Top

‘എല്ലായിടത്തും ഇന്ത്യക്കാര്‍’ ലോകത്തേറ്റവും കൂടുതല്‍ പ്രവാസികള്‍ ഇന്ത്യയില്‍ നിന്ന്; ‌സ്വീകരിക്കുന്നത് യുഎഇയും യുഎസും

മറ്റ് രാജ്യങ്ങളിലേക്ക് പോവുന്ന രാജ്യക്കാരുടെ എണ്ണത്തില്‍ ഇന്ത്യക്കാര്‍ മുന്നില്‍. 18 ദശലക്ഷം ഇന്ത്യക്കാരാണ് വിവിധ രാജ്യങ്ങളിലായി പ്രവാസികളായി കഴിയുന്നത്. യുഎസ്, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുള്ളത്. ഐക്യരാഷ്ട്ര സഭ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 2000 മുതല്‍ 2020 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട്. പ്രധാനപ്പെട്ട രാജ്യങ്ങളിലും ഇന്ത്യക്കാരുണ്ട് എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. മെക്‌സിക്കോ, റഷ്യ, ചൈന, സിറിയ എന്നീ രാജ്യങ്ങളാണ് ഇതിനു പിന്നില്‍. 3.5 ദശലക്ഷമാണ് യുഎഇയിലെ ഇന്ത്യക്കാരുടെ എണ്ണം. അമേരിക്കയില്‍ […]

16 Jan 2021 8:53 AM GMT

‘എല്ലായിടത്തും ഇന്ത്യക്കാര്‍’ ലോകത്തേറ്റവും കൂടുതല്‍ പ്രവാസികള്‍ ഇന്ത്യയില്‍ നിന്ന്; ‌സ്വീകരിക്കുന്നത് യുഎഇയും യുഎസും
X

മറ്റ് രാജ്യങ്ങളിലേക്ക് പോവുന്ന രാജ്യക്കാരുടെ എണ്ണത്തില്‍ ഇന്ത്യക്കാര്‍ മുന്നില്‍. 18 ദശലക്ഷം ഇന്ത്യക്കാരാണ് വിവിധ രാജ്യങ്ങളിലായി പ്രവാസികളായി കഴിയുന്നത്. യുഎസ്, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുള്ളത്.

ഐക്യരാഷ്ട്ര സഭ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 2000 മുതല്‍ 2020 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട്. പ്രധാനപ്പെട്ട രാജ്യങ്ങളിലും ഇന്ത്യക്കാരുണ്ട് എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. മെക്‌സിക്കോ, റഷ്യ, ചൈന, സിറിയ എന്നീ രാജ്യങ്ങളാണ് ഇതിനു പിന്നില്‍.

3.5 ദശലക്ഷമാണ് യുഎഇയിലെ ഇന്ത്യക്കാരുടെ എണ്ണം. അമേരിക്കയില്‍ 2.7 ദശലക്ഷം ഇന്ത്യക്കാരുണ്ട്. സൗദി അറേബ്യയില്‍ 2.5 ദശലക്ഷം ഇന്ത്യക്കാരും.ഓസ്‌ട്രേലിയ, കാനഡ, കുവൈത്ത്, ഒമാന്‍, പാകിസ്താന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളിലാണ് പിന്നീട് കൂടുതല്‍ ഇന്ത്യക്കാരുള്ളത്. ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാരെ സ്വീകരിച്ച രാജ്യം അമേരിക്കയാണ്. ആകെ 51 മില്യണ്‍ കുടിയേറ്റക്കാരാണ് അമേരിക്കയിലുള്ളത്. ലോകത്തിലെ മൊത്തം കുടിയേറ്റത്തിന്റെ 18 ശതമാനം വരുമിത്. തൊട്ടുപിന്നിലുള്ള രാജ്യം ജര്‍മ്മനിയാണ്.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ലോകത്ത് കുടിയേറ്റക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധനവുണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക ജനസംഖ്യയുടെ 3.6 ശതമാനമാണ് അന്താരാഷട്ര കുടിയേറ്റക്കാരാണ്.
ജര്‍മ്മനി, സ്‌പെയിന്‍, സൗദി അറേബ്യ, യുഎഇ, യുഎസ് എന്നീ രാജ്യങ്ങളില്‍ 2000ത്തിനും 2020 നും ഇടയില്‍ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.

അതേസമയം ഇന്ത്യയുള്‍പ്പെടെ 59 രാജ്യങ്ങളിലേക്കു വരുന്ന കുടിയേറ്റക്കാരുടെ എണ്ണം കുറയുകയാണുണ്ടായത്. ഇന്ത്യ, അര്‍മേനിയ, പാകിസ്താന്‍, ഉക്രൈന്‍, ടാന്‍സാനിയ എന്നീ രാജ്യങ്ങളില്‍ പ്രകടമായി കുടിയേറ്റക്കാരുടെ എണ്ണം കുറഞ്ഞെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Next Story