Top

‘അനാവശ്യം, അനുചിതം’: യുപി ബലാൽസംഗ പരമ്പരകളെ പറ്റിയുള്ള യുഎൻ ഔദ്യോഗിക പ്രസ്താവനക്കെതിരെ ഇന്ത്യ

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ സംബന്ധിച്ച യുഎൻ റസിഡന്റ് കോർഡിനേറ്ററുടെ പ്രസ്താവന അനാവശ്യമാണെന്ന് ഇന്ത്യ തിങ്കളാഴ്ച മറുപടിയായി സൂചിപ്പിച്ചു. ഐക്യരാഷ്ട്രസഭയുടെ ഉദ്യോഗസ്ഥനെ, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിമർശിക്കുകയും,” അന്വേഷണ പ്രക്രിയ ഇപ്പോഴും തുടരുകയാണെന്നും, ഒരു ബാഹ്യ ഏജൻസിയുടെ അനാവശ്യ അഭിപ്രായങ്ങൾ ഈ അവസരത്തിൽ ഒഴിവാക്കുന്നതാണ് നല്ലത്” എന്നും പറഞ്ഞു.

6 Oct 2020 12:47 AM GMT

‘അനാവശ്യം, അനുചിതം’: യുപി ബലാൽസംഗ പരമ്പരകളെ പറ്റിയുള്ള യുഎൻ ഔദ്യോഗിക പ്രസ്താവനക്കെതിരെ ഇന്ത്യ
X

ഉത്തർപ്രദേശിലെ ഹാത്രാസ്, ബൽ‌റാംപൂർ തുടങ്ങിയിടങ്ങളിൽ നടന്ന ബലാത്സംഗങ്ങളെ പറ്റി ഐക്യരാഷ്ട്രസഭയുടെ ഉദ്യോഗസ്ഥൻ നടത്തിയ ഔദ്യോഗിക പ്രസ്താവനയെ വിമർശിച്ച് ഇന്ത്യൻ വിദേശകര്യ മന്ത്രാലയം. ‘ബൽറാംപൂരിലും, ഹാത്രാസിലും നടന്ന ബലാത്സംഗ-കൊലപാതകങ്ങൾ ലിംഗാധിഷ്ഠിത അക്രമത്തിന് ഇരയാകാൻ കൂടുതൽ സാധ്യതയുള്ള സ്ത്രീകളെയും പിന്നോക്ക സാമൂഹിക അവസ്ഥകളിലെ പെൺകുട്ടികളെയും കുറിച്ചുള്ള ഒരു ഓർമ്മപ്പെടുത്തലാണ്’, എന്നാണ് ഐക്യരാഷ്ട്രസഭയുടെ ഉദ്യോഗസ്ഥൻ പരാമർശിച്ചത്.

എന്നാൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ സംബന്ധിച്ച യുഎൻ റസിഡന്റ് കോർഡിനേറ്ററുടെ പ്രസ്താവന അനാവശ്യമാണെന്ന് ഇന്ത്യ തിങ്കളാഴ്ച മറുപടിയായി സൂചിപ്പിച്ചു. ഐക്യരാഷ്ട്രസഭയുടെ ഉദ്യോഗസ്ഥനെ, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിമർശിക്കുകയും, ‘അന്വേഷണ പ്രക്രിയ ഇപ്പോഴും തുടരുകയാണെന്നും, ഒരു ബാഹ്യ ഏജൻസിയുടെ അനാവശ്യ അഭിപ്രായങ്ങൾ ഈ അവസരത്തിൽ ഒഴിവാക്കുന്നതാണ് നല്ലത് ‘, എന്നും പറഞ്ഞു. ഗവണ്മെന്റ് കാര്യഗൗരവത്തോടെ സമീപിച്ചിരിക്കുന്ന കേസുകൾ ആണ് ഇതെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് അനുരാഗ് ശ്രീവാസ്തവ പ്രസ്താവിച്ചു.

‘ഇന്ത്യൻ ഭരണഘടന എല്ലാ പൗരന്മാർക്കും തുല്യത ഉറപ്പുനൽകുന്നുണ്ട്. ഒരു ജനാധിപത്യ രാജ്യമെന്ന നിലയിൽ, സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും നീതി ലഭ്യമാക്കിയിട്ടുള്ള ചരിത്രവും ഞങ്ങൾക്കുണ്ട്’, അനുരാഗ് ശ്രീവാസ്തവ കൂട്ടിച്ചേർത്തു.

ഹത്രാസ് ബലാത്‌സംഗ-കൊലപാതകം രാജ്യത്തുടനീളം കടുത്ത പ്രകോപനം ആണ് ഉണ്ടാക്കിയിട്ടുള്ളത്. പ്രതികൾക്ക് ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തുടനീളം പ്രതിഷേധം കനക്കുകയാണ്. ബലാത്സംഗത്തിന് ഇരയായ 19കാരി ദളിത് യുവതി, സെപ്റ്റംബർ 29ന് ദില്ലിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. സംഭവത്തിൽ പ്രതികളായ നാല് പേരെയും പൊലീസ് അറസ്‌റ്റു ചെയ്തിട്ടുണ്ട്.
.

Next Story