അഫ്ഗാന് പ്രശ്നത്തില്‍ ഇന്ത്യ-ഇറാന് ചര്‍ച്ച ; ഇബ്രാഹിം റെയ്സിയുടെ സത്യപ്രതിജ്ഞാചടങ്ങിലേക്ക് ഇന്ത്യക്ക് ക്ഷണം
അഫ്ഗാന് പ്രശ്നത്തില്‍ ചര്‍ച്ച നടത്തി ഇന്ത്യയും ഇറാനും. അമേരിക്കയുള്‍പ്പെടെയുളള രാജ്യങ്ങള്‍ സൈന്യത്തെ പിന്‍വലിച്ചതിനെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ താലിബാന് മുന്നേറ്റം തുടരുന്നതിനിടെയാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറും ഇറാന് വിദേശകാര്യമന്ത്രി ജാവേദ് ശരീഫുമായി ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയത്. അതിനിടെ ഇറാന് നിയുക്ത പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഇന്ത്യയ്ക്ക് ക്ഷണം ലഭിച്ചു. റഷ്യന്‍ സന്ദര്‍ശനത്തിന് പോകുന്നതിനിടെയാണ് ഇറാനില്‍ ഇറങ്ങിയ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇറാന് വിദേശകാര്യമന്ത്രിയുമായി മേഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയത്. അഫ്ഗാന് പ്രതിസന്ധി […]
9 July 2021 1:16 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

അഫ്ഗാന് പ്രശ്നത്തില്‍ ചര്‍ച്ച നടത്തി ഇന്ത്യയും ഇറാനും. അമേരിക്കയുള്‍പ്പെടെയുളള രാജ്യങ്ങള്‍ സൈന്യത്തെ പിന്‍വലിച്ചതിനെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ താലിബാന് മുന്നേറ്റം തുടരുന്നതിനിടെയാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറും ഇറാന് വിദേശകാര്യമന്ത്രി ജാവേദ് ശരീഫുമായി ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയത്. അതിനിടെ ഇറാന് നിയുക്ത പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഇന്ത്യയ്ക്ക് ക്ഷണം ലഭിച്ചു.
റഷ്യന്‍ സന്ദര്‍ശനത്തിന് പോകുന്നതിനിടെയാണ് ഇറാനില്‍ ഇറങ്ങിയ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇറാന് വിദേശകാര്യമന്ത്രിയുമായി മേഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയത്. അഫ്ഗാന് പ്രതിസന്ധി രൂക്ഷമാകുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇരുരാജ്യങ്ങളും ഗൗരവമായി ചര്‍ച്ച ചെയ്തതതായി വിദേശകാര്യമന്ത്രാലയം സൂചന നല്കി.
ഇബ്രാഹിം റെയ്സിയുടെ സത്യപ്രജ്ഞാചടങ്ങിലേക്കുള്ള ക്ഷണം ഇന്ത്യ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇറാന് പ്രസിഡന്റിന്റെ സത്യപ്രജ്ഞാ ചടങ്ങില്‍ പങ്കെടുക്കുക ആരായിരിക്കുമെന്നതില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി നിയുക്ത പ്രസിഡന്റ് ഇബ്രാഹിം റെയ്സിക്ക് നല്കിയ ആശംസാസന്ദേശവും ജയശങ്കര്‍ ഇറാന് പ്രതിനിധിക്ക് കൈമാറി. കൊവിഡ് വ്യാപനത്തിന് ശമനമുണ്ടായാല്‍ റെയ്സിയെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്ന മോദിയുടെ സന്ദേശവും വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ കൈമാറി.