അവഗണന തുടര്‍ന്ന് സൗദി; ഒടുവില്‍ തീരുമാനമെടുക്കാന്‍ ഇന്ത്യ; എണ്ണ ഇറക്കുമതി നിയന്ത്രിക്കുന്നു
സൗദി അറേബ്യയില്‍ നിന്നുള്ള അസംസ്കൃത എണ്ണ ഇറക്കുമതി നാലിലൊന്ന് കുറയ്ക്കാന്‍ തീരുമാനിച്ച് ഇന്ത്യ. ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി വര്‍ധിപ്പിക്കണമെന്ന ആവശ്യം സൗദി പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് ഇന്ത്യയിലെ സ്റ്റേറ്റ് റിഫൈനറികള്‍ കമ്പനികളുടെ തീരുമാനം. അന്താരാഷ്ട്ര വിപണിയെ സഹായിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള ക്രൂഡ് ഓയില്‍ കയറ്റുമതി നിയന്ത്രിക്കാനുള്ള ഒപെക് അംരാജ്യങ്ങളുടെ തീരുമാന പ്രകാരമാണ് സൗദി ഇന്ത്യന്‍ റിഫൈനറീസിന്റെ ആവശ്യം പരിഗണിക്കാതിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യം കണക്കിലെടുത്ത് മെയ് മാസം മുതല്‍ സൗദിയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കാണ് ഇന്ത്യയുടെ […]

സൗദി അറേബ്യയില്‍ നിന്നുള്ള അസംസ്കൃത എണ്ണ ഇറക്കുമതി നാലിലൊന്ന് കുറയ്ക്കാന്‍ തീരുമാനിച്ച് ഇന്ത്യ. ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി വര്‍ധിപ്പിക്കണമെന്ന ആവശ്യം സൗദി പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് ഇന്ത്യയിലെ സ്റ്റേറ്റ് റിഫൈനറികള്‍ കമ്പനികളുടെ തീരുമാനം. അന്താരാഷ്ട്ര വിപണിയെ സഹായിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള ക്രൂഡ് ഓയില്‍ കയറ്റുമതി നിയന്ത്രിക്കാനുള്ള ഒപെക് അംരാജ്യങ്ങളുടെ തീരുമാന പ്രകാരമാണ് സൗദി ഇന്ത്യന്‍ റിഫൈനറീസിന്റെ ആവശ്യം പരിഗണിക്കാതിരുന്നത്.
എന്നാല്‍ നിലവിലെ സാഹചര്യം കണക്കിലെടുത്ത് മെയ് മാസം മുതല്‍ സൗദിയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കാണ് ഇന്ത്യയുടെ തീരുമാനം. റോയിട്ടേര്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം അസംസ്കൃത എണ്ണയ്ക്കായി പശ്ചിമേഷ്യക്ക് മേലുള്ള ആശ്രിതത്വം കുറയ്ക്കാനുള്ള ശ്രമത്തിന്റെ ആദ്യ പടിയാണിത്. ശരാശരി കണക്ക് പ്രകാരം ഒരു മാസം 14.7-14.8 മുതല്‍ ബാരല്‍ അസംസ്കൃത എണ്ണയാണ് സൗദിയില്‍ നിന്നും ഇന്ത്യന്‍ സ്റ്റേറ്റ് റിഫൈനറി കമ്പനികള്‍ ഇറക്കുമതി ചെയ്യുന്നത്. എണ്ണ ആവശ്യത്തിന് 80 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യ പ്രധാനമായും പശ്ചിമേഷ്യയില്‍ നിന്നാണ് ക്രൂഡ് ഓയില്‍ ഓയില്‍ ഇറക്കുമതി ചെയ്യുന്നത്.
ഇന്ത്യയുടെ റിഫൈനറി കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം, മംഗളൂര് റിഫൈനറി ആന്റ് പെട്രോ കെമിക്കല്‍ എന്നീ കമ്പനികള്‍ 10.8 മില്യണ്‍ ബാരല്‍ അസംസ്കൃത എണ്ണയുടെ ഇറക്കുമതി സൗദിയില്‍ നിന്നും ഒഴിവാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഏഷ്യയിലെ റിഫൈനറികള്‍ക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി സൗദി ഒപെക് തീരുമാന പ്രകാരം വെട്ടിക്കുറച്ചിരുന്നെങ്കിലും ഇന്ത്യയിലേക്കുള്ള കയറ്റുമതി ശരാശരി അളവില്‍ നിലനിര്‍ത്തിയിരുന്നു. എന്നാല്‍ എന്നാല്‍ കൂടുതല്‍ കയറ്റുമതിക്കുള്ള ഇന്ത്യന്‍ ഓയില്‍ മിനിസ്റ്റര്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ ആവശ്യം സൗദി പരിഗണിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് സൗദിയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കാന്‍ ഇദ്ദേഹം സ്റ്റേറ്റ് റിഫൈനറി കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
ഫെബ്രുവരി മാസത്തില്‍ പശ്ചിമേഷ്യയില്‍ നിന്നും ഇന്ത്യയിലേക്കുള്ള അസംസ്കൃത എണ്ണ ഇറക്കുമതി 22 മാസത്തിലെ ഏറ്റവും കുറഞ്ഞ കണക്കിലേക്ക് ചുരുങ്ങിയിരുന്നു. അമേരിക്കയായിരുന്നു ആ മാസം ഇന്ത്യിലേക്ക് എണ്ണ ഇറക്കുമതി ചെയ്തതില്‍ മുന്നില്‍ നിന്നത്. സൗദി അന്ന് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.
- TAGS:
- India
- Saudi Arabia