Top

‘ഡല്‍ഹി മാത്രം പോര’; ഇന്ത്യയില്‍ നാല് തലസ്ഥാനങ്ങള്‍ വേണമെന്ന് മമത ബാനര്‍ജി

ഇന്ത്യയില്‍ നാല് തലസ്ഥാനങ്ങള്‍ ആവശ്യമാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ന്യൂഡല്‍ഹി എന്ന ഒറ്റ തലസ്ഥാനത്തിനു പകരം ഇന്ത്യയില്‍ നാല് തലസ്ഥാനങ്ങള്‍ ആവശ്യമാണെന്നാണ് മമത അഭിപ്രായപ്പെട്ടത്. കൊല്‍ക്കത്തയില്‍ നടന്ന റാലിയിലാണ് മമതയുടെ പരാമര്‍ശം. ‘ ഇന്ത്യയില്‍ നാല് തലസ്ഥാനങ്ങള്‍ വേണമെന്ന് ഞാന്‍ കരുതുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് കൊല്‍ക്കത്തയില്‍ വെച്ചായിരുന്നു രാജ്യ ഭരണം മുഴുവന്‍ നടന്നത്. എന്തിനാണ് ഇന്ത്യയില്‍ ഒറ്റ തലസ്ഥാനനഗരി മാത്രം,’ മമത ബാനര്‍ജി റാലിയില്‍ പറഞ്ഞു. ബ്രിട്ടീഷ് ഭരണകാലത്ത് 1772 മുതല്‍ 1911 വരെ കൊല്‍ക്കത്തയായിരുന്നു […]

23 Jan 2021 6:16 AM GMT

‘ഡല്‍ഹി മാത്രം പോര’; ഇന്ത്യയില്‍ നാല് തലസ്ഥാനങ്ങള്‍ വേണമെന്ന് മമത ബാനര്‍ജി
X

ഇന്ത്യയില്‍ നാല് തലസ്ഥാനങ്ങള്‍ ആവശ്യമാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ന്യൂഡല്‍ഹി എന്ന ഒറ്റ തലസ്ഥാനത്തിനു പകരം ഇന്ത്യയില്‍ നാല് തലസ്ഥാനങ്ങള്‍ ആവശ്യമാണെന്നാണ് മമത അഭിപ്രായപ്പെട്ടത്. കൊല്‍ക്കത്തയില്‍ നടന്ന റാലിയിലാണ് മമതയുടെ പരാമര്‍ശം.

‘ ഇന്ത്യയില്‍ നാല് തലസ്ഥാനങ്ങള്‍ വേണമെന്ന് ഞാന്‍ കരുതുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് കൊല്‍ക്കത്തയില്‍ വെച്ചായിരുന്നു രാജ്യ ഭരണം മുഴുവന്‍ നടന്നത്. എന്തിനാണ് ഇന്ത്യയില്‍ ഒറ്റ തലസ്ഥാനനഗരി മാത്രം,’ മമത ബാനര്‍ജി റാലിയില്‍ പറഞ്ഞു. ബ്രിട്ടീഷ് ഭരണകാലത്ത് 1772 മുതല്‍ 1911 വരെ കൊല്‍ക്കത്തയായിരുന്നു ഇന്ത്യയിടെ തലസ്ഥാനം.

സ്വാതന്ത്ര സമര മേതാവ് സുഭാഷ് ചന്ദ്രബോസിന്റെ 125ാം ജന്മ വാര്‍ഷികക്കോടനുബന്ധിച്ച് കൊല്‍ക്കത്തയില്‍ നടന്ന പദയാത്രയിലാണ് മമതയുടെ പരാമര്‍ശം. സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിന വാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടി നടത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് മമത കൊല്‍ക്കത്തയില്‍ റാലി നടത്തിയത്.

‘ നേതാജി ഇന്ത്യന്‍ നാഷണല്‍ ആര്‍മി രൂപീകരിച്ചപ്പോള്‍ അദ്ദേഹം എല്ലാവരയെും ഉള്‍പ്പെടുത്തി. ഗുജറാത്ത്, ബംഗാള്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ളവരെയുപ്പെടെ. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് നയത്തിനെതിരെയാണ് അദ്ദേഹം നില കൊണ്ടത്. നമ്മളും ഒരു ആസാദ് ഹിന്ദ് മൂവ്‌മെന്റ് നടത്തും. എങ്ങനെയാണ് അത് നടത്തുക എന്ന് നമ്മളവരെ കാണിച്ചു കൊടുക്കും. ആയിരക്കണക്കിന് കോടി രൂപയാണ് പ്രതിമകള്‍ നിര്‍മിക്കാനും, പുതിയ പാര്‍ലമെന്റ് മന്ദരിത്തിനുമായി അവര്‍ ചെലവഴിക്കുന്നത്,’ മമത ബാനര്‍ജി പറഞ്ഞു. കൊല്‍ക്കത്തയിലെ ശ്യാം ബസാര്‍ റോഡില്‍ നിന്നാണ് മമത ബാനര്‍ജി പദ യാത്ര തുടങ്ങിയത്.

Next Story