Road safety series

‘4,4,6,0,4 ആദ്യ ഓവറില്‍ തുടങ്ങിയ പൂരം’; വീരുവിന്റെ വെടിക്കെട്ട് കാണാത്തവര്‍ക്ക്, വീഡിയോ

ഒരുവശത്ത് സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ കാഴ്ച്ചക്കാരനാക്കി വീരേന്ദ്ര സെവാഗിന്റെ വെടിക്കെട്ടിനായിരുന്നു റായ്പൂരിലെ സ്റ്റേഡിയം സാക്ഷിയായത്. പല്ലുകൊഴിഞ്ഞ സിംഹങ്ങളുടെ പോരാട്ടമെന്ന് പലരും റോഡ് സേഫ്റ്റി സീരിസിനെ വിലയിരുത്തിയിരുന്നെങ്കിലും കാര്യങ്ങള്‍ അങ്ങനെനൊന്നുമല്ല.

യുവതാരങ്ങളെ വെല്ലുന്ന പ്രകടനമാണ് ഇന്ത്യന്‍ ലെജന്‍ഡ്‌സ് പുറത്തെടുത്തത്. ബൗളിംഗില്‍ യുവരാജും ഓജയുമൊക്കെ തകര്‍ത്തപ്പോള്‍ ഒരു വിക്കറ്റ് പോലും കളയാതെ സച്ചിനും വീരുവും വിജയം പോക്കറ്റിലാക്കി. മറുവശത്ത് ബംഗ്ലാദേശും മികച്ച പോരാട്ടമാണ് പുറത്തെടുത്തത്. എന്നാല്‍ വലിയ സ്കോര്‍ നേടാനാവാതെ മധ്യനിര തകര്‍ന്നത് ടീമിന് തിരിച്ചടിയായി.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ലെജന്‍ഡ്‌സ് 19.4 ഓവറില്‍ 109 റണ്‍സിന് ഓള്‍ ഔട്ടായി. വിക്കറ്റുകളൊന്നും നഷ്ടപ്പെടാതെ വെറും 10.1 ഓവറില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി. 35 പന്തില്‍ 80 റണ്‍സാണ് വീരു അടിച്ചെടുത്തത്. ഇതില്‍ 10 ബൗണ്ടറിയും അഞ്ച് സിക്‌സറും ഉള്‍പ്പെടും. മറുവശത്ത് സച്ചിനും മോശമായിരുന്നില്ല.

26 പന്തില്‍ അഞ്ച് ബൗണ്ടറികളുമായി 36 റണ്‍സെടുത്ത മാസ്റ്റർ ബ്ലാസ്റ്റർ സ്വസിദ്ധമായ ശൈലിയില്‍ തുടരാനാണ് ശ്രമിച്ചത്. പ്രതാപ കാലത്തെ സ്മരിക്കുന്ന ചില ക്ലാസിക് ഷോട്ടുകളും സച്ചിന്‍റെ ബാറ്റില്‍ നിന്ന് പിറന്നു.

ഇന്ത്യന്‍ ലെജന്‍റ്സ് ഇന്നിംഗ്സ് കാണാം

Latest News