Top

‘ഗാസയില്‍ നിന്ന് നടത്തുന്ന റോക്കറ്റ് ആക്രമണങ്ങള്‍ സംഘര്‍ഷം വഷളാക്കുന്നു’; യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യയുടെ നിലപാട്

മലയാളി യുവതി സൗമ്യയുടെ മരണമടക്കം ഇന്ത്യ രക്ഷാസമിതിയില്‍ പരാമര്‍ശിച്ചതായി മന്ത്രി വ്യക്തമാക്കി.

13 May 2021 6:03 AM GMT

‘ഗാസയില്‍ നിന്ന് നടത്തുന്ന റോക്കറ്റ് ആക്രമണങ്ങള്‍ സംഘര്‍ഷം വഷളാക്കുന്നു’; യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യയുടെ നിലപാട്
X

ഇസ്രയേല്‍- പാലസ്തീന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭുടെ രക്ഷാസമിതിയില്‍ നിലപാടറിയിച്ച് ഇന്ത്യ. എല്ലാത്തരം അക്രമങ്ങളേയും ശക്തമായി അപലപിക്കുന്നുവെന്നും പ്രത്യേകിച്ചും സംഘര്‍ഷം വഷളാക്കുന്ന ഗാസയില്‍ നിന്നുള്ള റോക്കറ്റ് ആക്രമണങ്ങള്‍ സംഘര്‍ഷങ്ങളെ എതിര്‍ക്കുന്നുവെന്നുമുള്ള നിലപാടാണ് പ്രസ്താവനയിലൂടെ ഇന്ത്യ അറിയിച്ചത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. മലയാളി യുവതി സൗമ്യയുടെ മരണമടക്കം ഇന്ത്യ രക്ഷാസമിതിയില്‍ പരാമര്‍ശിച്ചതായി മന്ത്രി വ്യക്തമാക്കി.

ഇരുകൂട്ടരും സംയമനം പാലിക്കുകയും തല്‍സ്ഥിതി തുടരുകയും വേണമെന്ന് ഇന്ത്യ അഭ്യര്‍ഥിച്ചു. ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ നേരിട്ട് ചര്‍ച്ച നടക്കുകയും ദ്വിരാഷ്ട്ര പരിഹാരത്തിലേക്ക് എത്തുകയും ചെയ്യേണ്ടത് അടിയന്തര ആവശ്യമായി മാറിയിരിക്കുന്നു. ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരമുണ്ടാകണം. ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്രസമൂഹവും അടിയന്തരമായി ഇടപെടണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മലയാളി യുവതി സൗമ്യയുടെ ദാരുണഅന്ത്യമടക്കം പരാമര്‍ശിച്ചുകൊണ്ട് ഇന്ത്യ യുഎന്‍ രക്ഷാസമിതിയില്‍ നടത്തിയ പ്രസ്താവനയുടെ ചുരുക്കം.

എല്ലാത്തരത്തിലുമുള്ള അക്രമങ്ങളെയും പ്രകോപനങ്ങളെയും നശീകരണങ്ങളെയും ഞങ്ങള്‍ അപലപിക്കുന്നു. പ്രത്യേകിച്ച് സംഘര്‍ഷം വഷളാക്കിക്കൊണ്ട് ഗാസയില്‍ നിന്ന് നടത്തുന്ന റോക്കറ്റ് ആക്രമണങ്ങളെ. ഈ ആക്രണത്തില്‍ ഇന്ത്യയ്ക്കും ഒരു ജീവന്‍ നഷ്ടമായി. ഇന്ത്യന്‍ പൗരയടക്കം ഈ സംഘര്‍ഷത്തില്‍ ജീവന്‍ നഷ്ടപ്പെട്ട എല്ലാവരെയുമോര്‍ത്ത് ഞങ്ങള്‍ ദുഖിക്കുന്നു.സംഘര്‍ഷം മൂര്‍ച്ഛിക്കുന്നത് മനുഷ്യരെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുകയാണ്. ഇരുകൂട്ടരും സംയമനം പാലിക്കുകയും തല്‍സ്ഥിതി തുടരുകയും വേണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ നേരിട്ട് ചര്‍ച്ച നടക്കുകയും ദ്വിരാഷ്ട്ര പരിഹാരത്തിലേക്ക് എത്തുകയും ചെയ്യേണ്ടത് അടിയന്തര ആവശ്യമായി മാറിയിരിക്കുന്നു. ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരമുണ്ടാകണം. ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്രസമൂഹവും അടിയന്തരമായി ഇടപെടണം.

Next Story