Top

പ്രതിദിന കൊവിഡ് കേസില്‍ അമേരിക്കയെ മറികടന്ന് രണ്ടാമതെത്തി ഇന്ത്യ; 91, 097 കേസുകളോടെ ബ്രസീല്‍ പട്ടികയില്‍ ഒന്നാമത്

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം വ്യപിക്കുകയാണെന്ന മുന്നറിയിപ്പുകള്‍ക്കിടെ പ്രതിദിന കൊവിഡ് കണക്കില്‍ അമേരിക്കയെ മറികടന്ന് ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറില്‍ 81,466 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പ്രതിദിന കൊവിഡ് കണക്കില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 91, 097 കേസുകളോടെ ബ്രസീലാണ് ഒന്നാം സ്ഥാനത്തുള്ളത്. അമേരിക്കയില്‍ സ്ഥിരീകരിച്ചതാവട്ടെ 77, 718 പുതിയ കേസുകളുമാണ്. ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കണക്കാണ് വ്യാഴാഴ്ച്ച മഹാരാഷ്ട്രയില്‍ ഉണ്ടായത്. 43,183 പേര്‍ക്കാണ് ഇന്നലെ മാത്രം അവിടെ […]

2 April 2021 10:27 AM GMT

പ്രതിദിന കൊവിഡ് കേസില്‍ അമേരിക്കയെ മറികടന്ന് രണ്ടാമതെത്തി ഇന്ത്യ; 91, 097 കേസുകളോടെ ബ്രസീല്‍ പട്ടികയില്‍ ഒന്നാമത്
X

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം വ്യപിക്കുകയാണെന്ന മുന്നറിയിപ്പുകള്‍ക്കിടെ പ്രതിദിന കൊവിഡ് കണക്കില്‍ അമേരിക്കയെ മറികടന്ന് ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറില്‍ 81,466 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പ്രതിദിന കൊവിഡ് കണക്കില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 91, 097 കേസുകളോടെ ബ്രസീലാണ് ഒന്നാം സ്ഥാനത്തുള്ളത്. അമേരിക്കയില്‍ സ്ഥിരീകരിച്ചതാവട്ടെ 77, 718 പുതിയ കേസുകളുമാണ്.

ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കണക്കാണ് വ്യാഴാഴ്ച്ച മഹാരാഷ്ട്രയില്‍ ഉണ്ടായത്. 43,183 പേര്‍ക്കാണ് ഇന്നലെ മാത്രം അവിടെ രോഗം സ്ഥിരികരീച്ചത്. സാഹചര്യം വിലയിരുത്തി ഇനിയൊരു ലോക്ക്ഡൗണിലേക്ക് പോകേണ്ടി വരുമോ എന്ന സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇന്ന് യോഗം ചേരും.

കേരളം ഉള്‍പ്പെടെ പതിനൊന്ന് സംസ്ഥാനങ്ങളില്‍ കൊവിഡ് കണക്കുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കെ സ്ഥിതിഗതികള്‍ വിലയിരുത്തപ്പെടേണ്ടതുണ്ട്. കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, ഛത്തീസ്ഗഢ്, ചണ്ഡിഗഢ്, ഗുജറാത്ത്, മധ്യപ്രദേശ്, തമിഴ്‌നാട്, ദില്ലി, ഹരിയാന എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍, ഡിജിപി, ആരോഗ്യ സെക്രട്ടറിമാര്‍ എന്നിവരുമായി നടത്തിയ അവലോകന യോഗത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദ്ദേശമാണ് ഉയര്‍ന്നിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറില്‍ 81,466 പുതിയ കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ ഏപ്രില്‍ 2 ന് ഇന്ത്യയുടെ കൊറോണ വൈറസ് കേസുകളുടെ എണ്ണം 12.30 കോടിയിലെത്തുകുയും ചെയ്തു. എന്നാല്‍ ദേശീയ തലത്തില്‍ രോഗമുക്തി നിരക്ക് 93.89 ശതമാനമാണ്. 11.52 കോടിയിലധികം ആളുകള്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്.

കേരളത്തില്‍ ഇന്ന് 2508 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 51783 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.84 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 132 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2168 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 198 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2287 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

Next Story