Top

ലങ്കയുടെ മുന്‍നിരയെ പൊളിച്ച് പത്താന്‍ സഹോദരങ്ങള്‍; നാല് വിക്കറ്റുകള്‍ വീണു

റോഡ് സേഫ്റ്റി സീരിസ് ഫൈനലില്‍ ശ്രീലങ്കയുടെ മുന്‍നിരയെ വീഴ്ത്തി പത്താന്‍ സഹോദരങ്ങള്‍. യൂസഫ്-ഇര്‍ഫാന്‍ ജോടികള്‍ ചേര്‍ന്ന് നാല് വിക്കറ്റുകളാണ് വീഴ്ത്തി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ശ്രീലങ്ക ലെജന്റ്‌സ് നാല് വിക്കറ്റിന് 100 റണ്‍സെടുത്തിട്ടുണ്ട്. ലങ്കയ്ക്ക് ജയിക്കാന്‍ ഇനി 40 പന്തില്‍ 82 റണ്‍സ് വേണം. 35 പന്തില്‍ 43 റണ്‍സെടുത്ത സനത് ജയസൂര്യയാണ് ലങ്കന്‍ നിരയില്‍ തിളങ്ങിയത്. നാല് ഓവറില്‍ 25 റണ്‍സ് വിട്ടുനല്‍കി യൂസഫ് പത്താന്‍ 2 വിക്കറ്റെടുത്തു. മൂന്നോവറില്‍ 16 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് […]

21 March 2021 11:30 AM GMT

ലങ്കയുടെ മുന്‍നിരയെ പൊളിച്ച് പത്താന്‍ സഹോദരങ്ങള്‍;  നാല് വിക്കറ്റുകള്‍ വീണു
X

റോഡ് സേഫ്റ്റി സീരിസ് ഫൈനലില്‍ ശ്രീലങ്കയുടെ മുന്‍നിരയെ വീഴ്ത്തി പത്താന്‍ സഹോദരങ്ങള്‍. യൂസഫ്-ഇര്‍ഫാന്‍ ജോടികള്‍ ചേര്‍ന്ന് നാല് വിക്കറ്റുകളാണ് വീഴ്ത്തി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ശ്രീലങ്ക ലെജന്റ്‌സ് നാല് വിക്കറ്റിന് 100 റണ്‍സെടുത്തിട്ടുണ്ട്. ലങ്കയ്ക്ക് ജയിക്കാന്‍ ഇനി 40 പന്തില്‍ 82 റണ്‍സ് വേണം.

35 പന്തില്‍ 43 റണ്‍സെടുത്ത സനത് ജയസൂര്യയാണ് ലങ്കന്‍ നിരയില്‍ തിളങ്ങിയത്. നാല് ഓവറില്‍ 25 റണ്‍സ് വിട്ടുനല്‍കി യൂസഫ് പത്താന്‍ 2 വിക്കറ്റെടുത്തു. മൂന്നോവറില്‍ 16 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ഇര്‍ഫാന്‍ പത്താന്‍ 2 വിക്കറ്റെടുത്തത്.

യൂസഫ്-യൂവി വെടിക്കെട്ട്‌

36 പന്തില്‍ 62 റണ്‍സടിച്ച യൂസഫ് പത്താനും അര്‍ധസെഞ്ച്വറി നേടിയ യുവരാജ് സിംഗുമാണ് (33 പന്തില്‍ 60 റണ്‍സ്) ശ്രീലങ്കയ്ക്ക് 182 റണ്‍സ് വിജയലക്ഷ്യം സമ്മാനിച്ചത്. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. തുടക്കത്തില്‍ ആഞ്ഞടിക്കാന്‍ ശ്രമിച്ച വീരേന്ദ്ര സെവാഗ് എളുപ്പം പുറത്തായി. ഹീരാത്തിന്റെ പന്തില്‍ വീരു ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. പിന്നാലെയെത്തിയ ബദ്രിനാഥിനും കാര്യമായൊന്നും ചെയ്യാനായില്ല. പേസ് ബൗളര്‍മാരെ കളിക്കാന്‍ വിഷമിച്ച സച്ചിനും പിന്നാലെ കൂടാരം കയറി. 23 പന്തില്‍ 30 റണ്‍സെടുത്താണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പുറത്തായത്.

നാലാം വിക്കറ്റില്‍ യൂസഫ് പത്താനെ കൂട്ടുപിടിച്ച് യുവി സ്‌കോര്‍ അതിവേഗം മുന്നോട്ടു നയിച്ചു. 4 ബൗണ്ടറിയും സിക്‌സറും വീതം നേടിയ യുവിയുടെ ഇന്നിംഗ്‌സ് 19-ാമത്തെ ഓവറിലാണ് അവസാനിക്കുന്നത്. ക്രിസീലെത്തിയ ശേഷം പതുക്കെ തുടങ്ങിയ പത്താന്‍ പിന്നീട് വെടിക്കെട്ട് പ്രകടനം പുറത്തെടുത്തു. വെറും 24 ബോളിലാണ് യൂസഫ് പത്താന്‍ അര്‍ധസെഞ്ച്വറി തികച്ചത്.

റംഗനാ ഹറാത്തും ഫര്‍വേസ് മഹറൂഫുമാണ് ശ്രീലങ്കന്‍ നിരയില്‍ മികച്ച ബൗളിംഗ് പ്രകടനം കാഴ്ച്ചവെച്ചത്. നാല് ഓവറില്‍ ഒരു വിക്കറ്റെടുത്ത മഹ്‌റൂഫ് വെറും 16 റണ്‍സാണ് വിട്ടുനല്‍കിയത്.

Next Story

Popular Stories