കൊവിഡിന്റെ തീവ്രഘട്ടം അവസാനിക്കുന്നു, ഇളവില്ലെങ്കില്‍ അടുത്ത ഫെബ്രുവരിയോടെ നിയന്ത്രണവിധേയമാക്കാം; കേരളത്തെ കുറ്റപ്പെടുത്തി കേന്ദ്ര സമിതി
കേരളത്തില്‍ ഓണം സീസണ് പിന്നാലെ രോഗബാധയിലുണ്ടായ വര്‍ദ്ധന ചൂണ്ടിക്കാട്ടിയായിരുന്നു കമ്മിറ്റിയുടെ നിഗമനം. ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 2 വരെയുള്ള ഈ കാലയളവിന് ശേഷം സെപ്റ്റംബര്‍ എട്ടിന് ഉണ്ടായ രോഗനിരക്കിലെ വര്‍ദ്ധനവ് നിരീക്ഷിച്ച കമ്മിറ്റി ഇക്കാലയളവില്‍ 32 ശതമാനത്തോളം രോഗസാധ്യതയില്‍ വര്‍ദ്ധനവുണ്ടായെന്ന് കണ്ടെത്തി

ദില്ലി: നിലവിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ പിന്തുടരുകയാണെങ്കില് അടുത്ത വര്‍ഷത്തിന്റെ ആരംഭത്തോടെ കൊവിഡ് 19 നിയന്തണ വിധേയമായമാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. എന്നാല്‍ വരുന്ന ശൈത്യകാലവും ഉത്സവ സീസണും രോഗവ്യാപന സാധ്യത വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടു പറയുന്നു. കേരളത്തില്‍ ഓണം സീസണ് പിന്നാലെ രോഗബാധയിലുണ്ടായ വര്‍ദ്ധന ചൂണ്ടിക്കാട്ടിയായിരുന്നു കമ്മിറ്റിയുടെ നിഗമനം.
നിയന്ത്രണങ്ങള്‍ ഇളവില്ലാതെ തുടരണമെന്നും ഈ നിലയില്‍ മുന്നോട്ടുപോവുകയാണെങ്കില്‍ 2020 ഫെബ്രുവരിയോടെ കൊവിഡ് രോഗബാധ നിശ്ചിത കണക്കുകളിലേക്ക് നിയന്ത്രിക്കാമെന്നുമാണ് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. ഇപ്പോള്‍ 75 ലക്ഷത്തിലെത്തി നില്ക്കുന്ന രോഗബാധ കൊവിഡ് മഹാമാരിയവസാനിക്കുമ്പോള് 105 ലക്ഷത്തിലെത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 2 വരെയുള്ള കാലയളവിന് ശേഷം സെപ്റ്റംബര്‍ എട്ടിന് കേരളത്തില്‍ ഉണ്ടായ രോഗനിരക്കിലെ വര്‍ദ്ധനവ് നിരീക്ഷിച്ച കമ്മിറ്റി, ഇക്കാലയളവില്‍ രോഗസാധ്യതയില്‍ 32 ശതമാനത്തോളം വര്‍ദ്ധനവുണ്ടായെന്ന് കണ്ടെത്തി. സെപ്റ്റംബറില്‍ കൊവിഡ് പ്രതിരോധത്തില്‍ ആരോഗ്യവകുപ്പിന്റെ പ്രതിരോധ ക്ഷമത 22 ശതമാനത്തോളം കുറഞ്ഞെന്നും റിപ്പോര്‍ട്ടിലുണ്ട്.
കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകൊണ്ടുവരുന്നത് രോഗ വര്‍ദ്ധനവിന് കാരണമായേക്കുമെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. അത്തരം സാഹചര്യങ്ങമുണ്ടാവുകയാണെങ്കില് പ്രതിദിന കൊവിഡ് കണക്കുകള്‍ 26 ലക്ഷം വരെയെത്താമെന്നാണ് കമ്മിറ്റിയുടെ കണ്ടെത്തല്‍. ഇതുവരെ രാജ്യത്തെ ജനസംഖ്യയുടെ 30 ശതമാനത്തില്‍ മാത്രമാണ് വൈറസിനെതിരെ പ്രതിരോധശേഷി വികസിച്ചിട്ടുള്ളതെന്നും റിപ്പോര്‍ട്ട് പറയുന്നു.
മാര്‍ച്ചില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നില്ലെങ്കില്‍ മരണനിരക്ക് 25 ലക്ഷത്തിലേക്ക് വരെ വര്‍ദ്ധിക്കുമായിരുന്നു. ഇപ്പോള്‍ 1. 14 ലക്ഷമാണ് ഇന്ത്യയുടെ മരണ നിരക്ക്.
രാജ്യത്തെ കൊവിഡ് വ്യാപനത്തെക്കുറിച്ച് കണക്കുകളുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കുന്ന ‘ഇന്ത്യന്‍ നാഷണല്‍ സൂപ്പര്‍ മോഡല്‍’ വികസിപ്പിക്കാനായാണ് കമ്മറ്റിയെ നിയോഗിച്ചത്. ഐഐടി വിദഗ്ദരും രാജ്യത്തെ കൊവിഡ് പ്രതിരോധത്തിലെ മുഖ്യ സംവിധാനമായ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിലെ അംഗങ്ങളും ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
- TAGS:
- Covid 19
- Covid India
- ICMR