ഇംഗ്ലണ്ടില്‍ ഇന്ത്യ ബുദ്ധിമുട്ടും, അതു തീര്‍ച്ച; രണ്ട് ഇംഗ്ലീഷ് താരങ്ങളും ഡ്യൂക്ക് ബോളും ഇന്ത്യക്ക് പണി തരുമെന്ന് പാക് മുന്‍ പേസര്‍
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ഓഗസ്റ്റ് നാലിന് ആരംഭിക്കാനിരിക്കെ ഇന്ത്യക്ക് മുന്നറിയിപ്പുമായി പാകിസ്താന് മുന്‍ പേസര്‍ ഷോയ്ബ് അക്തര്‍. ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്ക് രണ്ട് ഇംഗ്ലീഷ് പേസര്‍മാരും മത്സരത്തിന് ഉപയോഗിക്കുന്ന ഡ്യൂക്ക് പന്തും ഇന്ത്യക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നും അക്തര്‍ വ്യക്തമാക്കി. ഇംഗ്ലീഷ് പേസര്‍മാരായ ജയിംസ് അന്‍ഡേഴ്സണും സ്റ്റിയുവര്‍ട്ട് ബ്രോഡും ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കു കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്നാണ് അക്തറിന്റെ അഭിപ്രായം. മികച്ച പേസും ബൗണ്‍സും ഒപ്പം മികച്ച ലെങ്തും സൂക്ഷിക്കുന്ന ഈ രണ്ടു താരങ്ങളുടെ ലെങ്തിലാകും […]
31 July 2021 4:24 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ഓഗസ്റ്റ് നാലിന് ആരംഭിക്കാനിരിക്കെ ഇന്ത്യക്ക് മുന്നറിയിപ്പുമായി പാകിസ്താന് മുന്‍ പേസര്‍ ഷോയ്ബ് അക്തര്‍. ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്ക് രണ്ട് ഇംഗ്ലീഷ് പേസര്‍മാരും മത്സരത്തിന് ഉപയോഗിക്കുന്ന ഡ്യൂക്ക് പന്തും ഇന്ത്യക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നും അക്തര്‍ വ്യക്തമാക്കി.
ഇംഗ്ലീഷ് പേസര്‍മാരായ ജയിംസ് അന്‍ഡേഴ്സണും സ്റ്റിയുവര്‍ട്ട് ബ്രോഡും ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കു കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്നാണ് അക്തറിന്റെ അഭിപ്രായം. മികച്ച പേസും ബൗണ്‍സും ഒപ്പം മികച്ച ലെങ്തും സൂക്ഷിക്കുന്ന ഈ രണ്ടു താരങ്ങളുടെ ലെങ്തിലാകും ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് കുഴങ്ങുകയെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു.
ഇതുകൂടാതെ സ്വന്തം നാട്ടില്‍ കളിക്കുന്നുവെന്ന ആനുകൂല്യവും ഇരുബൗളര്മാരും പരമാവധി മുതലാക്കുമെന്നും പരുക്കിനെത്തുടര്‍ന്ന് ആദ്യ രണ്ടു ടെസ്റ്റില്‍ നിന്നു ജൊെഫ്ര ആര്‍ച്ചര്‍ വിട്ടുനില്ക്കുന്നുവെന്നതു മാത്രമാണ് ഇന്ത്യക്ക് എന്തെങ്കിലും ആശ്വാസം പകരുകയെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു.
”ഇംഗ്ലണ്ടില്‍ ബ്രോഡും ആന്‍ഡേഴ്സനും വളരെ പരിചയസമ്പന്നരാണ്. ലോക ക്രിക്കറ്റിലെ മികച്ച രണ്ട് പേസര്മാരാണിവര്. ജോഫ്രാ ആര്‍ച്ചര്‍ പരിക്കേറ്റ് വിശ്രമത്തിലുള്ളതിനാല് ആദ്യ രണ്ട് മത്സരം കളിക്കില്ല. ഇത് ഇന്ത്യയെ സംബന്ധിച്ച് വലിയ ആശ്വാസം തന്നെയാണ്”- അക്തര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇന്ത്യന്‍ ബൗളര്‍മാരും മോശമല്ലെന്നും പാക് മുന്‍ താരം കൂട്ടിച്ചേര്‍ത്തു. ”ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ്, ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവരാണ് ഇന്ത്യന്‍ നിരയെ നയിക്കുന്നത്. ഇഷാന്തിന് ഇംഗ്ലണ്ടില്‍ മികച്ച റെക്കോഡുണ്ട്. ബുംറ ഏത് മൈതാനത്തും തിളങ്ങാന്‍ കെല്‍പ്പുള്ളവനാണ്. സിറാജ് ഓസ്ട്രേലിയയില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനം ഇംഗ്ലണ്ടിലും ആവര്‍ത്തിച്ചാല്‍ ഇന്ത്യക്ക് ചരിത്ര പരമ്പര സ്വന്തമാക്കാനായേക്കും.”- അക്തര്‍ പറഞ്ഞു.