന്നു. രാജ്യത്തെ ദാരിദ്രം, ലിംഗ അസമത്വം, അടിസ്ഥാന സൗകര്യ വികസനത്തിലെ അപര്യാപ്തത തുടങ്ങിയ പ്രതിസന്ധികള്‍ നിലനില്‍ക്കുന്നതിനെ തുടര്‍ന്നാണ് ഇന്ത്യ 117 ലേക്ക് തള്ളപ്പെട്ടത്. ഭൂട്ടാന്, നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ് […]
6 Jun 2021 5:38 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ നിന്നും ഇന്ത്യ പിന്നോട്ട് പോയതായി റിപ്പോര്‍ട്ട്. യുഎന്‍ അംഗരാജ്യങ്ങള്‍ 2030 നുള്ളില്‍ നേടിയെടുക്കാന്‍ ലക്ഷ്യമിട്ട 17 സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ നിന്നാണ് ഇന്ത്യയുടെ സ്ഥാനം പിന്നോട്ട് പോയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 115ാം സ്ഥാനത്തായിരുന്നു ഇന്ത്യ. എന്നാല്‍ ഈ വര്‍ഷം ഇത് 117ാം സ്ഥാനത്തിലേക്ക് താഴ്ന്നു.
രാജ്യത്തെ ദാരിദ്രം, ലിംഗ അസമത്വം, അടിസ്ഥാന സൗകര്യ വികസനത്തിലെ അപര്യാപ്തത തുടങ്ങിയ പ്രതിസന്ധികള്‍ നിലനില്‍ക്കുന്നതിനെ തുടര്‍ന്നാണ് ഇന്ത്യ 117 ലേക്ക് തള്ളപ്പെട്ടത്. ഭൂട്ടാന്, നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ സൗത്ത് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് താഴെയാണ് ഇന്ത്യയുടെ സ്ഥാനം.
ഇന്ത്യയില്‍ ജാര്‍ഖണ്ഡ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളാണ് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നടപ്പാക്കുന്നതില്‍ ഏറ്റവും പിന്നില്‍. അതേസമയം കേരളം, ഹിമാചല്‍ പ്രദേശ്, ചണ്ഡിഗഡ് എന്നീ സംസ്ഥാനങ്ങളില്‍ സുസ്ഥിര വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ മുന്നിലാണ്.
2015 ലാണ് യുഎന്‍ അംഗരാജ്യങ്ങള്‍ 2030 ലേക്കുള്ള സുസ്ഥിര വികസന പദ്ധതികള്‍ ആവിഷ്കരിച്ചത്. ഇതു പ്രകാരം മുന്നോട്ട് വെച്ച 17 വികസന ലക്ഷ്യങ്ങള്‍ എല്ലാ അംഗരാജ്യങ്ങളും രാജ്യങ്ങളും നടപ്പാക്കണം.
- TAGS:
- India